സിപിഎം സമ്മേളന പൊതുചർച്ചയിൽ എംവി ഗോവിന്ദന് രൂക്ഷ വിമർശനം; 'പദവി കണ്ണൂരുകാർക്ക് മാത്രം നൽകുന്നു'
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതു ചർച്ചയിൽ നിലവിലെ സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനം. പദവികൾ എല്ലാം കണ്ണൂരുകാർക്ക് വീതം വയ്ക്കുന്നു എന്നതാണ് ഗോവിന്ദനെതിരെ ഉയർന്ന പ്രധാന വിമർശനം. സർക്കാരിനെതിരെ വിമര്‍ശനങ്ങൾ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ പോലും ആളില്ലാതെ മുഖ്യമന്ത്രി ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പൊതുചർച്ചയിൽ അഭിപ്രായമുയർന്നു.
മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണങ്ങൾ പ്രതിരോധിക്കാൻ മന്ത്രിമാര്‍ പോലും തയ്യാറാകുന്നില്ലെന്ന് ചർച്ചയിൽ വിമർശനം ഉയർന്നു. ഇതിന് പിന്നാലെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉയർന്നത്. എപ്പോഴും മെറിറ്റും മൂല്യങ്ങളും പറയുന്ന പാര്‍ട്ടി സെക്രട്ടറി തന്നെ പദവികൾ വരുമ്പോൾ അത് കണ്ണൂരുകാര്‍ക്ക് വീതിച്ച് നൽകുകയാണെന്നാണ് ഉയർന്ന ആക്ഷേപം.

സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും പ്രവര്‍ത്തനങ്ങളിൽ നടക്കുന്നത് ഇഴകീറി പരിശോധനയാണ്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിൽ, അതിൽ തന്നെ പ്രത്യേകിച്ച് ഘടകക്ഷി മന്ത്രിമാരുടെ കാര്യത്തിൽ ചര്‍ച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ അത്ര നല്ല അഭിപ്രായമല്ല പങ്കുവച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
കടുത്ത വിമർശനമാണ് എംവി ഗോവിന്ദന് നേരിടേണ്ടി വന്നതെങ്കിലും മുഖ്യമന്ത്രിയെ ഒരാൾ പോലും വിമർശിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ മുതൽ പാര്‍ട്ടി സെന്ററിൽ ഓഫീസ് സെക്രട്ടറി വരെ കണ്ണൂരുകാരല്ലേ എന്ന് പത്തനംതിട്ടയിൽ നിന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി ചോദിക്കുകയും ചെയ്‌തിരുന്നു. ഇതോടെയാണ് കണ്ണൂരുകാർക്ക് പാർട്ടിയിലും സർക്കാരിലും അധിക അവസരം ലഭിക്കുന്നുവെന്ന വിമർശനം ഉയർന്നത്.
ചർച്ചയ്ക്കിടയിൽ നേതാക്കളുടെ സ്വത്ത് വിവരം പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു. നേതാക്കളും പാര്‍ട്ടി ഘടകങ്ങളും ജനങ്ങളിൽ നിന്ന് അകലുന്നതിലെ ആശങ്കയും ബംഗാൾ മോഡൽ ആവര്‍ത്തിക്കരുതെന്ന ജാഗ്രതയും രാഷ്ട്രീയ സംഘടനാ റിപ്പോർട്ടുകളിൽ പ്രധാനമായും അടങ്ങിയിരുന്നു. ആശാ വർക്കർമാരുടെ സമരമുൾപ്പെടെ ചർച്ചയിൽ വിഷയമായെന്നാണ് റിപ്പോർട്ട്.
നേതാക്കളുടെ പേരെടുത്ത് വിമർശനവും പ്രശംസയും ചർച്ചയിൽ ലഭിച്ചിരുന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെഎൻ ബാലഗോപാൽ എന്നിവർക്കൊപ്പം കെകെ ശൈലജ ഉൾപ്പെടെയുള്ള നേതാക്കളെ റിപ്പോർട്ടിൽ പ്രശംസിക്കുന്നുണ്ട്. എന്നാൽ എം സ്വരാജും തോമസ് ഐസക്കും പാർട്ടിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് നിർദ്ദേശവും ഉയർന്നു വന്നിട്ടുണ്ട്. മാത്രമല്ല പാർട്ടിയിൽ വിഭാഗീയത ഇനിയും അവസാനിച്ചിട്ടില്ലെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.
അതേസമയം, വിവിധ വിഷയങ്ങൾ സമീപകാലത്തായി ഉയർന്നുവന്നെങ്കിലും അതിലൊന്നിൽ പോലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ യോഗത്തിൽ വിമർശനം ഉയർന്നില്ലെന്നതാണ് പ്രധാന കാര്യം. പിവി അൻവർ വിഷയം, മകൾ വീണ വിജയനുമായി ബന്ധപ്പെട്ട കേസ്, എഡിജിപി എംആർ അജിത് കുമാർ വിഷയം, ആഭ്യന്തര വകുപ്പിലെ പ്രശ്‌നങ്ങൾ എന്നിവയിൽ ഒന്ന് പോലും പ്രതിനിധികൾ ചൂണ്ടിക്കാട്ടിയില്ല.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications