പ്രാദേശിക കക്ഷികള്‍ക്കുള്ള സംഭാവന; മുസ്ലീം ലീഗിന് വന്‍ ഇടിവ്, നേട്ടമുണ്ടാക്കി ജെഡിയു!!
ദില്ലി: രാജ്യത്തെ പ്രാദേശിക കക്ഷികള്‍ക്കുള്ള സംഭാവനയില്‍ വന്‍ നേട്ടമുണ്ടാക്കി ജെഡിയു. എന്നാല്‍ മുസ്ലീം ലീഗിന് വന്‍ തിരിച്ചടിയാണ് സംഭാവനയുടെ കാര്യത്തില്‍ സംഭവിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക കക്ഷികള്‍ക്ക് സംഭാവനയായി ലഭിച്ചിരിക്കുന്നത് 124.35 കോടി രൂപയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്നത് ജെഡിയുവിനാണ്.

പകുതിയോളം അവര്‍ക്കാണ് കിട്ടിയത്. ജെഡിയുവിന് 60.5 കോടി രൂപയാണ് ലഭിച്ചത്. മുസ്ലീം ലീഗ് നാലാം സ്ഥാനത്താണ്. അവര്‍ക്ക് സംഭാവനയായി ആകെ ലഭിച്ചത് 4.16 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. പണമായി ഇതില്‍ 63.78 ലക്ഷം രൂപ മാത്രമാണ് കിട്ടിയത്.
മുന്‍ വര്‍ഷം 8.81 കോടി രൂപ ലീഗിന് സംഭാവനയായി ലഭിച്ചു. അവിടെ നിന്നാണ് സംഭാവന പകുതിയോളമായി ഇടിഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകള്‍ വിശകലനം ചെയ്തു അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കണക്കുള്ളത്. അതേസമയം എംകെ സ്റ്റാലിന്റെ ഡിഎംകെ പ്രാദേശിക കക്ഷികളിലെ സംഭാവനയില്‍ രണ്ടാം സ്ഥാനത്തുണ്ട്.
ഡിഎംകെയ്ക്ക് 33.9 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന ആംആദ്മി പാര്‍ട്ടിക്ക് 11.32 കോടി രൂപയാണ് ലഭിച്ചത്. അവര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.
പട്ടികയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടതും മുസ്ലീം ലീഗിനാണ്. അതേസമയം കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി സംഭാവനയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തുണ്ട്. അവര്‍ക്ക് ലഭിച്ചിരിക്കുന്നത് 4.15 കോടി രൂപയാണ്. അതേസമയം സംഭാവനയുടെ കാര്യത്തില്‍ ലീഗ് പിന്നോട്ട് പോയപ്പോള്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വന്‍ നേട്ടമാണ് ഉണ്ടായത്.
അവര്‍ക്ക് ഈ വര്‍ഷം കിട്ടിയത് 33 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അവര്‍ക്ക് ആകെ ലഭിച്ചത് 2.81 കോടി രൂപയാണ്. കേരള കോണ്‍ഗ്രസ് എമ്മിന് 69 ലക്ഷം രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.
ആകെ ലഭിച്ച സംഭാവനയുടെ 91.38 ശതമാനവും ലഭിച്ചത് അഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ആകെ ഇത് 113.79 കോടി രൂപയോളം വരും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗസീവ് പാര്‍ട്ടി, ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ് കഴകം, രാഷ്ട്രീയ ലോക് ക്രാന്തിക് പാര്‍ട്ടി, തുടങ്ങിയ പാര്‍ട്ടികള്‍ സംഭാവന സംബന്ധിയായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഡിക്യുവിന്റെ ബര്‍ത്ത്‌ഡേ പോസ് കളറാക്കി നസ്രിയ, ഫഹദും ഫ്രെയിമില്‍, ഒന്നൊന്നര ചിത്രങ്ങള്‍
രാഷ്ട്രീയ ജനതാദള്‍, രാഷ്ട്രീയ ലോക് സമത പാര്‍ട്ടി, ലോക് ജന്‍ശക്തി പാര്‍ട്ടി എന്നീ കക്ഷികളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ ലഭ്യമല്ല.












Click it and Unblock the Notifications