ധനകാര്യ സ്ഥാപന ഉടമയെ പെട്രൊൾ ഒഴിച്ച് തീയിട്ട് വധിച്ചു; വായ്പ നിഷേധിച്ചതിന്റെ പകയെന്ന് സംശയം
താമരശേരി: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ മുഖത്തു മുളകുപൊടി വിതറി പെട്രോൾ ഒഴിച്ചു തീകൊളുത്തി വധിച്ചു. കൈതപ്പൊയിൽ ടൗണിൽ പ്രവർത്തിക്കുന്ന മലബാർ ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ കുപ്പായക്കോട്ഒ ളവങ്ങര പി.ടി. കുരുവിള എന്ന സജി(52) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.
ഉച്ചയ്ക്ക് രണ്ടേ കാലോടെ സ്ഥാപനത്തിൽ എത്തിയ അജ്ഞാത യുവാവ് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുരുവിളയെ കോഴിക്കോട് മെഡിക്കൽ കോളജ്ആ ശുപത്രിയിൽ ചികിത്സയിലായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി കെട്ടിടത്തിന്റെ പിൻഭാഗത്തുകൂടെ രക്ഷപ്പെട്ടു.

സംഭവം നടക്കുമ്പോൾ ഓഫിസിൽ കുരുവിള മാത്രമേ ഉണ്ടായിരുന്നുള്ളു. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിൽനിന്ന് ദേഹത്തു പടർന്ന തീയുമായി പുറത്തുവന്ന കുരുവിള താഴേക്കു ചാടി. താഴെ നിലയിലെ കടകളുടെ ഷീറ്റിൽ വീണുരുണ്ട് നിലത്തു വീണതുകണ്ട് ഓടിക്കൂടിയ കച്ചവടക്കാരും നാട്ടുകാരും ചേർന്നു വെള്ളം ഒഴിച്ചു തീ അണച്ചു. താമരശ്ശേരി പൊലീസും അഗ്നിശമനസേനയും സ്ഥലത്തത്തി.
ചുവപ്പു ഷർട്ടു ധരിച്ചെത്തിയ ചെറുപ്പക്കാരനാണ് അക്രമിയെന്നു കുരുവിള മൊഴി നൽകിയിരുന്നു. മതിയായ സ്വർണം ഈടുവയ്ക്കാനില്ലാതെ സ്ഥാപനത്തിൽ വായ്പ എടുക്കാനെത്തിയ ഒരു യുവാവിനെ മടക്കി അയച്ചിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കുരുവിള മൊബൈലിൽ ഇയാളുടെ ഫോട്ടോ എടുക്കുകയും ചെയ്തു. ഈ യുവാവ് തന്നെയാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. രണ്ടു കുപ്പി പെട്രൊളുമായാണ് യുവാവ്ആ ക്രമണത്തിനെത്തിയത്. ബാക്കിവന്ന ഒരു കുപ്പി പെട്രോളും താക്കോലും സംഭവസ്ഥലത്തുനിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന കുരുവിളയുടെ മൊഴി മജിസ്ട്രേട്രേറ്റ് ഇന്നലെത്തന്നെ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 10 വർഷത്തോളമായി കുരുവിള കൈതപ്പൊയിലിൽ സ്ഥാപനം നടത്തിവരുന്നു.












Click it and Unblock the Notifications