Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പരിപാടിയില്‍ മുസ്ലിംലീഗ് വനിത നേതാവ്!! ബിജെപിയിലേക്ക് ചേക്കേറുന്നു? വളരുന്ന പാര്‍ട്ടിയത്രേ!!

ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നാണ് ഖമറുന്നിസ പറയുന്നത്. നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും ഖമറുന്നിസ

മലപ്പുറം: സംഘപരിവാറിന്റെ വര്‍ഗീയ അജണ്ട എന്നും ആയുധമാക്കിയിരുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. അതിന്റെ വിജയം മലപ്പുറം തിരഞ്ഞെടുപ്പിലും കാണാന്‍ കഴിഞ്ഞിരുന്നു. ഇതു തന്നെയാണ് വന്‍തോതില്‍ ന്യൂനപക്ഷ വോട്ട് നേടി ചരിത്ര വിജയം നേടാന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചതും. എന്നാല്‍ ഇപ്പോള്‍ ശക്തമായി വിമര്‍ശിച്ചിരുന്ന ലീഗില്‍ നിന്നു തന്നെ ബിജെപിക്ക് പ്രശംസ ലഭിച്ചിരിക്കുകയാണ്.

മുസ്ലീം ലീഗ് വനിതാ നേതാവ് ഖമറുന്നിസയാണ് ബിജെപിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നാണ് ഖമറുന്നിസ പറയുന്നത്. നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും ഖമറുന്നിസ പറഞ്ഞു. ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഖമറുന്നിസയുടെ പ്രതികരണം. സംഭവം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഖമറുന്നിസയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

 നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷ

നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷ

സംസ്ഥാനത്തിനകത്തും പുറത്തും വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നാണ് ഖമറുന്നിസ പറയുന്നത്. നാടിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ബിജെപിക്ക് കഴിയുമെന്നും അവര്‍ പറയുന്നു.

 ഫണ്ട് ശേഖരണം

ഫണ്ട് ശേഖരണം

ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു ഖമറുന്നിസയുടെ പ്രതിതകരണം. തിരൂരിലായിരുന്നു പരിപാടി നടന്നത്. ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് ശേഖരണ പരിപാടിയുടെ മണ്ഡലം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.

 സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗം

സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗം

വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയാണ് ഡോ. ഖമറുന്നിസ അന്‍വര്‍. സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗം കൂടിയാണ്. ബിജെപി തിരൂര്‍ മണ്ഡലം അധ്യക്ഷന്‍ കെപി പ്രദീപിന് സംഭാവന കൈമാറിക്കൊണ്ടാണ് ഖമറുന്നിസ ഉദ്ഘാടനം നിര്‍വഹിച്ചത്.

 വളരെ ഗൗരവം

വളരെ ഗൗരവം

ബിജെപി പരിപാടിയില്‍ ഖമറുന്നിസ പങ്കെടുത്തത് ലീഗിന് തലവേദനയായിരിക്കുകയാണ്. പ്രശ്‌നം ഗൗരവമായിട്ടു തന്നെയാണ് ലീഗ് കാണുന്നത്. പരിപാടിയില്‍ പങ്കെടുത്തത് മാത്രമല്ല ബിജെപിയെ കുറിച്ച് പറഞ്ഞതും ലീഗിനെ പ്രകോപിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണിലെ കരട്

കണ്ണിലെ കരട്

സംഭവത്തില്‍ ഖമറുന്നിസയ്‌ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. നേരത്തെ തന്നെ ലീഗിന്റെ കണ്ണിലെ കരടായിരുന്നു ഖമറുന്നിസ. പൊതുപരിപാടിയില്‍ പ്രസംഗിക്കാന്‍ അവസരം ചോദിച്ചതാണ് ഖമറുന്നിസയെ ലീഗിന്റെ കണ്ണിലെ കരടാക്കിയത്. ഖമറുന്നിസയ്ക്ക് പ്രസംഗിക്കാന്‍ അനുമതി നല്‍കാതിരുന്നത് ലീഗിനെ ഏറെ വിവാദത്തിലാക്കിയിരുന്നു. വനിതാ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും ലീഗിന് അതൃപ്തി ഉണ്ടാക്കിയിരുന്നു.

 നിലവിളക്ക് കൊളുത്തി

നിലവിളക്ക് കൊളുത്തി

മറ്റൊരു ലീഗ് നേതാവായ എംകെ മുനീര്‍ ശിവസേന പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത് നേരത്തെ വിവാദമായിരുന്നു. സംഭവത്തില്‍ മുനീറിന് ശക്തമായ താക്കീത് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+