'മതമാണ് പ്രശ്‌നമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? സ്വവർഗാനുരാഗം മാനസികരോഗം, ചികിത്സിക്കണം'; കെഎം ഷാജി
കോഴിക്കോട്: മതമാണ് പ്രശ്‌നമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യവുമായി മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജി. മതമല്ല പ്രശ്‌നം എന്ന് പറയുന്നതാണ് തെറ്റ്. 4599 ജാതി, മതങ്ങൾ ഒക്കെയുള്ള ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഇവിടെ മതമാണ് പ്രശ്‌നമെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കെഎം ഷാജി പറയുന്നു. ഇവിടെ മതത്തിന്റെ പേരിലാണ് കൊല്ലപ്പെടുന്നത്, വിഭജിക്കപ്പെടുന്നത്, മതത്തിന്റെ പേരിൽ മനുഷ്യന്റെ ഭക്ഷണത്തെയും വസ്ത്രത്തെയും തീരുമാനിക്കുന്നുവെന്നും ഷാജി ചൂണ്ടിക്കാട്ടി.
മതമല്ല പ്രശ്‌നമെന്ന് പറയുന്നത് പോലെ ഒരു പൊട്ടത്തരം വേറെയില്ല. മതമല്ല, മതമല്ല, മതമല്ല പ്രശ്‌നം എന്നാണ് അവർ പറയുന്നത്. എന്നാൽ ഇന്ത്യയിൽ ഓരോരുത്തർക്കും മതമാണ് പ്രശ്‌നം. എനിക്ക് എന്റെ മതം പ്രധാനം തന്നെയാണ്. എന്റെ വിശ്വാസത്തെ ഒന്നിന്റെ പേരിലും അടിയറവ് വയ്ക്കാൻ ഞാൻ ഒരുക്കമല്ല. ഇന്ത്യയിലെ ഒരു മതസമൂഹവും അത് അംഗീകരിക്കില്ല. മതം എന്റെ ഐഡന്റിറ്റിയാണ്; കെഎം ഷാജി തന്റെ നിലപാട് ആവർത്തിച്ചു.

ഇന്ത്യയിലെ 99 ശതമാനം മനുഷ്യരുടെയും ഐഡന്റിറ്റിയാണ് മതം. ഇവിടെ മതത്തിന്റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്നു. മതത്തിന്റെ പേരിൽ പീഢിക്കപ്പെടുന്നു. മതം പറയാതിരിക്കുന്നത് കൊണ്ട് കാര്യമില്ല. ഡാൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്നത്തെ സാഹചര്യത്തിലാണ് അഭിപ്രായപെട്ടത്. തട്ടം ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഞാൻ അങ്ങനെ പറഞ്ഞത്. ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായുള്ള വിയോജിപ്പിൽ തരിമ്പ് മാറ്റം വന്നിട്ടില്ലെന്നും ഷാജി പറഞ്ഞു.
അതിനിടെ സ്വവർഗാനുരാഗികൾക്ക് എതിരെ വീണ്ടും കെഎം ഷാജി അധിക്ഷേപപരമായ പരാമർശം നടത്തുകയും ചെയ്‌തു. ലിംഗപ്രശ്‌നവുമായി ജനിക്കുന്ന മനുഷ്യര്‍ക്ക് ശസ്ത്രക്രിയ നടത്തി രക്ഷപ്പെട്ട് വരികയല്ലാതെ മറ്റ് പരിഹാരമില്ല. പക്ഷേ, എല്‍ജിബിടിക്യൂ എന്ന് പറഞ്ഞ് എല്ലാവരെയും സമീകരിക്കാനാവില്ല. ലെസ്ബിയന്‍സിനെ അംഗീകരിക്കാന്‍ പറ്റില്ല. ശാരീരിക ഇച്ഛയാണെങ്കില്‍ സ്വവര്‍ഗാനുരാഗത്തെ എങ്ങനെ ന്യായീകരിക്കും. അത് മനോരോഗമാണ്. അതിനെ ചികിത്സിക്കണം; എന്നായിരുന്നു ഷാജി പറഞ്ഞത്.
നിയമത്തെയും ഈ രാജ്യത്തെ സാമൂഹ്യ സാഹചര്യത്തെയും അപകടപ്പെടുത്തുന്ന കാര്യത്തെ അംഗീകരിച്ചാല്‍ സാമൂഹിക ക്രമം അപ്പാടെ തകര്‍ന്നു പോകും. ശാരീരിക ഇച്ഛകള്‍ക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്ത് അരാജകത്വം ഉണ്ടാവും. വോട്ടുകള്‍ക്ക് വേണ്ടി എന്നല്ല, ഒരു കാരണവശാലും ഗേയായാലും ലെസ്ബിയനായാലും ഞാന്‍ അംഗീകരിക്കില്ല. അതെന്റെ സ്വാതന്ത്ര്യമാണ്. അത് പറയാന്‍ എനിക്ക് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനയും കെഎം ഷാജി നൽകുകയുണ്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഴീക്കോട് നിന്ന് മത്സരിച്ചെങ്കിലും ഷാജിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇത്തവണ കാസർഗോഡ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന സൂചനയാണ് ഷാജി ഇപ്പോൾ നൽകുന്നത്.
അഴീക്കോട് നിന്ന് മാറുമോ എന്ന ചോദ്യത്തിനായിരുന്നു ഷാജിയുടെ മറുപടി. കാസര്‍ഗോഡും ചെയ്യാനുണ്ടെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. അവിടെ ഇടപെടേണ്ട കാര്യമുണ്ടെന്ന് പാര്‍ട്ടി പറഞ്ഞാല്‍ ചെയ്യുമെന്നായിരുന്നു ഷാജിയുടെ വാക്കുകൾ. ഏത് മണ്ഡലമായാലും നമുക്ക് അവിടെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകണമെന്നും ഷാജി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications