Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍വതിക്ക് പിന്തുണയുമായി നസ്രിയ... സൈബര്‍ ആക്രമണങ്ങള്‍ അവരെ ബാധിച്ചിട്ടില്ല... കരുത്തുറ്റ സ്ത്രീ!!

കൊച്ചി: മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഇപ്പോഴും ഫാന്‍സ് വെട്ടുകിളികള്‍ പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പാര്‍വതിയുടെ ചിത്രങ്ങളായ മൈസ്‌റ്റോറിയും കൂടെയും തിയ്യേറ്ററില്‍ പരാജയപ്പെടുത്തണമെന്നാണ് ഇവരുടെ ആഹ്വാനം. മൈസ്റ്റോറിയുടെ സംവിധായിക റോഷ്‌നി ദിനകര്‍ ഇക്കാര്യത്തില്‍ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ നിന്ന് പിറകോട്ടില്ലെന്ന വാദത്തിലായിരുന്നു പാര്‍വതി.

ഇപ്പോഴിതാ പാര്‍വതിയെ പിന്തുണച്ച് നസ്രിയ നസീം രംഗത്തെത്തിയിരിക്കുകയാണ്. കൂടെ എന്ന ചിത്രത്തിലൂടെ അവര്‍ മലയാള സിനിമയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. പാര്‍വതിക്കൊപ്പമായിരുന്നു നസ്രിയയുടെ അഭിനയവും. സൈബര്‍ ആക്രമണങ്ങള്‍ അതിരുകടന്നെന്നും എന്നാല്‍ ഇത് കൊണ്ടൊന്നും പാര്‍വതി തളരില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് നസ്രിയ.

പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം

പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം

കൂടെയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം നടക്കുന്നത്. അതായത് വളരെ കൂടിയ രീതിയിലേക്കാണ് ഈ ആക്രമണം മാറിയത്. വളരെ മോശമായ അവസ്ഥയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. പക്ഷേ വളരെ കരുത്തുള്ള വ്യക്തിത്വമാണ് പാര്‍വതിക്കുള്ളത്. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഇക്കാര്യങ്ങളൊന്നും പാര്‍വതിയെ ബാധിച്ചിട്ടേയില്ല. സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ല. പക്ഷേ ഇത് ഒരിക്കലും ശരിയല്ല.

ആരെയും അവഗണിക്കുന്നില്ല

ആരെയും അവഗണിക്കുന്നില്ല

സെലിബ്രിറ്റികളാകുമ്പോള്‍ നമ്മളെ കുറിച്ച് ജനങ്ങള്‍ പലകാര്യങ്ങള്‍ പറയും. അതൊക്കെ നമ്മള്‍ സ്വീകരിക്കാറുമുണ്ട്. നമ്മളെ നമ്മളാക്കിയ ജനങ്ങളുടെ വാക്കുകളെ തീരെ അവഗണിക്കാനാവില്ല. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വരും. ചോദ്യങ്ങളെ നേരിടേണ്ടി വരും. പക്ഷേ അഭിപ്രായ പ്രകടനങ്ങള്‍ക്ക് തീര്‍ച്ചയായും അതിര് വേണം. അറിയപ്പെടുന്ന ആളുകളാവുമ്പോള്‍ നമ്മള്‍ പറയുന്ന ഓരോ വാക്കും ശ്രദ്ധിക്കപ്പെടും. ആ ജാഗ്രത നമുക്കും ആവശ്യമാണ്.

ഡബ്ല്യുസിസി നല്ലത് തന്നെ.. പക്ഷേ

ഡബ്ല്യുസിസി നല്ലത് തന്നെ.. പക്ഷേ

അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ അംഗമാണ് ഞാന്‍. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും സജീവമല്ല. അതുകൊണ്ട് തന്നെ പുതിയതയായി രൂപീകരിച്ച ഡബ്ല്യുസിസി പോലെയുള്ള മറ്റൊരു സംഘടനയില്‍ കൂടി ചേരുന്നതില്‍ കാര്യമില്ല. ഡബ്ല്യുസിസി പോലൊരു സംഘടന വളരെ നല്ലതാണ്. എല്ലാവര്‍ക്കും അവകാശങ്ങളുണ്ട്. അത് സംരക്ഷിപ്പെടേണ്ടതാണ്. അതിന് ഡബ്ല്യുസിസിക്ക് സാധിക്കുമെന്നാണ് വിശ്വാസം. എല്ലാ പ്രശ്‌നങ്ങളും അവര്‍ പരിഹരിക്കുമെന്നാണ് കരുതുന്നത്.

എല്ലാവരും അറിയുന്നവര്‍....

എല്ലാവരും അറിയുന്നവര്‍....

ഡബ്ല്യുസിസിയില്‍ ചേരാതിരിക്കുന്നതിന് പല കാര്യങ്ങളുണ്ട്. ആ സംഘടനയിലുള്ള പലരുമായും തനിക്ക് വളരെയധികം അടുപ്പമുണ്ട്. അഞ്ജലി ചേച്ചിയും പാര്‍വതിയും ഉള്‍പ്പെടെയുള്ളവര്‍ ഏറെ അടുപ്പമുള്ളവരായതിനാല്‍ അവരോട് കാര്യങ്ങള്‍ പറയാന്‍ സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഓരോ വിഷയങ്ങളിലുള്ള പിന്തുണയും വിയോജിപ്പുകളുമെല്ലാം അവരോട് പറയാറുണ്ട്. കൂടെയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ ഇത്തരം നിരവധി കാര്യങ്ങള്‍ അവരുമായി സംസാരിച്ചിരുന്നു. ഇങ്ങനെയുള്ള സൗകര്യം ഉള്ളപ്പോള്‍ സംഘടനയുടെ ആവശ്യമെന്താണ്.

താരസംഘടനയുമായുള്ള പ്രശ്‌നം പരിഹരിക്കണം

താരസംഘടനയുമായുള്ള പ്രശ്‌നം പരിഹരിക്കണം

സിനിമയിലുള്ള എല്ലാവര്‍ക്കും അവകാശങ്ങളുണ്ട്. അത് സംരക്ഷിക്കപ്പെടണം. ഡബ്ല്യുസിസിയും താരസംഘടനയായ എഎംഎംഎയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണ്. സിനിമയെടുക്കുമ്പോള്‍ അമ്മ സിനിമ, ഡബ്ല്യുസിസി സിനിമ എന്നൊന്നുമില്ല. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ്. അതിനാല്‍ എല്ലാവരുടെയും വികാരം മാനിച്ചുള്ള പ്രശ്‌ന പരിഹാരം ഉണ്ടാവുക തന്നെ വേണമെന്നും നസ്രിയ പറഞ്ഞു. അതേസമയം കൂടെയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് നസ്രിയ പാര്‍വതിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+