കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 21ന്; ജാഗ്രത കൈവിടാതെ ആഘോഷം, ഈദ്ഗാഹില്ല
തിരുവനന്തപുരം: കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 21ന്. അറബ് മാസമായ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായില്ല. അതുകൊണ്ട് നാളെയാകും ദുല്‍ഹിജ്ജ ഒന്ന്. ബലിപെരുന്നാള്‍ 21ന് ബുധനാഴ്ചയാകുമെന്ന് മതമണ്ഡിതന്‍മാര്‍ അറിയിച്ചു. കൊവിഡ് ആശങ്ക വിട്ടുമാറിയിട്ടില്ലാത്തതിനാല്‍ ഇത്തവണയും പെരുന്നാള്‍ ആഘോഷം ജാഗ്രതയോടെയാകും. വലിയ തോതില്‍ വിശ്വാസികള്‍ ഒത്തുചേരുന്ന ഈദ്ഗാഹുകള്‍ സംഘടിപ്പിക്കില്ലെന്ന് ഖാസിമാര്‍ അറിയിച്ചു.
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം എന്നിവരെല്ലാം ബലി പെരുന്നാള്‍ ജൂലൈ 21നാണ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ആഘോഷമെന്നും നേതൃത്വം അറിയിച്ചു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജൂലൈ 20നാണ് ബലി പെരുന്നാള്‍.
പള്ളികളില്‍ വലിയ കൂട്ടമായി വിശ്വാസികള്‍ പ്രാര്‍ഥന നടത്തുന്നതിന് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. അനുമതി വേണമെന്ന് നേരത്തെ സമസ്തയുടേത് ഉള്‍പ്പെടെയുള്ള നേതൃത്വം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. മറ്റു പല മേഖലകളിലും ഇളവ് നല്‍കിയതിനാല്‍ ആരാധനാലയങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രാര്‍ഥന നടത്താന്‍ അനുമതി വേണമെന്നാണ് വിശ്വാസികളുടെ ആവശ്യം. ബലി പെരുന്നാളിന്റെ പ്രധാന കര്‍മമാണ് ബലി. ഈ ചടങ്ങിലും ആള്‍ക്കൂട്ടമില്ലാതെ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നാണ് പണ്ഡിതരുടെ നിര്‍ദേശം.


Click it and Unblock the Notifications