റിപ്പോര്‍ട്ടര്‍ ടിവി തലപ്പത്ത് വന്‍ മാറ്റം; നികേഷ് ഒഴിയും?, മീഡിയ വണ്‍ വിട്ട് സ്മൃതിയെത്തും
പ്രമുഖ മാധ്യമപ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ അടുത്തിടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിജിറ്റല്‍ വിഭാഗം ഹെഡായി ചുമതലയേറ്റു

മലയാളത്തിലെ മറ്റ് ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു മാധ്യമപ്രവർത്തകന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആദ്യ ന്യൂസ് ചാനലാണ് റിപ്പോർട്ടർ. ഇന്ത്യാവിഷനില്‍ നിന്നും ഇറങ്ങിയ എംവി നികേഷ് കുമാറെന്ന കേരളത്തിലെ ഏറ്റവും പ്രമുഖനായ മാധ്യമപ്രവർത്തകന്‍ മാനേജിംഗ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായി 2011 മെയ് 13 നാണ് ചാനല്‍ പ്രവർത്തനം ആരംഭിക്കുന്നത്. സോളാർ അഴിമതി കേസ്, ആർ ബാലകൃഷ്ണപിള്ളയുടെ ജയില്‍ വാസം, ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ശ്രദ്ധേയമായ വാർത്തകള്‍ പുറത്തുകൊണ്ടുവരാന്‍ റിപ്പോർട്ടറിന് സാധിച്ചിട്ടുണ്ട്.
കേരളത്തിലെ ഇന്നത്തെ പല പ്രമുഖ മാധ്യമ പ്രവർത്തകരും ഒരു കാലത്ത് റിപ്പോർട്ടറില്‍ പ്രവർത്തിച്ചിരുന്നു. തുടക്കത്തില്‍ വലിയ തോതില്‍ റേറ്റിങ് കിട്ടിയിരുന്നെങ്കിലും അടുത്ത കാലത്ത് ടിആർപിയില്‍ മറ്റ് ചാനലുകളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് റിപ്പോർട്ടർ. ഇതിനിടയില്‍ തന്നെയാണ് റിപ്പോർട്ടർ ചാനല്‍ ഉടമകള്‍ മറ്റൊരു കമ്പനിക്ക് വിറ്റുവെന്ന വാർത്തകളും പുറത്ത് വരുന്നത്.

നികേഷ് കുമാറിന്റെ ഭാര്യ റാണി ജോർജ്
നികേഷ് കുമാറിന്റെ ഭാര്യ റാണി ജോർജാണ് റിപ്പോർട്ടർ ചാനലിന്റെ മുഖ്യ ഷെയർ ഹോള്‍ഡർമാരില്‍ ഒരാള്‍. ഇവർ തന്റെ ഓഹരികള്‍ വിറ്റ് പൂർണ്ണമായും ചാനലുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നു എന്ന തരത്തിലാണ് വാർത്തകള്‍. ചാനല്‍ കൈമാറ്റം പൂർത്തിയാവുതോടെ തലപ്പത്ത് നിന്നും നികേഷ് കുമാറും ഒഴിഞ്ഞേക്കും.

മാംഗോ ഫെറോ എന്ന ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ചാനല്‍ ഏറ്റെടുക്കുന്നതെന്നാണ് സൂചന. വയനാട് സ്വദേശികളായ കമ്പനി ഉടമകളായ സഹോദരങ്ങള്‍ക്കെതിരെ നേരത്തെ ചില കേസുകള്‍ രജിസ്ട്രർ ചെയ്യുകയും അതില്‍ അന്വേഷണം നടത്തിവരികയുമാണ്. മുപ്പത് മുതല്‍ അമ്പത് കോടിവരെ രൂപയുടെ ഇടപാടാണെന്ന തരത്തില്‍ പ്രചരണം ഉണ്ടെങ്കിലും ഇക്കാര്യത്തിലൊന്നും യാതൊരു സ്ഥിരീകരണവുമില്ല.

മലയാളത്തിലെ മുന്‍നിര മാധ്യമപ്രവർത്തകർ വരും
പുതിയ മാനേജ്മെന്റ് സ്ഥാപനം ഏറ്റെടുക്കുന്നതോടെ റിപ്പോർട്ടറില്‍ സമൂലമായ ഉടച്ച് വാർക്കല്‍ ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തില്‍ നിന്നും മാറി മലയാളത്തിലെ മുന്‍നിര ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ ഒന്നായി മാറുകയെന്ന ലക്ഷ്യത്തോടെയാവും പ്രവർത്തനം. ഇതിനായി മലയാളത്തിലെ മുന്‍നിര മാധ്യമപ്രവർത്തകരെ തന്നെ സ്ഥാപനത്തില്‍ എത്തിക്കും.

പ്രമുഖ മാധ്യമപ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ അടുത്തിടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിജിറ്റല്‍ വിഭാഗം ഹെഡായി ചുമതലയേറ്റിരുന്നു. നികേഷ് കുമാർ പൂർണ്ണമായും ഒഴിയുകയാണെങ്കില്‍ ഉണ്ണി ബാലകൃഷ്ണനായിരിക്കും അദ്ദേഹം വഹിച്ചിരുന്ന പദവികളുടെ ചുമതല ലഭിക്കുക. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമി ന്യൂസില്‍ ചീഫ് ഓഫ് ന്യൂസ് ചുമതല വഹിച്ചിരുന്ന വ്യക്തി കൂടിയാണ് ഉണ്ണി ബാലകൃഷ്ണന്‍.

മതൃഭൂമിയില്‍ നിന്നും രാജിവെച്ച ഉണ്ണി ബാലകൃഷ്ണന്‍
മതൃഭൂമിയില്‍ നിന്നും രാജിവെച്ച ഉണ്ണി ബാലകൃഷ്ണന്‍ പിന്നീട് ഒരു യൂട്യൂബ് ചാനലുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് അവിടിന്ന് പടിയിറങ്ങുകയായിരുന്നു. അതിന് ശേഷമാണ് റിപ്പോർട്ടർ ചാനലിലേക്ക് എത്തുന്നത്. 994ല്‍ കലാകൗമുദിയില്‍ സബ് എഡിറ്ററായിട്ടാണ് മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിച്ച ഉണ്ണി 2002ല്‍ പ്രധാനമന്ത്രിയായിരുന്ന വാജ് പേയിയുടെ ഇസ്ലാമാബാദ് സന്ദര്‍ശന സംഘത്തില്‍ അംഗമായിരുന്നു.

പ്രമുഖ മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാട്
പുതുതായി ചാനലിലേക്ക് എത്തുമെന്ന് പറഞ്ഞ് കേള്‍ക്കുന്നവരില്‍ പ്രധാനി പ്രമുഖ മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാടിന്റേതാണ്. മാതൃഭൂമി ന്യൂസിലെ സീനിയർ ന്യൂസ് എഡിറ്റർ പദവിയില്‍ നിന്നും മീഡിയവണ്ണിലേക്ക് എത്തിയ സ്മൃതി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചാനലിന്റെ മുഖമായി മാറിയ മാധ്യമപ്രവർത്തകയാണ്. അധ്യാപകനും മാധ്യമപ്രവർത്തകനുമായ അരുണ്‍കുമാറും റിപ്പോർട്ടർ ചാനലിലേക്ക് എത്തിയേക്കും എന്ന തരത്തില്‍ പ്രചരണമുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications