ഐസിസ് മുസ്ലീംങ്ങളുടേതല്ല; സത്യം വിളിച്ച് പറയാന്‍ ഉസ്താദുമാര്‍ എന്ത് മണ്ണാങ്കട്ടയാണ് ചെയ്തത്...
തിരുവനന്തപുരം: ഐസിസ് എന്ന തീവ്രവാദ സംഘടന നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും അരുംകൊലകള്‍ക്കും പഴി കേള്‍ക്കേണ്ടത് മുസ്ലീം മതവിഭാഗമൊന്നാകെയാണ്.
ഭീകരവാദപ്രവര്‍ത്തനത്തിന്റെ പേരില്‍ ലോകത്തെമ്പാടും ഇസ്ലാമിനെയും മുസ്ലീംങ്ങളെയും പ്രതിക്കൂട്ടിലാക്കുകയാണ്. എന്നാല്‍ ഈ ആരോപണത്തെ ചെറുക്കേണ്ടവര്‍ എന്താണ് ചെയ്യുന്നത്. അവരുടെ മൗനം മുസ്ലീം സമുദായത്തെ ഒന്നാകെ ഒറ്റപ്പെടുത്തുകയാണ്.
മുസ്ലീംങ്ങള്‍ തീവ്രവാദികള്‍ അല്ലെന്ന് ആരാണ് പറയേണ്ടത്. തങ്ങള്‍ ഭീകരവാദപ്രവര്‍ത്തനം നടത്തുന്നവരല്ലെന്ന് സ്വയം തെളിയിക്കേണ്ട ബാധ്യസ്ഥത അവര്‍ക്കുണ്ടോ. ഇത് ലോകത്തോട് വിളിച്ച് പറയേണ്ട മുസ്ലിയാര്‍മാരും ഉസ്താദുമാരും മദ്രസകളില്‍ ക്ലാസെടുക്കുകയാണെന്നാണ് മാധ്യമപ്രവര്‍ത്തകനായ പിഎസ് റംഷാദിന്റെ ആരോപണം. വെള്ളിയാഴ്ചകളിലും പെരുന്നാള്‍ പ്രസംഗങ്ങളിലും പറയേണ്ടതല്ല ഇത്, ലോകത്തോട് വിളിച്ച് പറയേണ്ട കാര്യമാണെന്നാണ് റംഷാദ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആക്ഷേപിക്കുന്നു.

പിഎസ് റംഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
സത്യം ബോധ്യപ്പെടുത്താന്‍ നിങ്ങളെന്തു മണ്ണാങ്കട്ടയാണു ചെയ്യുന്നത്?
ഐഎസ് എന്ന ആഗോള ഭീകരസംഘടന മുസ്‌ലികളുടേതല്ല എന്ന് മുസ്‌ലിയാക്കമ്മാരെല്ലാം പള്ളി മിംബറുകളില്‍ നിന്നു രോഷത്തോടെ പറയുന്നു. ഇക്കാര്യത്തില്‍ എപി, ഇകെ, മുജാഹിദുകളിലെ നാല് ഗ്രൂപ്പുകള്‍, ജമാഅത്തെ ഇസ്‌ലാമി എല്ലാവര്‍ക്കും ഒരേ സ്വരം. ഉസ്താദുമാരേ, ഇത് വെള്ളിയാഴ്ചകളിലും പിന്നെ പെരുന്നാള്‍ പ്രസംഗങ്ങളിലും മുസ്‌ലിംകളോടു പറയേണ്ട കാര്യമല്ല. മൈതാനങ്ങളില്‍ മൈക്ക് കെട്ടി ലോകത്തോടു വിളിച്ചു പറയ്. കിട്ടുന്ന വേദികളിലെല്ലാം പറയ്. കഴിയുമെങ്കില്‍ ടി വി ചാനലുകളില്‍ സ്ലോട്ട് വാടകയ്‌ക്കെടുത്ത് ഐഎസ് വിരുദ്ധ ക്യാംപെയിന്‍ നടത്ത്. ഐഎസ് മാത്രമല്ല അല്‍ ഉമ്മയും ലഷ്‌കറേ ത്വയ്യിബയും ഇസ്‌ലാമിന്റെ പേരിലുള്ള എണ്ണമറ്റ 'പോരാട്ട' ഗ്രൂപ്പുകളും മുസ്‌ലികളുടേതല്ല എന്ന് പറയ്. ഇസ്‌ലാമിന്റെ ശ്വാസത്തില്‍ ലക്ഷത്തിലൊരു അംശം പോലും ഭീകരവാദവും ഹിംസയും വര്‍ഗ്ഗീയതയും ഇല്ല എന്നു പറയ്.
ഈ സത്യങ്ങള്‍ പറയേണ്ട സമയത്ത് സാക്കിര്‍ നായിക്കിന്റെ പ്രസംഗം യു ട്യൂബില്‍ എത്ര പേര് കണ്ടു എന്ന് എണ്ണിക്കൊണ്ടിരിക്കുകയല്ലേ നിങ്ങള്‍? ഇസ്‌ലാമിക പ്രബോധനത്തിന്റെ രീതികള്‍ പഠിക്കാന്‍ സിഡി പ്രസംഗങ്ങള്‍ തേടി നടക്കുകയല്ലേ നിങ്ങള്‍? മുസ്‌ലിമിന്റെ ഒരു ദിവസം എങ്ങനെയാകണം എന്ന് സമുദായത്തെ പഠിപ്പിക്കാന്‍ കുറിപ്പുകള്‍ തയ്യാറക്കുകയല്ലേ നിങ്ങള്‍?
നിങ്ങള്‍ക്കു ലജ്ജയാകുന്നില്ലേ.
ലോകത്തെമ്പാടും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ഒരാളെയെങ്കിലും സത്യം ബോധ്യപ്പെടുത്താന്‍ നിങ്ങളെന്തു മണ്ണാങ്കട്ടയാണു ചെയ്യുന്നത്?
Read More:സത്യസരണയില്‍ നടക്കുന്നതെന്ത്? മതം മാറ്റം ഇല്ലായ്മയും പ്രണയവും ചൂഷണം ചെയ്‌തോ...












Click it and Unblock the Notifications