Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്ററോട് നഗരസഭാ കൗൺസിലർ അപമര്യാദയായി പെരുമാറിയതായി പരാതി

വടകര:പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്ററോട് നഗരസഭാ കൗൺസിലർ അപമര്യാദയായി പെരുമാറിയതായി പരാതി.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.ഷൈനി പ്രസാദിനെ നഗരസഭാ ഓഫീസിൽ വെച്ച് മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ച് നഗരസഭാ കൗൺസിലറും മുസ്ലിം ലീഗ് അംഗവുമായ പി.കെ.ജലാൽ അപ മര്യാദയായി പെരുമാറിയത്.ഇത് സംബന്ധിച്ച് ജെ.എച്ച്.ഐ.നഗരസഭാ സെക്രട്ടറിയ്ക്കും.ചെയർമാനും പരാതി നൽകി.

muncipality counciler misbehave to women health inspector

ജീവനക്കാരിയോട് കൗൺസിലർ അപമര്യാദയായി പെരുമാറിയത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്തം റോഡ് ഓവർ ബ്രിഡ്ജിനു സമീപം അഷ്‌കർ എന്നയാൾ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നുണ്ടെന്നറിഞ്ഞു ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്.ഇതിനിടയിൽ അഷ്‌കർ കൗൺസിലറായ ജലാലിനെ ഫോണിൽ വിളിക്കുകയും,ജലാൽ പറഞ്ഞതനുസരിച്ച് ഷൈനിക്ക് ഫോൺ നൽകാൻ പറഞ്ഞപ്പോൾ ഫോൺ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

ഇതേ തുടർന്ന് തിങ്കളാഴ്ച നഗരസഭാ ഓഫീസിലെത്തിയാണ് ജലാൽ അപമര്യാദയായി പെരുമാറിയതെന്ന് ഷൈനി നൽകിയ പരാതിയിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+