Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇപ്പ ശരിയാക്കാ'മെന്ന് കേരള നേതാക്കള്‍; മാറ്റമില്ലാത്തത് എന്ത് എന്ന് മോദി... ബിജെപി ഉടച്ചുവാര്‍ക്കുമോ?

കൊച്ചി: കേരളത്തില്‍ എന്തുകൊണ്ട് ബിജെപിക്ക് മുന്നേറ്റമുണ്ടാകുന്നില്ല? പ്രവര്‍ത്തന റിപ്പോര്‍ട്ട് പലതവണ കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഫലം കാണുന്നില്ല. ഗ്രൗണ്ടില്‍ ഇപ്പോഴും ബിജെപി സീറോയാണ്. എന്താണിങ്ങനെ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ അടുത്തിടെ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ചോദിച്ചത്. ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.

മോദി ഡല്‍ഹിയിലേക്ക് തിരിച്ച ശേഷം വന്നത് പ്രകാശ് ജാവ്‌ദേക്കറിന് സുപ്രധാന ചുമതല നല്‍കിയെന്ന വാര്‍ത്തയാണ്. അദ്ദേഹമാണ് കേരളത്തിന്റെ പുതിയ പ്രഭാരി. കണിശക്കാരനായ മുതിര്‍ന്ന നേതാവിന് കേരളത്തിന്റെ ചുമതല നല്‍കിയതോടെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ആശങ്കയിലാണ്. ഒപ്പം മറ്റു പാര്‍ട്ടി നേതാക്കളും. കൃത്യമായ പ്ലാന്‍ തയ്യാറാക്കി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വിജയം നേടുന്നതാണ് ജാവ്‌ദേക്കറിന്‍രെ രീതി...

1

കേരളത്തില്‍ സംഘടനാ രംഗത്ത് വലിയ കെട്ടുറപ്പാണ് ബിജെപിക്ക്. ആര്‍എസ്എസിനും ശക്തമായ സംഘടനാ സംവിധാനമുണ്ട്. എന്നാല്‍ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റം ഇതുവരെ സാധ്യമായിട്ടില്ല. നേരത്തെ കൈവശമുണ്ടായിരുന്ന നേമം നിയമസഭാ മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടമാകുകയാണ് ചെയ്തത്. മറ്റു മണ്ഡലങ്ങളില്‍ കാര്യമായ മുന്നേറ്റം പ്രകടമായതുമില്ല.

2

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ സമര പരിപാടികള്‍ കാര്യക്ഷമമായി ബിജെപി നടത്തുന്നില്ല എന്ന വിമര്‍ശനവും കേന്ദ്ര നേതൃത്വത്തിനുണ്ട്. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതും പ്രവര്‍ത്തന രംഗത്ത് തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. നടന്‍ സുരേഷ് ഗോപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അല്‍പ്പമെങ്കിലും ചര്‍ച്ചയാകുന്നത്. കേരളത്തിലെ ബിജെപി നേതാക്കളില്‍ ജനപ്രീതി കൂടുതല്‍ സുരേഷ് ഗോപിക്കാണെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.

3

ഈ മാസം ആദ്യത്തിലാണ് കൊച്ചിയില്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെ നേതാക്കളെ അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. മാത്രമല്ല, അനുകൂല സാഹചര്യമാണ് എന്ന് പറയുകയല്ലാതെ ഒന്നും നടക്കുന്നില്ലെന്ന പരിഹാസവും മോദിയുടെ ഭാഗത്തു നിന്നുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

4

സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയില്‍ വലിയ മാറ്റം സംഭവിച്ചേക്കാമെന്നാണ് വിവരം. ക്രൈസ്തവരെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാര്യമായ വിജയം വരിച്ചിട്ടില്ല. ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടിയ വേളയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു എങ്കിലും അങ്ങനെ സംഭവിച്ചില്ല. ഇതെല്ലാം വീഴ്ചയാണെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.

അഴകും ആരോ​ഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ

5

അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഫലമുണ്ടാകുന്നില്ല. സംഘടനാ തലത്തില്‍ ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയല്ലാതെ ഒന്നും നടക്കുന്നില്ല. ന്യൂനപക്ഷ സമുദായങ്ങളെയും മറ്റും കൂടെ നിര്‍ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും മോദി പരോക്ഷമായി വിമര്‍ശിച്ചു.

6

പേപ്പറില്‍ പറയുന്ന കാര്യങ്ങള്‍ പ്രവത്തനത്തില്‍ കാണുന്നില്ലല്ലോ എന്ന് മോദി വിമര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പുതുമുഖങ്ങള്‍ പാര്‍ട്ടിയില്‍ വരണം. പുതിയ നേതാക്കള്‍ ഉയര്‍ന്നു വരണം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ പാര്‍ട്ടിയുമായി അടുപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നരേന്ദ്ര മോദി കോര്‍ കമ്മിറ്റി യോഗത്തില്‍ നല്‍കി.

7

കോണ്‍ഗ്രസിന് സംഭവിക്കുന്ന ക്ഷീണം മുതലെടുക്കാന്‍ സാധിക്കണം, കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കണം. ഇതിന് വേണ്ടി പ്രത്യേക പ്രചാരണം സംഘടിപ്പിക്കണം, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെയാണ് പ്രകാശ് ജാവ്‌ദേക്കറിന് കേരളത്തിന്റെ സംഘടനാ ചുമതല നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+