കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കളുടെ ഗൃഹസന്ദർശത്തിന് ഫോട്ടോ, നാസർ ഫൈസി കൂടത്തായിയെ പുറത്താക്കി സമസ്ത!

Google Oneindia Malayalam News

കോഴിക്കോട്: ഗൃഹസന്ദർശനത്തിന് എത്തിയ ബിജെപി നേതാക്കൾക്കൊപ്പം ഫോട്ടെ എടുത്ത് പണി വാങ്ങി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പൗരത്വ നിയമത്തിന് അനുകൂലമായുളള ബിജെപിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത ഫോട്ടോ പ്രചരിച്ചതിന് പിന്നാലെ നാസര്‍ ഫൈസി കൂടത്തായിയെ
സമസ്ത സസ്‌പെന്‍ഡ് ചെയ്തു.

എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയായ നാസര്‍ ഫൈസി കൂടത്തായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്നും ഇതിനാല്‍ സമസ്തയുടെ പോഷക സംഘടനയുടെ ഔദ്യോഗിക ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് സമസ്ത വിശദീകരിക്കുന്നത്. സംഭവത്തിൽ ഫൈസി മാപ്പ് പറഞ്ഞുവെങ്കിൽ സമസ്ത കർശന നടപടിയിലേക്ക് കടക്കുകയായിരുന്നു.

തുടക്കത്തിലെ പാളിച്ച

തുടക്കത്തിലെ പാളിച്ച

തിങ്കളാഴ്ചയാണ് ബിജെപി കേരളത്തില്‍ അടക്കം ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമിട്ടത്. വീടുകള്‍ സന്ദര്‍ശിച്ച് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ലഘുലേഖകള്‍ അടക്കം വിതരണം ചെയ്യുകയാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി കിരണ്‍ റിജിജു എഴുത്തുകാരനായ ജോര്‍ജ് ഓണക്കൂറിന്റെ വീട്ടില്‍ പൗരത്വ നിയമത്തിന് അനുകൂല പ്രചാരണവുമായി എത്തുകയും എന്നാല്‍ എതിര്‍പ്പ് നേരിടുകയും ചെയ്തിരുന്നു.

ബിജെപിക്ക് സ്വീകരണം

ബിജെപിക്ക് സ്വീകരണം

അതിനിടെയാണ് സമസ്ത അടക്കമുളള വിവിധ മുസ്ലീം സംഘടനകള്‍ പൗരത്വ നിയമത്തിന് എതിരെ സമരമുഖത്തുളളപ്പോള്‍, നാസര്‍ ഫൈസി ബിജെപി നേതാക്കളെ സ്വീകരിക്കുകയും ലഘുലേഖ കൈപ്പറ്റി ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുകയും ചെയ്തത്. ഈ ചിത്രം പ്രചരിച്ചതോടെ നാസര്‍ ഫൈസിക്കെതിരെ സംഘടനയ്ക്ക് ഉളളില്‍ നിന്ന് തന്നെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കോഴിക്കോട് വലിയ ഖാസി അടക്കം നാസര്‍ ഫൈസിക്കെതിരെ രംഗത്ത് വന്നു. ഇതോടെയാണ് കര്‍ശന നടപടിയിലേക്ക് സമസ്ത കടന്നത്.

എതിർപ്പ് അറിയിച്ചിരുന്നു

എതിർപ്പ് അറിയിച്ചിരുന്നു

ബിജെപി നേതാക്കളോട് പൗരത്വ നിയമത്തോടുളള തന്റെ എതിര്‍പ്പ് അറിയിച്ച ശേഷമാണ് ലഘുലേഖ കൈപ്പറ്റിയത് എന്നാണ് നാസര്‍ ഫൈസിയുടെ വിശദീകരണം. മാത്രമല്ല ഖേദം പ്രകടിപ്പിച്ച് കൊണ്ട് നാസര്‍ ഫൈസി ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: നിർവ്യാജം മാപ്പ് ചോദിക്കുന്നു : ഇന്ന് (ജനു: 5) എന്റെ വീട്ടിൽ നാട്ടുകാരായ BJP നേതാക്കളും മറ്റുള്ളവരും പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വന്നിരുന്നു.

അത് നിരസിക്കേണ്ടതായിരുന്നു

അത് നിരസിക്കേണ്ടതായിരുന്നു

ബില്ലുമായി ബന്ധപ്പെട്ട എന്റെ നിലപാട് കൃത്യമായി ഞാൻ പറയുകയും വാഗ്വാദം നടക്കുകയും ചെയ്തു. ബില്ലിനോടും NRCയോടുമുള്ള എന്റെ പ്രതിഷേധം ഞാൻ അറിയിക്കുകയും ചെയ്തു. ശേഷം പോവാൻ എഴുന്നേറ്റപ്പോൾ എന്റെ കൈയിൽ ഒരു ലഘുലേഖ വെച്ച് നീട്ടി. അത് വാങ്ങുന്ന സമയത്ത് ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാനത് നിരസിക്കേണ്ടതായിരുന്നു.

ജാഗ്രതക്കുറവുണ്ടായി

ജാഗ്രതക്കുറവുണ്ടായി

എന്നാൽ എനിക്കതിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു നിലക്കും അതിനെ ന്യായീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ വലിയ അപരാധത്തിൽ മതേതര ഇന്ത്യയോടും പ്രത്യേകിച്ച് എന്റെ സംഘടനാ സുഹൃത്തുക്കളോടും പ്രവർത്തകരോടും ഞാൻ നിർവ്യാജം മാപ്പ് ചോദിക്കുന്നു.ഇത് മൂലം എന്റെ സംഘടനക്കും പ്രസ്ഥാന ബന്ധുക്കൾക്കും വലിയ പ്രയാസമുണ്ടാക്കി എന്ന് ഞാൻ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

കാരാട്ട് റസാഖും വിവാദത്തിൽ

കാരാട്ട് റസാഖും വിവാദത്തിൽ

പൗരത്വഭേതഗതി നിയമത്തിനെതിരെയുള്ള സമരമടക്കം ഫാഷിസ്റ്റ് ദുഷ്ടശക്തികളെ ആട്ടി അകറ്റാനുള്ള ധർമ്മ പോരാട്ടത്തിൽ ആയുസ്സ് മുഴുക്കെ എല്ലാ ഇന്ത്യക്കാരോടുമൊപ്പം ഞാനുമുണ്ടാകും തീർച്ച. എന്നെ ഞാനാക്കിയ പ്രസ്ഥാനത്തോടും പ്രസ്ഥാന ബന്ധുക്കളോടും മതേതര വിശ്വാസികളോടും മാപ്പ് , ഭൂമിയോളം താഴ്ന്ന് മാപ്പ്'' എന്നാണ് പോസ്റ്റ്. കാരാട്ട് റസാഖും ബിജെപി നേതാക്കളിൽ നിന്ന് ലഘുലേഖ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

English summary
Nasar Faizy Koodathai suspended by Samastha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X