മതന്യൂനപക്ഷങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്; അച്ഛന് വേണ്ടി ഖേദം പ്രകടിപ്പിച്ച് ഗണേഷ് കുമാര്‍...
കൊല്ലം: ന്യൂനപക്ഷങ്ങള്‍ക്കെതിരെ കേരളാകോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ്ണ പിള്ള നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മകനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. അച്ഛന്‍ അങ്ങനെ പറഞ്ഞോ എന്ന് പരിശോധിക്കാന്‍ നില്‍ക്കുന്നില്ല, പക്ഷേ ഏതെങ്കിലും മതവിഭാഗത്തെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.
ഒരു മകനെന്ന നിലയിലും പാര്‍ട്ടി അംഗമെന്ന നിലയിലും എംഎല്‍എ എന്ന നിലയിലും ആര്‍ ബാലകൃഷ്ണ പിള്ള നടത്തിയ പ്രസ്താവനയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഒരു മതവിഭാഗത്തെയും മാറ്റി നര്‍ത്താനോ അവഹേളിക്കാനോ പാടില്ല. എല്ലാവര്‍ക്കും അവരവരുടെ വിശ്വാസങ്ങളില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.
Read More: ആക്ഷന്‍ ഹീറോ ബിജു സ്‌റ്റൈലില്‍ വയര്‍ലെസ് സെറ്റ് മോഷണം പോയി; പോലീസിനെ ഞെട്ടിച്ച് സ്ത്രീ സ്വരം!!!

പത്തനാപുരത്ത് കുമുകുംചേരിയിലെ എന്‍എസ്എസ് കരയോഗത്തില്‍ പങ്കെടുക്കവേയാണ് ബാലകൃഷ്ണപിള്ള വിവാദ പ്രസംഗം നടത്തിയത്. തിരുവനന്തപുരത്ത് മുസ്ലീം പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കുന്നത് പട്ടി കുരയ്ക്കുന്ത് പോലെയാണെന്നായിരുന്നു പിളള്ളയുടെ വാക്കുകള്‍. മുസ്ലീംങ്ങള്‍ സുന്നത് കല്യാണം കഴിക്കുന്നതിനെയും പിള്ള അവഹേളിച്ചു.
പത്ത് ക്രിസ്ത്യാനികളും മുസ്ലീംഗളും ഒരിടത്ത് താമസിച്ചാല്‍ അവിടെ ഒരു പള്ളി പണിയും. പണ്ടൊക്കെ ഒരു പ്രദേശത്ത് ഒരു പള്ളി മാത്രമാണുണ്ടായിരുന്നതെന്നും പിള്ള പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ മുസ്ലീം മതവിഭാഗങ്ങളെ അവഹേളിക്കുന്നതായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രസംഗം.

എന്നാല്‍ താന്‍ ആരെയും അധിഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം വളച്ചൊടിച്ചതുമെന്നാണ് ബാലകൃഷ്ണ പിള്ള പറയുന്നത്. ഒരു പൊതുപരിപാടിയില്‍ ഇങ്ങനെ പ്രസംഗിച്ചിട്ടില്ല. സ്വകാര്യ പരിപാടിക്കിടെ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് പിള്ളയുടെ ആരോപണം. സംഭവത്തില്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ പാര്‍ട്ടിയിലും പ്രതിഷേധം ശക്തമാവുകയാണ്. പിള്ളയുടെ പ്രസ്താവനയില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനം രാജിവയ്ക്കുമെന്ന് എ ഷാജു പറഞ്ഞു. പാര്‍ട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഷാജുവിന്റെ പ്രതികരണം.
Read More: മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രികയില്‍ കൂട്ട അവധി; മൂന്ന് മാസമായി ശമ്പളമില്ല !!!
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications