ഓണം മാവേലി വരുന്ന ആഘോഷമല്ല.. വാമനന് അവതരിച്ച ദിനമത്രേ.. ഐതിഹ്യം മാറിയതിങ്ങനെ..
ജാതി-മതഭേദമന്യേ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആഘോഷമാണ് ഓണം. നാട്ടിലായാലും പുറത്തായാലും എത്ര തിരക്കിലും മലയാളി മറക്കാത്ത സന്തോഷം. ഓണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതില്‍ കുടവയറും ഓലക്കുടയും കപ്പടാമീശയുമുള്ള മഹാബലിയെ ഓര്‍ക്കാതെ തരമില്ല. മഹാബലി തന്റെ നാടായ കേരളം കാണാന്‍ വരുന്നുവെന്നാണല്ലോ വിശ്വാസം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓണം എന്നത് വാമനമൂര്‍ത്തിയുടെ അവതാരനാള്‍ എന്ന നിലയ്ക്കാണത്രേ ആഘോഷിക്കപ്പെട്ട് തുടങ്ങിയത്. പിന്നീടാണ് വാമനനെ കടത്തി വെട്ടി മാവേലി പ്രാമുഖ്യം നേടിയത്. വാമന മൂര്‍ത്തീ സങ്കല്‍പ്പത്തിലുള്ള മഹാവിഷ്ണു പ്രതിഷ്ഠയുള്ള എറണാകുളം തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഓണാഘോഷം.

ഓണഐതിഹ്യങ്ങളില് പറഞ്ഞ് കേട്ടിട്ടുള്ളത് പോലെ ബലിയെന്ന രാജാവിന്റെ അഹന്തയടക്കാന് വിഷ്ണു വാമനാവതാരം കൈക്കൊള്ളുകയും ഭൂമിയിലെത്തുകയും ചെയ്തു. മഹാ ദാനിഷ്ടനായ ബലിയോട് മൂന്നടി മണ്ണ് ആവശ്യപ്പെടുകയും ബലി അത് നല്‍കാമെന്ന് വാക്ക് പറയുകയും ചെയ്തു. തുടര്‍ന്ന് ആകാശം മുട്ടേ വളര്‍ന്ന വാമനന് രണ്ടടിയില്‍ ഭൂമിയും ആകാശവും അളന്നു മൂന്നാമത്തെ അടി ബലിയുടെ തലയില്‍ വെയ്ക്കുകയും ചെയ്തു. ഇതോടെയാണ് ബലി , മഹാബലി ആയതത്രേ. ഈ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായാണ് തിരുവോണം ആഘോഷിച്ച് തുടങ്ങിയത്. ഓണത്തിന് മിക്കയിടങ്ങളിലും പൂക്കളത്തിന് നടുവില്‍ തൃക്കാക്കരയപ്പനെ വെയ്ക്കുന്ന പതിവുണ്ട്. ഇത് മാവേലി അല്ല, മറിച്ച് വാമനന് ആണ്. ഓണത്തപ്പന് എന്ന് പറയുന്നതും വാമനനെ തന്നെ. മാവേലി കേരളം കാണാന്‍ വരുന്ന ദിനമാണ് ഓണമെന്ന സങ്കല്‍പ്പം പിന്നീടെപ്പോഴോ ഉണ്ടായതാണെന്നാണ് കരുതപ്പെടുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications