ഏക സിവില്‍ കോഡും യുഎപിഎയും വേണ്ട; സമുദായത്തിന്റെ പൊതുശബ്ദമാവാന്‍ മുസ്ലിംലീഗ്
കോഴിക്കോട്: സമുദായം നേരിടുന്ന പുതിയ പ്രശ്നങ്ങളില്‍ പൊതുനിലപാടുകളുമായി വീണ്ടും മുസ്ലിം ലീഗ്. വര്‍ഗീയത എതിര്‍ക്കാം, എന്നാല്‍ യുഎപിഎ ചുമത്താനാവില്ല, ഏകസിവില്‍കോഡിനെതിരെ ബഹുജനപ്രതിരോധം തുടങ്ങിയ ആശയങ്ങളുമായാണ് ലീഗ് വീണ്ടും സമുദായത്തിന്റെ പൊതുനേതൃത്വം ഏറ്റെടുക്കുന്നത്.
പുസ്തകങ്ങളിലോ പ്രസംഗങ്ങളിലോ ഉള്ള വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ യുഎപിഎ എടുക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. പരസ്പരം തള്ളണോ, കൊള്ളണോ, വേണമെങ്കില്‍ എത്രത്തോളം, നിലപാടുകള്‍ എത്രത്തോളം ഗുണം ചെയ്യും തുടങ്ങിയ വിഷയങ്ങളില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ പകച്ചുനില്‍ക്കുന്ന മുസ്ലിം സംഘടനകളുടെ അനിശ്ചിതത്വത്തിനു മുകളിലാണ് ഉറച്ച നിലപാടുകളുമായി ലീഗ് വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ഏക സിവില്‍ കോഡ്
ഏകസിവില്‍ കോഡിനായുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നു. ഏകസിവില്‍കോഡ് ഇല്ലാത്തതല്ല രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്നം. വൈവിധ്യങ്ങള്‍ നിറഞ്ഞ ഈ രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനേ ഏകസിവില്‍ കോഡ് ഉപകരിക്കൂ. ഇതിനെതിരെ മതേതര കക്ഷികളുമായി ഒരുമിച്ചു നിര്‍ത്തുമെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏകസിവില്‍ കോഡ് സംബന്ധിച്ച് സുപ്രിം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. സര്‍വേ നടത്താന്‍ നിയമകമ്മിഷന് ചോദ്യാവലി നല്‍കിയത് ഈ വിഷയം ചര്‍ച്ച ചെയ്തേക്കാമെന്ന് കരുതിയില്ല. മറിച്ച് മറ്റു ചില ദുരുദ്ദേശ്യങ്ങളോടെയാണ്. അതിനാല്‍, ഇതൊരു ചര്‍ച്ചയല്ല, സര്‍ക്കാരിന്റെ ചില ഗൂഢനീക്കങ്ങള്‍ മാത്രമാണ്.
ചോദ്യാവലി ബഹിഷ്കരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംഘടനകള്‍ ഏകാഭിപ്രായത്തില്‍ എത്തിയിട്ടില്ല. അക്കാര്യം വിവിധ സംഘടനകളോട് ആലോചിച്ച് തീരുമാനിക്കും. ശരിയത്ത് സംബന്ധിച്ച അഭിപ്രായം പറയേണ്ടത് സര്‍ക്കാരല്ല, അതുമായി ബന്ധപ്പെട്ട ജനവിഭാഗമാണ്. ഏകസിവില്‍കോഡ് നീക്കത്തെ ലീഗ് സംശയത്തോടെ നോക്കുന്നത് കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ശരിയായ ധാരണയുള്ളതുകൊണ്ടുതന്നെയാണെന്നും ലീഗ് നേതാക്കള്‍ പറയുന്നു.
പുസ്തകം, പ്രസംഗം
തീവ്രവാദത്തിനെതിരെ ശക്തമായ ജാഗ്രത മുസ്ലിം സമുദായം കാണിക്കണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം, ഒറ്റപ്പെട്ട തീവ്രവാദ സംഭവങ്ങളുടെ പേരില്‍ എല്ലാ സമുദായ സംഘടനകളെയും കുറ്റവാളികളായി കാണാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. വെടക്കാക്കി തനിക്കാക്കുക എന്ന ചില അന്വേഷണ ഏജന്‍സികളുടെ രീതി അംഗീകരിക്കാനാവില്ല.
പാഠപുസ്തകത്തില്‍ വര്‍ഗീയതയുണ്ടെങ്കില്‍ ആ പുസ്തകം പിന്‍വലിക്കാം. എന്നാല്‍, അതിന്റെ പേരില്‍ യുഎപിഎ ചുമത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഷംസുദ്ദീന് പാലത്തിന്റെ പ്രസംഗം വര്‍ഗീയമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, യുഎപിഎ ചുമത്തിയത് ശരിയല്ല. ആടിനെ പട്ടിയാക്കുന്ന രീതി അംഗീകരിക്കാനാവില്ല. എല്ലാ കരിനിയമങ്ങളും എതിര്‍ക്കപ്പെടണം. ഫാസിസവും വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടണമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നു.
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications