ചോദിച്ചിട്ടല്ല പോപ്പുലർ ഫ്രണ്ട് പേര് വെച്ചതെന്ന് എന്‍ ജയരാജ്: സിപിഎം, കോൺഗ്രസ് മെമ്പർമാരും ഉണ്ടല്ലോ
കോട്ടയം: പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന നാട്ടൊരുമ പരിപാടിയുടെ നോട്ടീസില്‍ പേരുള്‍പ്പെടുത്തിയത് തന്റെ അറിവോടെയല്ലെന്ന് കാഞ്ഞിരപ്പള്ളി എം എല്‍ എയും സർക്കാർ ചീഫ് വിപ്പുമായ എന്‍ ജയരാജ്. പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് പങ്കെടുക്കുമെന്ന് കാണിച്ചുകൊണ്ട് പുറത്തിറക്കിയ പോസ്റ്റർ വിവാദമായ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോപ്പുലർ ഫ്രണ്ട് പരിപാടിയാണ് എന്ന് അറിഞ്ഞുകൊണ്ട് അല്ല താൻ പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘാടകർക്ക് ഉറപ്പു നൽകിയതെന്നാണ് എന്‍ ജയരാജ് വ്യക്തമാക്കുന്നത്.

സാംസ്കാരിക സദസ്സും അവാർഡ് ദാനവും ആണ് എന്ന് പറഞ്ഞായിരുന്നു സംഘാടകർ തന്നെ സമീപിച്ചത്. നാട്ടിലെ എം എൽ എ എന്ന നിലയിൽ അതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘാടകരോട് പറഞ്ഞത്. അതിനുശേഷം ആണ് പോപ്പുലർ ഫ്രണ്ട് പരിപാടി ആണെന്ന് താൻ അറിഞ്ഞതെന്നും പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്നും എന്‍ ജയരാജ് വ്യക്തമാക്കി.
അനുപമേ.. അഴകേ.. ; വെള്ളയില്‍ തിളങ്ങി അനുപമ പരമേശ്വരന്‍, വൈറലായി ചിത്രങ്ങള്‍

പരിപാടിക്ക് പിന്നില്‍ പോപ്പുലർഫ്രണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു. തന്റെ പേര് മാത്രം വിവാദമായി ഉയർത്തിക്കൊണ്ടു വരുന്നതില്‍ ആശങ്കയുണ്ട്. പോപ്പുലർ ഫ്രണ്ട് പുറത്തിറക്കിയ ഇതേ നോട്ടീസിൽ സി പി എം കോൺഗ്രസ് നേതാക്കളുടെ പേരും പറയുന്നുണ്ട്. പരിപാടി നടക്കുന്ന ചാമംപതാൽ ഉൾപ്പെടുന്ന പ്രദേശത്തെ വാർഡ് കൗൺസിലർമാർമാരായ സി പി എമ്മിന്റെ സൗദ സാലിഹും, കോൺഗ്രസിന്റെ മെമ്പർ ഡെൽമ ജോർജ്ജും പരിപാടിയില്‍ പങ്കെടുക്കുന്നതായി നോട്ടീസിലുണ്ട്. എന്തുകൊണ്ടാണ് ഇവരുടെ പേര് ആരും പറയുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം, കേരള കോൺഗ്രസ് നേതാവും കാഞ്ഞിരപ്പള്ളി എം എൽ എ യുമായിട്ടുള്ള ജയരാജ് പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ സംഘടിപ്പിക്കുന്ന പരുപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് ജോസ് കെ മാണിയുടെ അറിവോടുകൂടി ആണോ എന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട് ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ രംഗത്ത് എത്തി.

പാലാ ബിഷപ്പിനെതിരെ തീവ്രവാദി സംഘടനകളിൽ നിന്നും വ്യാപക പ്രതിഷേധം ഉണ്ടായപ്പോൾ മൗനം പാലിച്ച ജോസ് കെ മാണി ഇവിടെ തീവ്രവാദ സംഘടനയ്ക്ക് ഒപ്പം ആണ്. പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ യെ സഹായിക്കുന്ന നിലപാട് ആണ് കേരള കോൺഗ്രസ്‌സിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ജോസ് കെ മാണി യുടെ പിന്തുണയോടും അറിവൊടും കൂടി അല്ല പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ പരിപാടിയിൽ പോകാൻ എൻ ജയരാജ് തീരുമാനിച്ചത് എങ്കിൽ എം എൽ എ യ്ക്കെതിരെ നടപടി എടുക്കുവാൻ ജോസ് കെ മാണി തയ്യാറാവണം എന്നും ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അറിയിച്ചു.












Click it and Unblock the Notifications