കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങളെ തകര്‍ക്കാന്‍ എകെജി സെന്ററില്‍ സെല്‍; 22ന് മുസ്ലിം സംഘടനാ യോഗം വിളിച്ച് ലീഗ്

Google Oneindia Malayalam News

മലപ്പുറം: മുസ്ലിങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സെല്‍ സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ്. ഇടതുസര്‍ക്കാര്‍ മുസ്ലിങ്ങളോട് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത ഭാഷയിലാണ് സലാം സിപിഎമ്മിനും പിണറായി വിജയന്‍ സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതും സിഎഎ വിരുദ്ധ സമരത്തിന്റെ പേരിലെടുത്ത കേസ് ഒഴിവാക്കാത്തതുമാണ് സലാം എടുത്തു പറഞ്ഞത്. വഖഫ് ബോര്‍ഡ് നിയമനത്തിന് ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പിന്റെ ഗതി വരുമെന്നും സലാം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യക്കാര്‍ക്ക് ആശ്വാസം; കൊവിഷീല്‍ഡ് സൗദി അംഗീകരിച്ചു, ക്വാറന്റൈന്‍ ഒഴിവാക്കി, ഒരു തടസം മാത്രംഇന്ത്യക്കാര്‍ക്ക് ആശ്വാസം; കൊവിഷീല്‍ഡ് സൗദി അംഗീകരിച്ചു, ക്വാറന്റൈന്‍ ഒഴിവാക്കി, ഒരു തടസം മാത്രം

വളരെ കുറച്ച് തസ്തികകളാണ് വഖഫ് ബോര്‍ഡിലുള്ളത്. അത് പിഎസ്‌സിക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ തീരുമാനം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനകള്‍ യോഗം ചേരും. ദേവസ്വം ബോര്‍ഡില്‍ പതിനായിരത്തില്‍പ്പരം തസ്തകകളുണ്ട്. ദേവസ്വം ബോര്‍ഡ് നിയമനം ഇതുവരെ പിഎസ്‌സിക്ക് വിട്ടിട്ടില്ല. ഇത് ഇരട്ടത്താപ്പാണ്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ടിങ് ഏജന്‍സി ആവശ്യമാണ്. വഖഫ് ബോര്‍ഡ് നിയമനത്തിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ അവസ്ഥ വന്നേക്കുമെന്നും പിഎംഎ സലാം ആശങ്ക പ്രകടിപ്പിച്ചു.

p

നൂറില്‍പ്പരം തസ്തികകളാണ് വഖഫ് ബോര്‍ഡിലുള്ളത്. അത് പിഎസ്‌സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുസ്ലിങ്ങളെ മാത്രമേ നിയമിക്കൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഈ തീരുമാനം നടപ്പാകാന്‍ സാധ്യതയില്ല എന്ന് പിഎംഎ സലാം പറയുന്നു. പിഎസ്‌സി വഴിയാകുമ്പോള്‍ മുസ്ലിങ്ങള്‍ക്ക് മാത്രം നിയമനം നല്‍കാന്‍ സാധ്യമല്ല. മറ്റ് മതസ്ഥര്‍ക്ക് കൂടി നല്‍കേണ്ടി വരും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പോലെയാകും കാര്യങ്ങള്‍ എന്നും സലാം ചൂണ്ടിക്കാട്ടി.

സിംപിള്‍ താര വിവാഹം; നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്തും വിവാഹിതരായി; ചിത്രങ്ങള്‍

സച്ചാര്‍-പാലൊളി കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരം മുസ്ലിങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയതായിരുന്നു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്. ഇതില്‍ പിന്നീട് 20 ശതമാനം മറ്റു ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് കൂടി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ സ്‌കോളര്‍ഷിപ്പില്‍ വിവേചനം കാണിക്കുന്നു എന്ന ഹര്‍ജിയില്‍ ഹൈക്കടോതി തീരുമാനം റദ്ദാക്കുകയാണ് ചെയ്തത്. സുപ്രീംകോടതിയും അപ്പീല്‍ തള്ളി. സമാനമായ സാഹചര്യം വഖഫ് ബോര്‍ഡ് നിയമനത്തിന്റെ കാര്യത്തിലും വരുമെന്ന് മുസ്ലിം ലീഗ് നേതൃത്വം പറയുന്നു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമ നടപടികള്‍ ആരംഭിക്കാനാണ് മുസ്ലിം ലീഗ് തീരുമാനം. 22ന് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ ബില്ലിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും സലാം പറഞ്ഞു.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
Muslim League State General Secretary PMA Salam Criticized Pinarayi Vijayan Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X