Get Updates
Get notified of breaking news, exclusive insights, and must-see stories!

'നവകേരള സദസ് 20 ദിവസം പിന്നിട്ടു, വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിനായി എത്തുന്നു'; മുഖ്യമന്ത്രി

എറണാകുളം: എൽഡിഎഫ് സർക്കാരിന്റെ സുപ്രധാന പരിപാടിയായ നവകേരള സദസിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ് ആരംഭിച്ച് 20 ദിവസം പൂർത്തിയാകുമ്പോൾ 76 നിയമസഭാ മണ്ഡലങ്ങൾ പിന്നിടുകയാണ്. നവകേരളം സൃഷ്‌ടിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങളെല്ലാം സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതെല്ലം ജനങ്ങളുടെ മനസിൽ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസിന്റെ വമ്പിച്ച വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി നഗരത്തിന്റെയും കേരളത്തിന്റെയും അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം വേഗത്തിൽ പൂർത്തിയാവുകയാണ്. ഏഴ് മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തിലധികം ആളുകളാണ്. കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

navakerala

കേരളത്തിലേയ്ക്ക് ഒരു റിവേഴ്‌സ് മൈഗ്രേഷൻ നടക്കുന്നു എന്നാണ് ഐബിഎം സോഫ്റ്റ്‌വെയർസ് സീനിയർ വൈസ് പ്രസിഡന്റ് (പ്രോഡക്ട്സ് ) ദിനേശ് നിർമ്മൽ പറയുന്നത്. അതായത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തും ഉള്ള ഐബിഎം ജീവനക്കാർ കേരളത്തിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇതാണ് കഴിഞ്ഞ ഏഴ് വർഷങ്ങൾ കൊണ്ട് നാടിനുണ്ടായ മാറ്റമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വ്യവസായ സൗഹൃദത്തിലും കേരളം മുന്നേറ്റമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വൻകിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങിൽ 15ആം സ്ഥാനത്ത് നമ്മളെത്തിയെന്നും അദ്ദേഹം പറഞ്ഞു. അന്തർദ്ദേശീയ തലത്തിൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, നവകേരള സദസിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഏറ്റവുമൊടുവിൽ സർക്കാരിനെതിരെ രംഗത്ത് വന്നത്. മുഖ്യമന്ത്രി രാജാവാണെന്നാണ് സ്വയം കരുതുന്നത്. പ്രതിഷേധം പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നടക്കുന്നത് രാജാവിന്റെ എഴുന്നളളത്ത് ആണോയെന്നും വിഡി സതീശൻ ചോദിച്ചു. കഴിഞ്ഞ ദിവസം അങ്കമാലിയിൽ കെഎസ്‌യു പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ച സംഭവം ചൂണിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം.

നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ ജനങ്ങൾ വെറുക്കും. കേരളത്തിലെ ജനങ്ങൾ പ്രയാസമേറിയ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. മാസപ്പടി വിവാദം അന്വേഷിക്കേണ്ട സംഭവമാണ്. വളരെ കൃത്യമായ കേസാണ്. കളളപ്പണ ഇടപാട് പരിധിയിൽ വരുന്ന കേസാണിത്. ഇഡി അന്വേഷിക്കാത്തത് ഇരുകൂട്ടരും തമ്മിൽ ധാരണ ഉള്ളതിനാലാണെന്നും വിഡി സതീശൻ ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+