മുട്ടിൽ മരംമുറി കേസ്: മുഖ്യപ്രതികൾ അറസ്റ്റിലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
വയനാട് വാഴവറ്റ സ്വദേശികളായ റോജി, ആന്റോ, ജോസൂട്ടി എന്നിവരെയാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്
കൊച്ചി: മുട്ടി മരംമുറി കേസിൽ മുഖ്യപ്രതികൾ അറസ്റ്റിലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വയനാട് വാഴവറ്റ സ്വദേശികളായ റോജി, ആന്റോ, ജോസൂട്ടി എന്നിവരെയാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്.
ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ
നേരത്തെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പ്രതികളുടെ അമ്മ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിലായിരുന്നു മരണം.
എറണാകുളത്തുനിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതികളെ പിടികൂടിയത്. ക്രൈംബ്രാഞ്ച് സംഘം ആലുവ മുതല്‍ ഇവരെ പിന്തുടര്‍ന്നിരുന്നു. പാലിയേക്കരയില്‍ വെച്ച് പ്രതികളെ തടഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു.
അതേസമയം മുട്ടില്‍ സൗത്ത് വില്ലേജിലെ പട്ടയഭൂമിയില്‍നിന്ന് ഈട്ടിമരം മുറിച്ചു കടത്തിയ കേസില്‍ 2 മരക്കച്ചവടക്കാരും പിടിയിലായി. മുട്ടില്‍ സ്വദേശി അബ്ദുല്‍ നാസര്‍, അമ്പലവയല്‍ സ്വദേശി അബൂബക്കര്‍ എന്നിവരെയാണ് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications