ബിജെപി അധ്യക്ഷനാവാന്‍ നന്ദകുമാര്‍....ആര്‍എസ്എസിന് താല്‍പര്യം!! ഗ്രൂപ്പിസം വേണ്ട, അപ്രതീക്ഷിത നീക്കം!

നന്ദകുമാറിനെ ബിജെപി അധ്യക്ഷനാക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനമായിരുന്നു മിസോറാമിലെ ഗവര്‍ണര്‍ സ്ഥാനം. കുമ്മനം പോവുന്നതോടെ ബിജെപി സംസ്ഥാന അധ്യക്ഷനായി ആര് വരുമെന്ന ചോദ്യമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. ബിജെപിയായത് കൊണ്ട് എപ്പോഴും പ്രഖ്യാപനങ്ങളില്‍ സര്‍പ്രൈസ് ഉണ്ടാവാറുണ്ട്. അതുകൊണ്ട് പല പേരുകള്‍ ഈ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. കെ സുരേന്ദ്രനും എംടി രമേശുമാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖരെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വവും ആര്‍എസ്എസും ഒരുപോലെ മറ്റൊരാളുടെ പേര് നിര്‍ദേശിച്ചെന്നാണ് സൂചന.

ഇത് പക്ഷേ ഈ രണ്ട് പേരുമല്ല. ജെ നന്ദകുമാറിനെയാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതെന്നാണ് സൂചന. സുരേന്ദ്രനും എംടി രമേശും വന്നാല്‍ വിഭാഗീയത കടുക്കുമെന്ന് കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് ഒരുപക്ഷവുമില്ലാത്ത നന്ദകുമാറിന് നറുക്കുവീഴുമെന്നാണ് സൂചന. നേരത്തെ ഇതേ പോലുള്ള അപ്രതീക്ഷിത നീക്കത്തിലായിരുന്നു കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്.

നന്ദകുമാറിന്റെ സാധ്യതകള്‍

നന്ദകുമാറിന്റെ സാധ്യതകള്‍

കേരളത്തിലെ ബിജെപിയെയും ആര്‍എസ്എസിനെയും എപ്പോഴും ന്യായീകരിക്കുന്ന തരത്തില്‍ പ്രസ്താവനകളിറക്കാറുണ്ട് നന്ദകുമാര്‍. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആര്‍എസ്എസിന്റെ ജീവനും നഷ്ടമായിട്ടുണ്ട് എന്ന അദ്ദേഹത്തിന്റെ പരാമര്‍ശവും ദേശീയ തലത്തില്‍ ശ്രദ്ധനേടിയിരുന്നു. ഇതാണ് അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിക്കുന്നത്. നിലവില്‍ പ്രജ്ഞാ വാഹിനി എന്ന സംഘടനയുടെ ചുമതല വഹിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് വഴി സംസ്ഥാനത്ത് ഭിന്നിച്ച് നില്‍ക്കുന്ന ബിജെപി നേതൃത്വത്തെ ഒന്നിക്കാന്‍ സാധിക്കുമെന്നാണ് അമിത് ഷായും കരുതുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ്

തിരഞ്ഞെടുപ്പിന് മുമ്പ്

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് അഗ്നിപരീക്ഷയാണ്. രണ്ടു സാധ്യതകളാണ് അവര്‍ക്ക് മുന്നിലുള്ളത്. അതിലൊന്ന് ജയിക്കുക എന്നതാണ്. അത് നടന്നിട്ടില്ലെങ്കില്‍ വോട്ടു വര്‍ധിപ്പിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. പക്ഷേ നിലവിലെ സ്ഥിതിയില്‍ ഇത് രണ്ടും അസാധ്യമാണ്. കാരണം ബിജെപി വിരുദ്ധതയാണ് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ഇവിടെ പ്രചരിപ്പിക്കുന്നത്. നിയമസഭയില്‍ അവര്‍ക്ക് അംഗബലം കൂടിയാല്‍ ബിജെപി പ്രബല ശക്തിയായി വരുമെന്നും ഇവിടെയും ഫാസിസം വരുമെന്നുമാണ് പ്രചാരണം. ഇതൊക്കെ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് ജയിക്കാനും എന്തിനേറെ വോട്ടു വര്‍ധിക്കുന്നത് വരെ ഇത് തടയും.

സംസ്ഥാന ഘടകം

സംസ്ഥാന ഘടകം

ചെങ്ങന്നൂരില്‍ തോറ്റാല്‍ ബിജെപിയുടെ സംസ്ഥാന നിര ഒന്നടങ്കം ചോദ്യം ചെയ്യപ്പെടും. നിലവില്‍ കുമ്മനം രാജശേഖരന്‍ കൂടി പോയതോടെ അവര്‍ കൂടുതല്‍ ദുര്‍ബലരായിരിക്കുകയാണ്. ഇവിടെയാണ് നന്ദകുമാറിന് സാധ്യതകളുള്ളത്. നേതാക്കളൊന്നും തിരഞ്ഞെടുപ്പ് ജയിപ്പിക്കാന്‍ ശേഷിയില്ലാത്തവരാണെന്ന കാര്യം ദേശീയ നേതൃത്വം കാര്യമായി പരിഗണിക്കും. ഇതോടെ നന്ദകുമാറിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. നേരത്തെ ആര്‍എസ്എസിന്റെ പ്രചാരക സ്ഥാനമൊഴിഞ്ഞാണ് കുമ്മനം സംസ്ഥാന പ്രസിഡന്റായത്. ഇതിനായി ബിജെപി അംഗത്വമെടുക്കുകയും ചെയ്തു. അന്നും ആര്‍എസ്എസിന്റെ ആവശ്യം പരിഗണിച്ചിരുന്നു. ഇവിടെ പ്രജ്ഞാ വാഹിനിയില്‍ നിന്ന് നന്ദകുമാര്‍ രാജിവെക്കുമെന്നാണ് സൂചന.

കടുത്ത ഗ്രൂപ്പിസം

കടുത്ത ഗ്രൂപ്പിസം

കേരളത്തില്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കാത്തതിന് കാരണം ഗ്രൂപ്പിസമാണെന്ന് അമിത് ഷാ മനസിലാക്കിയിട്ടുണ്ട്. ഇതാണ് കെ സുരേന്ദ്രനും എംടി രമേശിനും തിരിച്ചടിയാവുന്ന കാര്യം. എന്നാല്‍ യുവനേതൃത്വത്തെ കൊണ്ടുവരാന്‍ താല്‍പര്യമുണ്ടെന്ന് ദേശീയ നേതൃത്വം സൂചിപ്പിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഇതില്‍ ഏതെങ്കിലും ഒരാള്‍ സംസ്ഥാനത്തെ ബിജെപിയെ നയിക്കാനാണ് സാധ്യത. പക്ഷേ എത്രയും പെട്ടെന്ന് ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും ഇനിയൊരു ഗ്രൂപ്പിസം പാര്‍ട്ടിയെ തകര്‍ക്കുമെന്നും ആര്‍എസ്എസ് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ മുരളീധരനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും തഴയാന്‍ തന്നെ കാരണം ഗ്രൂപ്പിസമാണ്. മുരളീധരനും രമേശും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആര്‍എസ്എസ് നേരത്തെ തന്നെ ഇടപെട്ട് പരിഹരിച്ചിരുന്നു.

മുരളീധര വിഭാഗം

മുരളീധര വിഭാഗം

നന്ദകുമാറിന് സംസ്ഥാന അധ്യക്ഷ പദവിയില്‍ താല്‍പര്യമുണ്ട്. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. പക്ഷേ ഇവിടെ നന്ദകുമാറിന് ചെറിയൊരു പ്രതിസന്ധിയുണ്ട്. മുരളീധരനുമായി ഉറ്റബന്ധം പുലര്‍ത്തുന്നയാളാണ് അദ്ദേഹം. അതുകൊണ്ട് നിഷ്‌ക്ഷ തീരുമാനമെടുക്കുമ്പോള്‍ മുരളീധരനും ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിനും ചിലപ്പോള്‍ അദ്ദേഹത്തെ എതിര്‍ക്കേണ്ടി വരും. മുരളീധരനെ സംസ്ഥാന പദവിയില്‍ നിന്ന് നീക്കിയത് തന്നെ ഗ്രൂപ്പിസത്തെ തുടര്‍ന്നായിരുന്നു. അങ്ങനെ വരുമ്പോള്‍ നന്ദകുമാറിനെ എങ്ങനെയാണ് പിന്തുണയ്ക്കുകയെന്ന് ചോദ്യമുയരും. അതേസമയം കുമ്മനത്തിനും ഗ്രൂപ്പിസം ഇല്ലാതാക്കാന്‍ സാധിച്ചില്ലെന്നും നന്ദകുമാറിന് അതിന് കഴിയുമെന്നും ദേശീയ നേതൃത്വം കരുതുന്നുണ്ട്. അതുകൊണ്ട് അമിത് ഷാ അപ്രതീക്ഷിത നീക്കത്തിലുടെ നന്ദകുമാറിനെ അധ്യക്ഷനാക്കുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+