Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം പീഡനം: പേരോട് അബ്ദുറഹ്മാന്‍ സഖാവിയുടെ ന്യായങ്ങള്‍...

കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വിവാദങ്ങള്‍ പുകയുകയാണ്. ഇതിനിടയിലാണ് സിറാജുല്‍ ഹുദ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ പ്രസംഗം പുറത്ത് വരുന്നത്.

പ്രമുഖ മത പണ്ഡിതന്‍ കൂടിയായ അബ്ദുറഹ്മാന്‍ സഖാഫിയുടെ പ്രസംഗം ഇപ്പോള്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരെ ന്യയീകരിക്കുകയാണ് സഖാഫി. അതിനിടെ പീഡനത്തിനരയായ പെണ്‍കുട്ടിയെ കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്.

Abdurahman Sakhafi

പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടിയുടെ മാതാവ് അറിഞ്ഞ കാര്യം സഖാഫിയുടെ വാക്കുകളില്‍ ഇങ്ങനെയാണ് ...

'ഈ കുട്ടി ബലൂണിങ്ങനെ ഊതി വീര്‍പ്പിച്ച് , ബലൂണ്‍ ലൈംഗികാവയവത്തിന്റെ അടുത്ത് അടിച്ച് കളിക്കുന്നത് ഉമ്മ കണ്ടുപോലും. അപ്പോ ഉമ്മ ചോദിച്ചുപോലും നീയെന്താ കളിക്കുന്നത്... എന്താ ഇവിടെ സംഭവിച്ചത്, നിനക്കെന്താ പറ്റിയതെന്ന്. അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ കുട്ടി ഇങ്ങനെ ഒരു കാര്യം പറഞ്ഞു എന്നാണ് ഉമ്മയുടെ വിശദീകരണം. '

ഇത്രയും പറഞ്ഞ് നിര്‍ത്തി സഖാഫിയുടെ ചോദ്യം ഇങ്ങനെ

"ഈ കുട്ടിക്ക് ഈക്കളിയൊക്കെ കഴിഞ്ഞിട്ട് പിന്നേയും ഒരു ബലൂണുകൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയതെന്ന് എനിക്കമനസ്സിലാവുന്നില്ല"- ഇതു കഴിഞ്ഞ് സഖാഫി ഒരു ചിരിയും ചിരിക്കുന്നു.

<center><iframe width="100%" height="338" src="//www.youtube.com/embed/4HULyVNl_Vc" frameborder="0" allowfullscreen></iframe></center>

സംഭവം നടന്നു എന്ന് പറയുന്ന ദിവസം കഴിഞ്ഞ് ഒമ്പത് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മാതാവ് സ്‌കൂള്‍ അധികൃതരെ ബോധിപ്പിക്കുന്നത്. ഈ സംഭവത്തിലും സഖാഫി ദുരൂഹത ആരോപിക്കുന്നുണ്ട്.

പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെണ്‍കുട്ടി അതിന്റെ ഒരു സൂചനകളും സ്‌കൂളില്‍ വച്ച് കാണിച്ചിരുന്നില്ല. സാധാരണ ഗതിയില്‍ ക്ലാസ്സിലിരിക്കുകയും വൈകീട്ട് ബസ്സില്‍ തന്നെ വീട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു. പീഡിപ്പിക്കപ്പെട്ടാല്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യവും അബ്ദുറഹ്മാന്‍ സഖാഫി ഉന്നയിക്കുന്നു.

നാല്‍പത് മിനിട്ടോളം നീണ്ടു നില്‍ക്കുന്നതാണ് സഖാഫിയുടെ പ്രസംഗം. അന്വേഷണ സംഘത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന വാഗ്ദാനവും അദ്ദേഹം ഇടക്കിടെ നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+