Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോടിന്‍റെ മനം കവർന്ന് നേവിയുടെ ബാന്‍റ് മേളം

കോഴിക്കോട്: മാനാഞ്ചിറ മൈതാനിയില്‍ ഒരുക്കിയ സംഗീത പരിപാടിയിലൂടെ ഇന്ത്യന്‍ നേവിയുടെ ബാന്റ് സംഘം കോഴിക്കോടിന്റെ മനം കവര്‍ന്നു. രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും പ്രധാന നഗരങ്ങളില്‍ മാത്രം അരങ്ങേറ്റം നടത്താറുളള നേവി ബാന്റ് സംഘത്തിന്റെ സംഗീത പരിപാടി കാണികള്‍ക്കും വേറിട്ട അനുഭവമായി. സംഗീതനിശ ആസ്വദിക്കാന്‍ അയിരക്കണക്കിനാളുകളാണ് മിഠായിതെരുവിലും മാനാഞ്ചിറ മൈതാനിയിലുമായി തിങ്ങിനിറഞ്ഞത്.

മിഠായിത്തെരുവിന്റെ വീഥിയിലൂടെ നേവിയുടെ ബ്രാസ് ബ്രാന്റ് സംഘം നടത്തിയ മാര്‍ച്ചും ജനങ്ങള്‍ക്ക് വേറിട്ട അനുഭവമായി. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ബ്യൂഗിള്‍, സാക്‌സഫോണ്‍, സൈലോഫോണ്‍, ഫ്‌ളൂട്ട് എന്നിവയിലൂടെ ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും കോര്‍ത്തിണക്കി സംഘം പുതിയതും പഴയതുമായ ഹിന്ദി, തമിഴ്, മലയാളം സിനിമാ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ചു.

band

വില്യം ഷെക്‌സ്പിയറിന്റെ കൃതിയെ ആസ്പദമാക്കി ജേക്കബ് ഡി ഹാന്‍ ചിട്ടപ്പെടുത്തിയ പ്രണയ ഗാനത്തോടെയായിരുന്നു സംഗീത രാവിന്റെ തുടക്കം. തുടര്‍ന്ന് റഷ്യന്‍ ചക്രവര്‍ത്തിയുടെ ഉപദേശകനും പ്രണയകഥകളിലെ പ്രതിനായകനുമായ ഗ്രിഗറി റാസ്പുടിന്റെ കഥ പറയുന്ന ബോണിയം ഗാനം അവതരിപ്പിച്ചു. ഗായകനും ഗാനരചയിതാവുമായ ജോര്‍ജ് മിഖായല്‍ ചിട്ടപ്പെടുത്തിയ കെയര്‍ലസ് വിസ്പര്‍ എന്ന ഗാനം ലീഡിംഗ് മ്യൂസിഷന്‍ സിഎസ് റാവു സാക്‌സഫോണിലൂടെ ആസ്വാദകരിലെത്തിച്ചു. എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ റോജയിലെ ഗാനം, ജാസിഗിഫ്റ്റ് സംഗീതം നല്‍കിയ അരികില്‍ നിന്നാലും.... എന്ന മലയാളം ഗാനം, രാജ്കപൂറിന് ട്രീബ്യൂട്ടായി ഒരുക്കിയ ഹിന്ദി ഗാനങ്ങളുടെ രാഗമാലിക എന്നിവയും ആസ്വാദകരുടെ മനം കവര്‍ു. മാസ്റ്റര്‍ ചീഫ് മ്യൂസിഷന്‍ എ പ്രഭാകരന്‍, മ്യൂസിഷന്‍ പെറ്റി ഓഫിസര്‍മാരായ സമീര്‍ ഗുരുംഗ്, എം സന്തോഷ്, ജെഎസ് കര്‍ക്കി, അലോഗ്‌ബോര്‍, കെബി സെബാസ്റ്റ്യന്‍, ഡബ്ല്യൂഎച്ച്സിംഗ്, ശെയ്ഖ് പി സാഹബ്, ലീഡിംഗ് മ്യൂസിഷന്‍ സിഎസ് റാവു തുടങ്ങിയവര്‍ സംഗീതസന്ധ്യയ്ക്ക് നേതൃത്വം നല്‍കി.

മുംബൈ ആസ്ഥാനമായുളള ഐഎന്‍എസ്. കുഞ്ഞാലി നേവല്‍ ബാന്റ് ട്രെയിനിംഗ് സെന്ററില്‍ നിന്ന് പരിശീലനം ലഭിച്ച 25 കലാകാരന്മാരാണ് സംഗീത രാവ് ഒരുക്കിയത്. സാമൂതിരിയുടെ പേരിലുളള ഏഴിമല നാവിക അക്കാദമിയില്‍ നിന്നുളള ടീമിന്റെ മേധാവി ലെഫ്റ്റനന്റ് കമാന്റന്റ് രാജേഷ് പാട്ടീല്‍ ആണ്. കോഴിക്കോട് സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ബാന്റ് സംഘവും പരിപാടിയില്‍ അണിചേര്‍ന്നു. മന്ത്രി ടിപി രാമകൃഷ്ണന്‍, ടീമംഗങ്ങളെ അനുമോദിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംഎല്‍എ മാരായ ഡോ എംകെ മുനീര്‍, എ പ്രദിപ്കുമാര്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാപ്ടന്‍ രമേശ് ബാബു ടീമിനെ പരിചയപ്പെടുത്തി സംസാരിച്ചു. ടീമംഗങ്ങള്‍ക്ക് ഡിടിപിസിയുടെ ഉപഹാരം കലക്ടര്‍ സമ്മാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+