നീണ്ട താടി അപമാനം;മൂവാറ്റുപുഴ നഗരസഭയില്‍ ഉന്തും തള്ളും; അപമാനമെന്ന് പറഞ്ഞിട്ടില്ലെന്ന് ജാഫര്‍ സാദിഖ്
കൊച്ചി: ഹെൽത്ത് ഇൻസ്പെക്ടറുടെ താടിയെ പരാമർശിച്ച് മൂവാറ്റുപുഴ നഗരസഭാ കൗൺസിൽ ഉന്തും തള്ളും. സമൂഹ മാധ്യമങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് താടി നീട്ടി വളര്‍ത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രതികരിച്ച് രംഗത്ത് വന്നത്. ഇതോടെ വലിയ പ്രശ്നങ്ങൾ തുടക്കമായി.
പ്രതിപക്ഷ കൗണ്‍സിലറും സി പി എം നേതാവുമായ ജാഫര്‍ സാദിഖ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ താടി നീട്ടി വളര്‍ത്തിയിരിക്കുന്നത് അപമാനം എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് എതിരെ നടപടി സ്വീകരിക്കമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യം ഉന്നയിച്ചു. എന്നാൽ, വിഷയത്തിന് എതിരെ പ്രതികരിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാരും രംഗത്ത് വന്നിരുന്നു.

യു ഡി എഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണം ഉയര്‍ന്നത് പ്രശ്‌നം വീണ്ടും വഷളാകാൻ കാരണമായി. എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതികരിച്ചതോടെ ഉന്തും തള്ളുമായി. അതേസമയം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് യൂണിഫോം ധരിച്ച് നീണ്ട താടിയുമായി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വലിയ ചര്‍ച്ചകളിൽ ഇടം പിടിച്ചിരുന്നു.
ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ നീണ്ടു വളർന്ന താടി ചൂണ്ടിക്കാട്ടി വിദ്വേഷ പ്രചരണങ്ങളും ഉണ്ടായി. 'താലിബാന്‍ താടിവെച്ച കേരള പൊലീസ്' എന്ന ക്യാപ്ഷനോടെ വ്യാജ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു.
ഈ രീതിയിൽ ഉദ്യോഗസ്ഥന്‍ തന്റെ ഇഷ്ട പ്രകാരം, താടി നീട്ടി വളര്‍ത്തുന്നത് നിയമ പ്രകാരം തെറ്റല്ല. എന്നാൽ, എന്തിന് അഷ്‌റഫിനെ അധിക്ഷേപിക്കുന്നു എന്ന ചോദ്യമാണ് വൈറലായ ചിത്രങ്ങൾക്ക് പിന്നാലെ ഉയർന്നത്. അതേസമയം, മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലില്‍ ഉണ്ടായ കയ്യാങ്കളിയ്ക്ക് പിന്നാലെ പ്രതികരിച്ച് സി പി എം കൗണ്‍സിലര്‍ ജാഫര്‍ സാദിഖ് രംഗത്ത് വന്നിരുന്നു. ഉദ്യോഗസ്ഥന്റെ താടിയെ ച്ചൊല്ലി തർക്കം നടന്ന വാർത്തകളെ നിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉദ്യോഗസ്ഥന്‍ താടി വളര്‍ത്തിയത് അപമാനം ആണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ജാഫര്‍ സാദിഖ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് എതിരായ യു ഡി എഫ് കൗണ്‍സിലറുടെ പരാമര്‍ശമാണ് ബഹളത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിച്ചെന്ന് ജാഫര്‍ സാദ്ദിഖ് റിപ്പോര്‍ട്ടര്‍ ടിവിയോട് വ്യക്തമാക്കി. താടി നീട്ടി വളര്‍ത്തി നടക്കുന്നതിന് നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത് കയ്യാങ്കളിയില്‍ കലാശിച്ചുവെന്നായിരുന്നു വാര്‍ത്ത. പിന്നാലെയാണ് സി പി എം കൗണ്‍സിലറുടെ പ്രതികരണം ഉണ്ടായത്.
'നഗരസഭയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് നവ മാധ്യമങ്ങളില്‍ ഒരു മാസം മുമ്പ് ട്രോളി വിവാദമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലില്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി വിശദീകരണം വേണമെന്നും ആവശ്യമുണ്ടായി. അത് മാത്രമല്ല, ഈ വ്യക്തി നഗരസഭയിലെ ഹെല്‍ത്ത് ജീവനക്കാരോട് പെരുമാറുന്ന രീതിയും സിഎല്‍ആര്‍ ജീവനക്കാരോട് പെരുമാറുന്ന രീതിയും ചര്‍ച്ചചെയ്യാന്‍ ഞാന്‍ ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ ഇതില്‍ രണ്ടിലും അദ്ദേഹത്തെ വിളിച്ചുവരുത്താന്‍ കഴിയില്ലെന്ന നിലപാടാണ് ചെയര്‍മാന്‍ എടുത്തത്. എന്നാല്‍ ഇതല്ല നഗരസഭയിലെ ഉന്തിനും തള്ളിനും ആസ്പദമായ സംഭവം. മുഖ്യമന്ത്രിയെക്കുറിച്ച് യുഡിഎഫ് കൗണ്‍സിലര്‍ കൗണ്‍സിലില്‍ ഒരു പ്രശ്‌നം ഉന്നയിക്കുകയും മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെക്കുറിച്ച് ഉള്ള പ്രശ്‌നമായിട്ട് അത് ഉന്നയിക്കുകയുമായിരുന്നു. ഇതില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.
ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്
അതിനിടെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തന്നെയാണ് ഈ ബഹളം ഉണ്ടാക്കുകയും ആക്രമിക്കുകയും ചെയ്തത്. ഈ പറയുന്നതുമായി ബന്ധപ്പെട്ട് വിവാദമായ ഒന്നും കൗണ്‍സിസില്‍ ഉണ്ടായിട്ടില്ല.' ജാഫര്‍ സാദിഖിന്റെ വാക്കുകൾ












Click it and Unblock the Notifications