കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍കോഴയിലെ ചതി; മാണിയുടെ ആരോപണങ്ങളില്‍ കാര്യമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

  • By Vishnu
Google Oneindia Malayalam News

കോട്ടയം: കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെഎം മാണി പറയുന്നതില്‍ കാര്യമുണ്ടെന്നും അത് മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസ് ചതിച്ചെന്നും ഗൂഢാലോചന നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നുമാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആരോപണം. കെഎം മാണി തന്നെ കോണ്‍ഗ്രസിനെതിരെ പരസ്യമായി നിലപാടെടുത്തിരുന്നു. മുന്നണി മര്യാദകളൊന്നും കോണ്‍ഗ്രസ് പാലിച്ചില്ല. ബാര്‍കോഴ കേസില്‍ മാണിയെ കുടുക്കാനാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതെന്നുമാണ് ആരോപണം.

Read More:തെരുവ് നായയെ ദേശീയപതാക പുതപ്പിച്ചു; മലപ്പുറത്ത് പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍...Read More:തെരുവ് നായയെ ദേശീയപതാക പുതപ്പിച്ചു; മലപ്പുറത്ത് പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍...

KM Mani - PK Kunhalikutty

മാണിയുടെ ആരോപണങ്ങളെ ശരി വയ്ക്കുകയാണ് കുഞ്ഞിലിക്കുട്ടി ചെയ്തിരിക്കുന്നത്. എന്നാല്‍ കെഎം മാണി മുന്നണി വിടുമെന്ന് കരുതുന്നില്ല. ബിജെപിയിലേക്ക് പോകുമെന്ന് പറയുന്നത് ആത്മഹത്യാപരമാണെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.

ആഗ്സ്റ്റ് ആറ്, ഏഴ് തീയതികളില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ യോഗം നടക്കുകയാണ്. അത് വരെ കാത്തിരിക്കാം. അതിന് മുന്ന് ഒരു കഥയും അടിച്ചിറക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉടക്കി നില്‍ക്കുന്ന മാണിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് കുഞ്ഞാലിക്കുട്ടിയുടെ സഹായം തേടിയിരുന്നു. കുഞ്ഞാലിക്കുട്ടി കെഎം മാണിയുമായി ഫോണില്‍ സംസാരിച്ചെന്നാണ് വിവരം.

Read More: മതന്യൂനപക്ഷങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്; അച്ഛന് വേണ്ടി ഖേദം പ്രകടിപ്പിച്ച് ഗണേഷ് കുമാര്‍...

മാണി വിഷയത്തില്‍ യുഡിഎഫിലെ ഘടകക്ഷികളെല്ലാം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ്. കോണ്‍ഗ്രസ് തങ്ങളോട് ധാര്‍ഷ്ട്യമാണ് കാണിച്ചതെന്ന കേരളാ കോണ്‍ഗ്രസ് നിലപാടിനെ ഘടകക്ഷി നേതാക്കള്‍ പിന്തുണയ്ക്കുന്നു.

നിയമസഭാ തിരിഞ്ഞെടുപ്പ് സമയത്ത് സീറ്റ് വിഭജന ചര്‍ച്ചയില്‍ വല്യേട്ടന്‍ മനോഭാവവാണ് കോണ്‍ഗ്രസ് കാട്ടിയത്. പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് മാണി പരാതിപ്പെട്ടിട്ടും നേതാക്കള്‍ ഇടപെട്ടില്ല. മാണിയോട് കുറച്ച് കൂടി മര്യാദ കാട്ടണമായിരുന്നുവെന്നും ഘടകക്ഷി നേതാക്കള്‍ പറയുന്നു. മാണിക്ക് യുഡിഎഫില്‍ വേണ്ട പരിഗണന കൊടുത്തില്ലെന്ന് കേരളാകോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും തുറന്നടിച്ചിട്ടുണ്ട്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ പറയാന്‍ തലയ്ക്ക് വട്ടില്ല; ഗൂഡാലോചനയെന്ന് ബാലകൃഷ്ണപിള്ള...ന്യൂനപക്ഷങ്ങള്‍ക്കെതിരെ പറയാന്‍ തലയ്ക്ക് വട്ടില്ല; ഗൂഡാലോചനയെന്ന് ബാലകൃഷ്ണപിള്ള...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Bar bribe case, Muslim league leader PK kunhalikutty Support to KM Mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X