Get Updates
Get notified of breaking news, exclusive insights, and must-see stories!

വായില്‍ തോന്നുന്നത് വിളിച്ച് പറയരുത്: എന്‍ഡിഎ യോഗത്തില്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി നരേന്ദ്ര മോദി

പാർട്ടി നേതാക്കള്‍ അശ്രദ്ധമായ പ്രസ്താവനകള്‍ നടത്തുന്നത് കർശനമായി ഒഴിവാക്കണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന എൻ ഡി എ മുഖ്യമന്ത്രിമാരുടെ കോൺക്ലേവിലാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നിർദേശമുണ്ടായത്. ഓപ്പറേഷൻ സിന്ദൂർ, പഹല്‍ഗാം ഭീകരാക്രമണം എന്നിവയുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗ്ദീഷ് ദേവ്ദ, എംപി വിജയ് ഷാ, ഹരിയാന രാജ്യസഭ എംപി രാം ചന്ദർ ജംഗ്ര എന്നിവരുടെ വിവാദ പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയായ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ നിർദേശം.

നേതാക്കള്‍ അവരുടെ നാവിനെ നിയന്ത്രിക്കണമെന്നും അനാവശ്യമായി എന്തും എവിടെയും പറയരുതെന്നും പ്രധാനമന്ത്രി നേതാക്കളോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. മധ്യപ്രദേശ് എംപി വിജയ് ഷാ ഒരു പൊതുയോഗത്തിൽ കേണൽ സോഫിയ ഖുറേഷിക്കെതിരെ പരാമർശം കോടതിയുടെ അടക്കം നിശിതമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. 'ഭീകരവാദികളുടെ സഹോദരി' എന്നായിരുന്നു ഓപ്പറേഷൻ സിന്ദൂരിന്‍റെ മുൻനിരയിലുണ്ടായിരുന്ന സോഫിയ ഖുറേഷിയെ വിജയ് ഷാ വിശേഷിപ്പിച്ചിരുന്നത്.

narendra-modi

മോദി ജി 'അവരുടെ സ്വന്തം സഹോദരിയെ പ്രതികാരം ചെയ്യാൻ അയച്ചു' എന്നായിരുന്നു ബിജെപി മന്ത്രിയുടെ പ്രസ്താവന. പരാമർശം വലിയ വിവാദമായതിന് പിന്നാലെ മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു, രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ലംഘിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയത്.

പിന്നീട് കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ പരാമർശത്തില്‍ എംപി മാപ്പ് പറഞ്ഞെങ്കിലും കോടതി അത് അംഗീകരിക്കാന്‍ തയ്യാറായില്ല. രാജ്യത്തിനു മുഴുവൻ നാണക്കേടായ പ്രസ്താവനയെന്ന് വിശേഷിപ്പിച്ച കോടതി വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തു. മേയ് 28ന് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സുപ്രീം കോടതി വിജയ് ഷായുടെ അറസ്റ്റ് സ്റ്റേ ചെയ്തിട്ടുമുണ്ട്.

വിജയ് ഷായുടെ പരാമർശത്തില്‍ പാർട്ടി വലിയ പ്രതിരോധത്തിലായിരിക്കെയാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പങ്കാളികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി ജെ പി രാജ്യസഭാ എം പി രാം ചന്ദര്‍ ജംഗ്രയും രംഗത്ത് വരുന്നത്. ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ ജീവന് വേണ്ടി അപേക്ഷിക്കുന്നതിന് പകരം തീവ്രവാദികളോട് പോരാടണമായിരുന്നുവെന്നാണ് ദേവി അഹില്യാഭായ് ഹോല്‍ക്കര്‍ ജയന്തിയുമായി ബന്ധപ്പെട്ട് ഭിവാനിയില്‍ നടന്ന യോഗത്തില്‍ ബി ജെ പി നേതാവ് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+