'നാദാപുരം പീഡനക്കേസില്‍ പ്രതികള്‍ക്കുവേണ്ടി ആര്യാടന്‍ മൂഹമ്മദും'
കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലരവയസുകാരിയായ എല്‍കെജി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ശ്രമിക്കുകയാണെന്ന് ആരോപിച്ച് സമസ്ത രംഗത്തെത്തി. വാര്‍ത്താ സമ്മേളനത്തിലാണ് സമസ്തയുടെ യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് ആര്യാടനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ ഉറ്റ അനുയായിയിയാണ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മാനേജ്‌മെന്റ് തലവനായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി. ഇയാളെ ചോദ്യം ചെയ്യണമെന്നും കേസ് അട്ടിമറിക്കാന്‍ ആര്യാടന്‍ മുഹമ്മദ് മുന്‍പിലുണ്ടെന്നും സംഘടന ആരോപിച്ചു. വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക ചുവയോടെയുള്ള പ്രസംഗത്തിന് പിന്നാലെയാണ് സഖാഫിക്കെതിരെ സമസ്തയും രംഗത്തെത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥിനിയെയും മാതാപിതാക്കളെയും പ്രതിസ്ഥാനത്തു നിര്‍ത്തുകയും വിദ്യാര്‍ത്ഥിനിക്കെതിരെ ദ്വയാര്‍ത്ഥത്തില്‍ സഖാഫി സംസാരിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടി ബലൂണ്‍ ഊതിവിര്‍പ്പിച്ച് ലൈംഗികാവയവത്തിന്റെ അടുത്ത് അടിക്കുന്നത് ആര് പറഞ്ഞു കൊടുത്തിട്ടാണെന്നായിരുന്നു സഖാഫിയുടെ ചോദ്യം. ഇതിനെതിരെ പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.
കുട്ടിയുടെ പരാതിയില്‍ യഥാര്‍ഥ പ്രതികളെ മറച്ചുവെച്ചുകൊണ്ട് ബസ് ക്ലീനറെ പ്രതിയാക്കാനുള്ള പോലീസ് നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റെ പ്രതിനിധിയുടെ അടുത്ത സുഹൃത്തിന്റെ മകനാണ് പ്രതികളില്‍ ഒരാള്‍. ഇതേതുടര്‍ന്ന് ബുദ്ധവളര്‍ച്ച കുറഞ്ഞ ബസ് ക്ലീനറോട് കൃത്യം ഏറ്റെടുക്കാന്‍ ചിലര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ഒടുവില്‍ വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടിയ പ്രതികളെതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications