കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം;ആലപ്പുഴയില്‍ വെള്ളിയാഴ്ച എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

ചേര്‍ത്തലയിലെ ഉത്സവപ്പറമ്പില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് പതിനേഴുകാരനായ അനന്തു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്.

Google Oneindia Malayalam News

ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും വെള്ളിയാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഏപ്രില്‍ 6 വെള്ളിയാഴ്ച രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. ദേവീ ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ചേര്‍ത്തലയിലെ ഉത്സവപ്പറമ്പില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് പതിനേഴുകാരനായ അനന്തു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ അനന്തുവുമായി ചിലര്‍ വഴക്കുണ്ടാക്കിയിരുന്നു.പോലീസ ഇടപെട്ട്് ഈ പ്രശ്‌നം പരിഹരിച്ചെങ്കിലും, പിന്നീട് രണ്ടു തവണ അനന്തുവിനെ അക്രമിക്കാന്‍ ശ്രമിച്ചിരുന്നതായും, രണ്ട് തവണ അനന്തുവിനെ തിരഞ്ഞ് ചിലര്‍ വീട്ടിലെത്തിയതായും പറയുന്നുണ്ട്. തുടര്‍ന്നാണ് ഉത്സവപ്പറമ്പില്‍ വെച്ച് അനന്തുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

harthal

സംഭവവുമായി ബന്ധപ്പെട്ട് പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് രാഷ്ട്രീയമാനങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. അതേസമയം, ആര്‍എസ്എസ് പ്രവര്‍ത്തകനായ അനന്തു ശാഖയില്‍ പോകുന്നത് നിര്‍ത്തിയതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്.

English summary
murder of a youth, udf-ldf harthal in alappuzha on friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X