ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ; തുടരന്വേഷണമില്ലെന്ന് കോടതി
തിരുവനന്തപുരം: സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി. കേസില്‍ തുടരന്വേഷണം വേണ്ട എന്നും കോടതി പറഞ്ഞു. സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് തിരുവനന്തപുരം സി ജെ എം കോടതിയുടേതാണ് വിധി.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ട് എന്ന് ആരോപിച്ച് കുടുംബം നല്‍കിയ ഹര്‍ജി തിരുവനന്തപുരം സി ജെ എം കോടതി തള്ളുകയും ചെയ്തു. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അലക്ഷ്യമായി വാഹനമോടിച്ചാണ് അപകടമുണ്ടായത് എന്നും ഇതാണ് ബാലഭാസ്‌കറിന്റെ മരണത്തിന് കാരണം എന്നുമാണ് സി ബി ഐ കണ്ടെത്തല്‍.

അതേസമയം തിരുവനന്തപുരം സി ജെ എം കോടതിയുടേ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറഞ്ഞു. ഫോണ്‍, ലോക്കറിന്റെ കീ എന്നിവയൊന്നും സി ബി ഐ പരിശോധിച്ചില്ല എന്ന് പിതാവ് പറഞ്ഞു. അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണ് എന്നും അദ്ദേഹം ആരോപിച്ചു.
2019 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ പള്ളിപ്പുറം സി ആര്‍ പി എഫ് ക്യാംപിനു സമീപത്തായി ബാലഭാസ്‌കറിന്റെ വാഹനം ഇടിക്കുകയായിരുന്നു.
ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ബാലഭാസ്‌കറിന്റേയും ലക്ഷ്മിയുടേയും മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
അതേസമയം നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും ബാലഭാസ്‌കറിന്റേത് അപകടമരണമാണ് എന്ന കണ്ടെത്തലിലാണ് എത്തിയത്. എന്നാല്‍ ബാലഭാസ്‌കറിന്റേ മരണത്തില്‍ കുടുംബത്തിനൊപ്പം കലാഭവന്‍ സോബി ജോര്‍ജും ദുരൂഹത ആരോപിച്ചിരുന്നു.
എന്നാല്‍ ബാലഭാസ്‌കറിന്റെ ഫോണ്‍ അടക്കം എല്ലാം പരിശോധിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നത്. അതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. കുടുംബാംഗങ്ങളുടെ ആരോപണം അന്വേഷിക്കണമെങ്കില്‍ അവര്‍ തെളിവുകൊണ്ടുവരണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.
കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോസ്
ബാലഭാസ്‌കര്‍ അപകടസമയത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ സുഹൃത്ത് പ്രകാശന്‍ തമ്പി പിന്നീട് ഏറ്റുവാങ്ങിയിരുന്നു. പിന്നീട് പ്രകാശന്‍ തമ്പിയെ സ്വര്‍ണക്കടത്ത് കേസില്‍ ഡി ആര്‍ ഐ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications