ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് കുവൈത്ത്; പ്രൊഫഷനലുകൾക്ക് കൂടുതൽ അവസരം, മോദിയുടെ സന്ദർശനം പ്രതീക്ഷ
കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദർശിക്കുന്നു. ജനുവരി ആദ്യമായിരിക്കും മോദിയുടെ സന്ദർശനം. വർഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തിലെത്തിയത്. ഇതിന് മുമ്പ് കുവൈത്ത് സന്ദർശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. 1981ലായിരുന്നു ഇന്ദിരയുടെ സന്ദർശനം.
യുഎഇ ഉള്‍പ്പടേയുള്ള പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മോദിയുടെ സന്ദർശനമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ കുവൈത്തിലുള്ള 10 ലക്ഷത്തോളം ഇന്ത്യക്കാരുള്‍പ്പെടുന്ന പ്രവാസി സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ഇന്ത്യയിലേക്കുള്ള കുവൈറ്റ് നിക്ഷേപം വർധിപ്പിക്കുന്നതും പ്രതിരോധ പങ്കാളിത്തം സ്ഥാപിക്കുന്നതും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി ഉണ്ടെന്നാണ് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാർ കൂടിയാണ് കുവൈത്ത്. 2014 അധികാരമേറ്റെടുത്തതിന് ശേഷം കുവൈറ്റ് ഒഴികെയുള്ള മറ്റ് അഞ്ച് ഗൾഫ് രാജ്യങ്ങളും മോദി സന്ദർശനം നടത്തിയിരുന്നു.
ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്: എത്ര സിനിമകള്‍ കണ്ട് ചിരിച്ചതാണെന്ന് ഡിംപല്‍-ചിത്രങ്ങള്‍ വൈറല്‍

കുവൈത്ത് സന്ദർശനത്തോടെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2020-21 ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികം കൂടിയായിരുന്നു. വളരെക്കാലം മുന്‍പ് തന്നെ ഇന്ത്യ കുവൈറ്റിന്റെ സ്വാഭാവിക വ്യാപാര പങ്കാളിയാണ്. 1961 വരെ കുവൈറ്റിലെ കറന്‍സി ഇന്ത്യൻ രൂപയായിരുന്നുവെന്ന ചരിത്രവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനുണ്ട്.

കുവൈറ്റിന്റെ മികച്ച പത്ത് വ്യാപാര പങ്കാളികളിൽ സ്ഥിരമായി ഉള്‍പ്പെടുന്ന രാജ്യമാണ് ഇന്ത്യ. 2020-2021 സാമ്പത്തിക വർഷത്തിൽ 6.27 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ എൽപിജിയുടെ വിശ്വസനീയമായ വിതരണക്കാരായി കുവൈറ്റ് എക്കാലവും തുടരുമെന്നും നേരത്തെ കുവൈറ്റ് അധികൃതർ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ കുവൈറ്റ് നിക്ഷേപം ഏകദേശം 5.5 ബില്യൺ ഡോളറിനു മുകളിലാണ്, ഇതിൽ ഭൂരിഭാഗവും കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (കെഐഎ), ജിഎംആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഇന്റർഗ്ലോബ് ഏവിയേഷന്റെ (ഇൻഡിഗോ എയർലൈൻസ്) ഐപിഒ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, പവർ ഗ്രിഡ് തുടങ്ങിയ കമ്പനികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.

പുതിയ പദ്ധതികളിലൂടെ ഇന്ത്യയിലുടനീളം നിക്ഷേപം വർധിപ്പിക്കാനാണ് കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ലക്ഷ്യമിടുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിൽ രണ്ടാം കോവിഡ് തരംഗത്തിൽ ഇന്ത്യയിലേക്ക് വന്‍തോതില്‍ ലിക്വിഡ് മെഡിക്കൽ ഓക്‌സിജന്‍ കുവൈത്ത് എത്തിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിരുന്നു. കുവൈറ്റ് കാബിനറ്റ് ഇന്ത്യയെ പിന്തുണച്ച് ഒരു പ്രസ്താവന പുറപ്പെടുവിക്കുക വരെ ചെയ്തു

കുവൈറ്റിൽ കോവിഡ് -19 നെ നേരിടാൻ സഹായിക്കുന്നതിനായി ഒരു മെഡിക്കൽ ടീം 2020 ഏപ്രിലിൽ ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് പ്രത്യേക വിമാനത്തിൽ അയക്കുകയും ചെയ്തിരുന്നു. ഈ ഫെബ്രുവരിയിൽ 200,000 ഡോസ് കോവിഷീൽഡ് വാക്സിനുകള്‍ കുവൈറ്റിന് നല്‍കുകയും ചെയ്തിരുന്നു. ജൂണിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കുവൈത്ത് സന്ദർശിച്ചപ്പോള്‍ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിലെ സഹകരണം' സംബന്ധിച്ച ധാരണാപത്രം ഒപ്പുവെക്കുകയും വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗം നടത്താൻ തീരുമാനിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനത്തോടെ വ്യാപാരമേഖലയിലും പ്രഫഷനൽ രംഗത്തും വലിയ ചലനങ്ങൾ സാധ്യമാകുമെന്നാണ് പ്രതീക്ഷ. കുവൈത്തിലെ വ്യാപര മേഖലയില്‍ പ്രഫഷനലുകൾക്കു കൂടുതൽ അവസരം ലഭ്യമാക്കും. കൂടാതെ സന്ദർശനത്തോടെ കുറഞ്ഞ വേതനക്കാരുടെ ജീവിതം അടുത്തറിയാനും അത്തരക്കാർക്കുവേണ്ടി പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനും പ്രധാനമന്ത്രി തയ്യാറാവുമെന്നും പ്രവാസികളും പ്രതീക്ഷിക്കുന്നു.
കെട്ടിപിടിച്ച് മഞ്ജു വാര്യർ, മുത്തമേറ്റ് വാങ്ങി നിമിഷ: പൂർണ്ണിമ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍












Click it and Unblock the Notifications