Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൈത്രേയൻ ഉൾപ്പടെയുള്ളവരുടെ സ്ഥിര പ്രയത്നത്തിന് ഫലം കണ്ടുതുടങ്ങി, കേരളം മാറുകയാണ്'; മുരളി തുമ്മാരുക്കുടി

കൊച്ചി: കേരളം മാറുകയാണെന്നും മൈത്രേയനെ പോലെയുള്ള ആളുകളുടെ സ്ഥിരപ്രയത്നത്തിന് ഫലം കണ്ടുതുടങ്ങിയെന്നും മുരളി തുമ്മാരുക്കുടി. മയക്കുമരുന്നിനെ പറ്റി, ലൈംഗികതയെ പറ്റി, ദേശീയതയെ പറ്റി ഒക്കെയുള്ളമൈത്രേയന്റെ പല ചിന്തകളും ശരാശരി മലയാളികൾക്ക് ദഹിക്കുന്നതായിരുന്നില്ലെന്നും മുൻപൊക്കെ അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞാൽ നെഗറ്റീവ് കമന്റുകൾ മാത്രമാണ് ലഭിക്കാറുള്ളതെന്നും വ്യക്തമാക്കിയ മുരളി തുമ്മാരുക്കുടി ഇപ്പോഴത്തെ മാറ്റത്തിൽ അമ്പരപ്പും പ്രകടിപ്പിച്ചു.

24 ന്യൂസിൽ അടുത്തിടെ സംപ്രേഷണം ചെയ്‌ത ജനകീയ കോടതി എന്ന പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു മുരളി തുമ്മാരുക്കുടിയുടെ പ്രതികരണം. എതിർ വശത്ത് നിന്നത് ഒരു മാധ്യമ പ്രവർത്തകൻ ആയിരുന്നത് കൊണ്ടാണോ അതോ പൊതുവിൽ കേരളത്തിൽ മാധ്യമ പ്രവർത്തകരോട് ആളുകൾക്ക് ഒരു അനിഷ്‌ടം ഉള്ളത് കൊണ്ടാണോ മൈത്രേയന് ഈ സ്വീകാര്യത ലഭിച്ചത് എന്ന തോന്നൽ തനിക്കുണ്ടായെന്നും അദ്ദേഹം പങ്കുവയ്ക്കുന്നു.

maitreyanandmuraleethummarukkudy

ഡോ. എസ്എസ് ലാലിനെ കൂടി ടാഗ് ചെയ്‌തുകൊണ്ടാണ് മുരളി തുമ്മാരുക്കുടി പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. എസ്എസ് ലാൽ പറഞ്ഞത് പോലെ ഹാഷ്‌മി ചർച്ചകൾ ഒക്കെ രസകരമായ വൊക്കാബുലറിയോടെ, ശബ്‌ദത്തിന്റെ മോഡുലേഷനോടെ ഒക്കെ നയിക്കുന്ന ആളാണെങ്കിലും അദ്ദേഹത്തിന് മൈത്രേയനെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുരളി തുമ്മാരുക്കുടി ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസം ജനകീയ കോടതിയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ട് സമാനമായി മുരളി തുമ്മാരുക്കുടി ഒരു പോസ്‌റ്റ് പങ്കുവച്ചിരുന്നു. മൈത്രേയനെ 'വിചാരണ' ചെയ്യാൻ തക്ക ആഴവും ഉൾക്കാഴ്‌ചയുമുള്ള മാധ്യമ അഭിഭാഷകർ കേരളത്തിൽ ജനിക്കാനിരിക്കുന്നതേ ഉള്ളൂവെന്നും,
എന്നിട്ടും അദ്ദേഹം നമ്മളോട് സംസാരിക്കാൻ ഇപ്പോഴും സമയം ചെലവാക്കുന്നു എന്ന അത്ഭുതം മാത്രമേ എനിക്കുള്ളൂവെന്നും മുരളി തുമ്മാരുക്കുടി പറഞ്ഞിരുന്നു.

രണ്ടുപേരും രണ്ടു ലോകത്താണ്. അതുകൊണ്ട് തന്നെ ചർച്ചയിൽ ഒച്ചയാണ് ഉണ്ടാകുന്നത്, വെളിച്ചമല്ല. അവനവന്റെ തലത്തിനൊത്ത് കേൾവിക്കാർക്ക് വിലയിരുത്താമെന്നും മുരളി തുമ്മാരുക്കുടി പറഞ്ഞിരുന്നു. ജനകീയ കോടതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുരളി തുമ്മാരുക്കുടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

മാറാത്ത മൈത്രേയനും മാറുന്ന കേരളവും

മൈത്രേയനെ പറ്റി ഞാൻ ആദ്യമായിട്ടല്ല പോസ്റ്റ് ചെയ്യുന്നത്. ഇതിന് മുൻപെല്ലാം അദ്ദേഹത്തെ പറ്റി പറഞ്ഞപ്പോൾ ഒക്കെ പൊതുവിൽ വളരെ നെഗറ്റീവ് ആയ കമന്റ് ആണ് കിട്ടിക്കൊണ്ടിരുന്നത്. മയക്കുമരുന്നിനെ പറ്റി, ലൈംഗികതയെ പറ്റി, ദേശീയതയെ പറ്റി ഒക്കെയുള്ള അദ്ദേഹത്തിന്റെ പല ചിന്തകളും ശരാശരി മലയാളികൾക്ക് ദഹിക്കുന്നതായിരുന്നില്ല.

പോരാത്തതിന് ഈ വിഷയങ്ങളെ പറ്റി സംസാരിക്കുമ്പോൾ "എതിർ വശത്തോട്" ഒരു മയവും ഇല്ല. അത് എതിർ വശത്തു നിൽക്കുന്ന ആളോടുള്ള വിരോധം പോലെയും ആളുകൾക്ക് തോന്നും. ഇതൊക്കെ കൊണ്ട് ഇത്തവണ മൈത്രേയനെ പറ്റി എഴുതിയപ്പോഴും അല്പം ആശങ്ക ഉണ്ടായിരുന്നു. പക്ഷെ അതിശയകരമായ പ്രതികരണം ആയിരുന്നു. അനവധി ആളുകൾ പ്രതികരിച്ചു അതിൽ പത്തിൽ ഒൻപതും പോസിറ്റിവ് ആയിരുന്നു.

എനിക്ക് അതിശയം തോന്നി.എതിർ വശത്ത് നിന്നത് ഒരു മാധ്യമപ്രവർത്തകൻ ആയിരുന്നത് കൊണ്ടാണോ, പൊതുവിൽ കേരളത്തിൽ മാധ്യമപ്രവർത്തകരോട് ആളുകൾക്ക് ഒരു അനിഷ്ടം ഉള്ളത് കൊണ്ടാണോ എന്നൊക്കെ എനിക്ക് തോന്നി. പക്ഷെ അദ്ദേഹത്തിന്റെ വീഡിയോയുടെ താഴെയും അനവധി പോസിറ്റിവ് കമന്റുകൾ വന്നപ്പോൾ ഉറപ്പിച്ചു. അല്ല, കേരളം മാറുകയാണ്. മൈത്രേയൻ ഉൾപ്പടെ ഉള്ളവരുടെ സ്ഥിരമായ പ്രയത്നത്തിന് എന്തെങ്കിലും ഒക്കെ ഫലം ഉണ്ടാകുന്നുണ്ട്.

എന്റെ സുഹൃത്ത് ലാൽ പറഞ്ഞത് പോലെ ഹാഷ്‌മി ചർച്ചകൾ ഒക്കെ രസകരമായ വൊക്കാബുലറിയോടെ, ശബ്‌ദത്തിന്റെ മോഡുലേഷനോടെ ഒക്കെ നയിക്കുന്ന ആളാണ്. പക്ഷെ മൈത്രേയന്റെ ആഴവും രീതിയും വ്യത്യസ്‌തമാണ്. അത് ഹാഷ്‌മിയുടെ തെറ്റല്ല, അത് അദ്ദേഹം മനസ്സിലാക്കാതിരുന്നത് വേണമെങ്കിൽ ഒരു കുറവായി പറയാം. എന്താണെങ്കിലും മൈത്രേയനെ കൂടുതൽ ആളുകൾ കേൾക്കാനും ശ്രദ്ധിക്കാനും ഇടവരുത്തിയതിന് ജനകീയ കോടതിക്ക് നന്ദി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+