Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജിനെതിരെ കേസെടുക്കും... കന്യാസ്ത്രീയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷനും!!

Recommended Video

cmsvideo
    കന്യാസ്ത്രീയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷനും

    കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ പിസി ജോര്‍ജ് അപമാനിച്ച സംഭവത്തില്‍ കുരുക്ക് മുറുകുന്നു. അദ്ദേഹത്തിനെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ജ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷനും പോലീസും അറിയിച്ചിട്ടുണ്ട്. പിസി ജോര്‍ജ് മുഴുവന്‍ നിയമസഭാ അംഗങ്ങള്‍ക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ രേഖാശര്‍മ പറഞ്ഞു. അതേസമയം അസഭ്യ വര്‍ഷം നടത്തുന്നതില്‍ എംഎല്‍എ മിടുക്കനാണെന്നും അവര്‍ പറഞ്ഞു.

    1

    അതേസമയം പിസി ജോര്‍ജിന്റെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്.
    നേരത്തെ ജലന്ധര്‍ ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ പിസി ജോര്‍ജ് 12 തവണ പീഡനത്തിനിരയായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ആരോപിച്ചത്. പിസി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പിസിക്കെതിരെ പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു. അതേസമയം ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്. ബിഷപ്പിനെതിരായ അന്വേഷണ വേഗത്തിലാക്കാനും നിര്‍ദേശമുണ്ട്. ജോര്‍ജിന്റെ പരാമര്‍ശങ്ങളെ തുടര്‍ന്ന് കന്യാസ്ത്രീ മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+