Get Updates
Get notified of breaking news, exclusive insights, and must-see stories!

'നല്ല തൃപ്‌തികരമായ ചർച്ചയായിരുന്നു, 27ന് തന്നെ അന്തിമ തീരുമാനം അറിയിക്കും'; മൂന്നാം സീറ്റ് വിഷയത്തിൽ ലീഗ്

തിരുവനന്തപുരം: മൂന്നാം ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തൃപ്‌തികരമെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി. ഇന്നത്തെ ചര്‍ച്ചയുടെ വിവരങ്ങള്‍ 27-ാം തീയതി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം അറിയിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണ്ടി വരില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മൂന്നാം സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനം 27-ാം തീയതി അറിയിക്കാമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. 'ചര്‍ച്ച പോസിറ്റീവ് ആയിരുന്നു. കുഴപ്പങ്ങളൊന്നുമില്ല. നല്ല തൃപ്‌തികരമായ ചര്‍ച്ചയായിരുന്നു. ശിഹാബ് തങ്ങള്‍ സ്ഥലത്തെത്തിയ ശേഷം 27ന് യോഗം ചേരും. ഇന്നുണ്ടായ ചര്‍ച്ചയുടെ വിവരങ്ങള്‍ വിലയിരുത്തി അന്ന് തന്നെ കാര്യങ്ങള്‍ അറിയിക്കാം. കോണ്‍ഗ്രസിനും ചര്‍ച്ചയുടെ കാര്യങ്ങള്‍ അവരുടെ നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.' കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

 muslimleaguethirdseat

'അഭ്യൂഹങ്ങള്‍ വേണ്ട. ഞങ്ങളെ കണ്ടിട്ട് കുഴപ്പമൊന്നുമില്ലല്ലോ' ചിരിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണമെന്നില്ല. 27ന് നടക്കുന്ന യോഗത്തിന് ശേഷം വേണമെങ്കില്‍ ചര്‍ച്ചയാകാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യസഭാ സീറ്റ് നല്‍കി മുസ്ലിം ലീഗിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസ് ഇക്കാര്യം ലീഗ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയെന്നാണ് ലഭ്യമായ വിവരം. എങ്കിലും ലീഗ് ഇതിനോട് എങ്ങനെ പ്രതികരിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യസഭാ സീറ്റ് ഉടന്‍ വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രഖ്യാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് കോൺഗ്രസ് നിലപാട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസും കൊല്ലത്ത് ആർഎസ്‌പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ മൂന്ന് സീറ്റ് വേണമെന്ന ലീഗിന്റെ കടുംപിടുത്തത്തെ തുടർന്നാണ് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് പാർട്ടികൾക്ക് കടക്കാത്തത്.

രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാടോ, കെ സുധാകരൻ ഇല്ലെങ്കിൽ കണ്ണൂർ സീറ്റോ വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ ഇതിനോട് അനുകൂലമായല്ല കോൺഗ്രസ് പ്രതികരിക്കുന്നത്. ലോക്‌സഭയിൽ കൂടുതൽ സീറ്റുകൾ നേടി ബിജെപിയെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന് സീറ്റ് വിട്ടുനൽകാൻ മടിയുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് എന്ന ഉപാധി ഉൾപ്പെടെ ലീഗ് നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+