ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുന്ന പെരുമാറ്റമോ ഇടപെടലുകളോ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർമാർ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മൾ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട്ടമാണിത്. കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ കാക്കാനായി അവർ നൽകുന്ന സേവനങ്ങളുടെ മഹത്വം വാക്കുകൾക്ക് അതീതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ മുൻനിരയിൽ നിന്ന് പോരാടുന്ന ഡോക്ടർമാരുടെ ത്യാഗത്തെയും അർപ്പണ മനോഭാവത്തെയും മുഖ്യമന്ത്രി സ്മരിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഡോക്ടർമാർക്ക് ആശംസയുമായി എത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പോസ്റ്റ് വായിക്കാം.
ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനമാണ്. ഒരു സമൂഹത്തിൽ ഡോക്ടർമാർ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മൾ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട്ടമാണിത്. കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ കാക്കാനായി അവർ നൽകുന്ന സേവനങ്ങളുടെ മഹത്വം വാക്കുകൾക്ക് അതീതമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

മറ്റ് ആരോഗ്യപ്രവർത്തകർക്കൊപ്പം ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്ന ത്യാഗസന്നദ്ധതയും കഠിനാദ്ധ്വാനവും മികച്ച രീതിയിൽ രോഗത്തെ പിടിച്ചു നിർത്തുന്നതിൽ കേരളത്തെ സഹായിച്ച സുപ്രധാന ഘടകമാണ്. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വിശ്രമരഹിതമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന തളർച്ചകൾ വകവയ്ക്കാതെ അവർ തങ്ങളുടെ ഉത്തരവാദിത്വവുമായി മുൻപോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി ഓർമിപ്പിക്കുന്നു.
"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ
Recommended Video
അതു തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ പിന്തുന്ന നൽകാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുന്ന പെരുമാറ്റമോ ഇടപെടലുകളോ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. അതിജീവനത്തിനായി നമ്മൾ നടത്തുന്ന പോരാട്ടത്തിന്റെ മുന്നണിയിൽ നിന്നുകൊണ്ട് പ്രതിരോധത്തിന്റെ കവചം തീർക്കുന്നത് ഡോക്ടർമാർ ആണെന്നത് മറന്നുകൂടാ. ഈ ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ അവർക്കുള്ള പിന്തുണ ഉറപ്പു വരുത്തുമെന്ന് നമുക്കു പ്രതിജ്‌ഞ ചെയ്യാം. എല്ലാ ഡോക്ടർമാർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. എല്ലാ പിന്തുണയും ഉറപ്പു നൽകുന്നു എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications