Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക പാര്‍ട്ടി നയമല്ല; ആര്യ രാജേന്ദ്രനെതിരെ എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഭക്ഷണം മാലിന്യത്തില്‍ എറിഞ്ഞ് പ്രതിഷേധിച്ച തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാര്‍ട്ടി നയമല്ല. എന്താണ് നടന്നതെന്ന് കൃത്യമായി മനസിലാക്കിയാലേ കൂടുതല്‍ പ്രതികരിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേയറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മേയര്‍ സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്നാണ് സി ഐ ടി യു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. നടപടി നേരിട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും സിഐടിയുക്കാരാണ്. തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങള്‍ പെറുക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി.

mv

എന്നാല്‍ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ച് രംഗത്തെത്തി. ഭക്ഷണം മാലിന്യത്തിലിട്ട പ്രതിഷേധ രീതി അംഗീകരിക്കാനാവില്ല. മറ്റ് പ്രതിഷേധ രീതികള്‍ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ വിഷയത്തില്‍ ഉചിതമായി ഇടപെടും. നടപടി പിന്‍വലിക്കുന്ന കാര്യത്തില്‍ തൊഴിലാളി യൂണിയനുമായി ചര്‍ച്ച ചെയ്ത് മേയര്‍ തീരുമാനമെടുക്കും.

തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന ഭരണസമിതിയല്ല നഗരസഭയ്ക്കുള്ളത്. മേയറുടെ നടപടിക്കെതിരായ സിഐടിയു പ്രതിഷേധം തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.

ചാല സര്‍ക്കിളില്‍ ആണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാര്‍ സമരം എന്ന പേരില്‍ മാലിന്യത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങള്‍ വൈറലായതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു, ആ കുറിപ്പ് ഇങ്ങനെയായിരുന്നു, ചാല സര്‍ക്കിളില്‍ ആണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാര്‍ സമരം എന്ന പേരില്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ജനാധിപത്യ സംവിധാനത്തില്‍ അനുവദനീയമാണ്, അത് ആവശ്യവുമാണ്.

ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍

എന്നാല്‍ ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ,ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കു. ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഓണസദ്യ വലിച്ചെറിയുന്ന നിമിഷത്തില്‍ ആ ജീവനക്കാര്‍ ഒരു നേരത്തെ ആഹാരത്തിനും ഒരുതുള്ളി വെള്ളത്തിനും വേണ്ടി കേഴുന്ന പാവപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെയും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെയും മുഖം ഒന്ന് ഓര്‍ത്തിരുന്നുവെങ്കില്‍ ക്രൂരവും നിന്ദ്യവുമായ ഈ പ്രവര്‍ത്തി ചെയ്യാന്‍ നിശ്ചയമായും അറയ്ക്കുമായിരുന്നു. യാതൊരുവിധ മനുഷ്യത്വവും ഇല്ലാതെ പെരുമാറിയ ജീവനക്കാരെ ഒരു കാരണവശാലും നഗരസഭയുടെ ഭാഗമായി തുടരാന്‍ അനുവദിക്കാന്‍ സാധിക്കില്ല എന്ന് തന്നെയാണ് കണ്ടത്.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

11 പേരാണ് ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്. അവരില്‍ 7 പേര്‍ സ്ഥിരം ജീവനക്കാരാണ്. അവരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. ബാക്കി നാലുപേര്‍ താല്‍ക്കാലിക ജീവനക്കാരാണ്, അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു. ഓരോ അരിയിലും വിശക്കുന്ന മനുഷ്യന്റെ പ്രതീക്ഷ മാത്രമല്ല, അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനവുമുണ്ട്. അത് മറന്ന് പോകരുത് ഇനി ആരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+