ചൂഴ്ന്നെടുത്ത വത്തക്ക..അധ്യാപകന്റെ 'വത്തക്ക' പ്രസംഗത്തെ മുസ്‌ലിം സംഘടനകള്‍ തള്ളിപ്പറയണം: ഡിവൈഎഫ്ഐ
കോഴിക്കോട്: ഫാറൂഖ് ട്രെയിനിംഗ് കോളെജിലെ അധ്യാപകന്‍ നടത്തിയ പ്രസംഗത്തെ കേരളത്തിലെ പ്രബല മുസ്‌ലിംസംഘടനകള്‍ തള്ളിപറയണമെ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വിഷയത്തെ വഴിമാറ്റുവാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ട്. ഇതിനെ ഒരു മുസ്‌ലിം വിഷയമായി കാണരുത്. ഫാറൂഖ് കോളെജിനെ തകര്‍ക്കുവാനുള്ള നീക്കത്തിന്റെ ഭാഗമെന്ന നിലക്കുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണ്.
ഇത്തരം അധ്യാപകര്‍ സംഘ്പരിവാറിന് ഈ മണ്ണില്‍ വളക്കൂറുണ്ടാക്കുകയാണ്. ഇത്തരം പ്രഭാഷകരെ മതസംഘടനകള്‍ ഒറ്റപ്പെടുത്തണം. കേരളത്തിലെ പ്രബുദ്ധരായ മുസ്‌ലിം സംഘടനകള്‍ അതിനുതയ്യാറാകുമെന്നാണ് ഞാന്‍ കരുതുത്. ഡി വൈ എഫ് ഐ പണ്ടേ ഇത്തരം നീക്കങ്ങള്‍ക്ക് എതിരാണെും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കീഴാറ്റൂര്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐ ജനഹിതത്തിനൊപ്പം നില്‍ക്കുകയാണ്. വികസനത്തിനെതിരായ സമീപനം ഡിവൈഎഫ്‌ഐക്ക് ഇല്ല. വികസനത്തിന് റോഡ് ആവശ്യമാണ്. ഇതിനെതിരെ ചില തല്‍പ്പരകക്ഷികളാണ് അവിടെ സമരം നടത്തുത്. ആ സമരത്തോടൊപ്പമല്ല കീഴാറ്റൂരിലെ പൊതുസമൂഹം. അതുകൊണ്ടാണ് ഡിവൈഎഫ്‌ഐ പൊതുസമൂഹത്തിനൊപ്പം നില്‍ക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.












Click it and Unblock the Notifications