'കെപിസിസി പ്രസിഡന്റിന്റെ ഭാര്യ വീടും ആക്രമിച്ചെന്നത് വ്യാജ പ്രചരണം; വിമർശിച്ച് എം വി ജയരാജൻ
കണ്ണൂര്‍: കോൺഗ്രസ്സിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കണ്ണൂരില്‍ ആക്രമണ സംഭവങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് വ്യാജ പ്രചരണം നടത്തുന്നു എന്ന് അദ്ദേഹം ആരേപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ അപായപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് എതിരെയുള്ള ജനരോഷം മറച്ചു പിടിക്കാനാണ് കള്ളക്കഥ പ്രചരിപ്പിക്കുന്നത്.
പയ്യന്നൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തതും സമാന സംഭവങ്ങളും സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു. ഡി സി സി ഓഫീസും കെ പി സി സി പ്രസിഡന്റിന്റെ ഭാര്യ വീടും ആക്രമിച്ചെന്നത് വ്യാജ പ്രചരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡി സി സി ഓഫീസിന് സമീപം ഉളള സി സി ടി വി പൊലീസ് കൃത്യമായി തന്നെ പരിശോധിക്കണമെന്ന് എം വി ജയരാജൻ ആവശ്യപ്പെട്ടു.

എം വി ജയരാജന്റെ വാക്കുകൾ ; -
'കണ്ണൂരിലെ ആക്രമണ സംഭവങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് വ്യാജ പ്രചരണം നടത്തുന്നു. ഡി സി സി ഓഫീസും കെ പി സി സി പ്രസിഡന്റിന്റെ ഭാര്യ വീടും ആക്രമിച്ചെന്നു എന്നാണ് പറയുന്നത്. എന്നാൽ, ഇത് ഒരു വ്യാജ പ്രചരണമാണ്. ഡി സി സി ഓഫീസിന് സമീപത്തെ സി സി ടിവി പൊലീസ് പരിശോധിക്കാൻ തയ്യാരാകണം.
ഡി സി സി ഓഫീസില്‍ ഒരു കല്ല് വീണെന്നും മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റെന്നുമാണ് മൊഴി. ഒരാളുടെ കാലിന് കല്ല് വീണപ്പോള്‍ ഏറിന്റെ ശക്തികൊണ്ട് മറ്റ് രണ്ടാള്‍ക്കും പരുക്കുപറ്റിയെന്നാണ് അവര്‍ കഥയുണ്ടാക്കിയത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ടൗണ്‍ സി ഐ ക്കും സി പി എം പരാതി നല്‍കി. ഉടൻ തന്നെ പൊലീസ് അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പിടികൂടണം.
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ അപായപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് എതിരെയുള്ള ജനരോഷം മറച്ചു പിടിക്കാനാണ് കള്ളക്കഥ പ്രചരിപ്പിക്കുന്നത്. പയ്യന്നൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തതും സമാന സംഭവങ്ങളും സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടത്തണം.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഫര്‍സിന്‍ വധ ശ്രമം ഉള്‍പ്പെടെ 19 കേസുകളിലെ പ്രതി ആണ് തെളിഞ്ഞു. തുടര്‍ച്ചയായി കുറ്റവാസന പ്രകടിപ്പിക്കുന്ന ക്രിമിനലാണ് ഇയാള്‍. ഇത്തരത്തിൽ ഉളള ഗുണ്ടകളുടെ രാജാവാണ് കെ പി സി സി പ്രസിഡന്റ്. ക്രിമിനല്‍ രാജാവിന്റെ സന്തത സഹചാരിയാണ് ഫര്‍സിന്‍ മജീദ്. മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇയാള്‍ വിമാനത്തില്‍ കയറിയത്.
ഇ പി ജയരാജനും മറ്റ് യാത്രക്കാരും തടഞ്ഞില്ലായെങ്കില്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടന്നേനെ. വിമാനം ഇറങ്ങുമ്പോള്‍ സീറ്റ് ബെല്‍റ്റില്‍ തന്നെ ഇരിക്കണം എന്ന ജീവനക്കാരുടെ നിര്‍ദേശം ലംഘിച്ചാണ് ഇവര്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആക്രമിക്കാനുറച്ച് നീങ്ങിയത്. ആ കുറ്റകൃത്യം മറ്റ് യാത്രക്കാരാണ് ചൂണ്ടിക്കാണിച്ചത്. വിമാന ജീവനക്കാരുമായി ക്രിമിനലുകള്‍ തട്ടിക്കയറിയതും മറ്റു യാത്രക്കാര്‍ കണ്ടതാണ്.
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ
അതേസമയം, സമാന വിഷയത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കുനേരെ വിമാനത്തിലെ പ്രതിഷേധം അതിരുകടന്നത് എന്നായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. പ്രതിഷേധത്തിന് അവകാശമുണ്ട്, ഭീകര പ്രവര്‍ത്തനം പോലെ ആകരുത്. പാര്‍ട്ടി ഓഫിസുകള്‍ പരസ്പരം ആക്രമിക്കാന്‍ പാടില്ല എന്ന ധാരണ ഉണ്ടായിരുന്നു. സമാധാനം തകര്‍ക്കുന്ന ഏതുശ്രമവും കലാപശ്രമമായി വ്യാഖ്യാനിക്കാമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications