കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവിക പടയോട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കോഴിക്കോട്ട് വൈസ് അഡ്മിറലിന്റെ ഹ്രസ്വസന്ദര്‍ശനം ആവേശമായി

Google Oneindia Malayalam News

കോഴിക്കോട്: നാവിക പടയോട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍ നാവിക കമാന്‍ഡ് വൈസ് അഡ്മിറലിന്റെ സന്ദര്‍ശനം ആവേശമായി. ദക്ഷിണ മേഖലാ നാവിക കമാന്‍ഡ് വൈസ് അഡ്മിറല്‍ എആര്‍ കര്‍വെയാണ് കോഴിക്കോട്ടെ പഴയകാല നാവിക പോരാട്ട ഭൂമികകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. രാജ്യചരിത്രത്തിലെത്തന്നെ ഏറ്റവും പഴക്കംചെന്ന നാവികസേനേെയ കാവല്‍നിര്‍ത്തി ഭൂമികാത്ത സാമൂതിരി നാടിന്റെ സ്മരണകള്‍ തേടിയായിരുന്നു വൈസ് അഡ്മിറലിന്റെ സന്ദര്‍ശനം.

വെറുമൊരു നര്‍ത്തകിയാണ് അവര്‍, പറയുന്നതൊന്നും കാര്യമാക്കേണ്ട, ജയപ്രദയുമായി തുറന്ന പോരിന് അസംഖാന്‍
കോഴിക്കോടിന്റെ സമ്പന്നമായ കടല്‍ക്കഥകള്‍, ചൈനക്കാരും അറബികളും പാശ്ചാത്യരുമൊക്കെ പങ്കുവെച്ച പറഞ്ഞാല്‍ തീരാത്ത വര്‍ത്തമാനങ്ങള്‍ തുടങ്ങിയവ നാട്ടുകാരില്‍നിന്ന് നേരിട്ടു കേള്‍ക്കുന്നതിനാണ് കര്‍വെ എത്തിയത്. സുഹൃത്ത് കൂടിയായ ചാലിയം നിര്‍ദേശ് ഡയരക്റ്റര്‍ ക്യാപ്റ്റന്‍ ബി. രമേശ് ബാബുവിനെ താല്‍പ്പര്യം അറിയിച്ചപ്പോഴാണ് യാത്രയ്ക്കുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിയത്. കൊച്ചി കമാന്‍ഡന്റ് ജി. പ്രകാശും വൈസ് അഡ്മിറലിനെ അനുഗമിച്ചു. സാമൂതിരി കെ.സി ഉണ്ണി അനുജന്‍ രാജ, ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ എന്നിവരെ സന്ദര്‍ശിച്ച കര്‍വെ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.

 viceadmiral

ദക്ഷിണ മേഖലാ നാവിക കമാന്‍ഡ് വൈസ് അഡ്മിറല്‍ എആര്‍ കര്‍വെ കോഴിക്കോട്ട് സാമൂതിരി കെസി ഉണ്ണി അനുജന്‍ രാജയെ സന്ദര്‍ശിച്ചപ്പോള്‍

പോര്‍ച്ചുഗീസ് പടയോട്ടങ്ങളും ചാലിയം യുദ്ധവും കുഞ്ഞാലി മരക്കാര്‍മാരുടെ പോരാട്ടമികവും മിശ്കാല്‍, മുച്ചുന്തി പള്ളി ചരിത്രങ്ങളുമൊക്കെ എംജിഎസ് വൈസ് അഡ്മിറലിനു വിശദീകരിച്ചു നല്‍കി. ഇത്രയും സമ്പന്നമായ നാവിക പൈതൃകം കെടാതെ സൂക്ഷിക്കാന്‍ സേനയ്ക്ക് എന്തു ചെയ്യാനാകുമെന്ന് തുടര്‍ന്ന് അന്വേഷിക്കുമെന്ന് കര്‍വെ പറഞ്ഞു. നാവികസേനയുടെ പരിശീലന പരിപാടികളില്‍ കോഴിക്കോടന്‍ നാവികചരിത്രംകൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്തിനാണീ ലോങ് മാർച്ച്? അങ്ങനെ ചോദിക്കുന്നെങ്കിൽ നിങ്ങൾ വായിക്കണം, സുസ്മേഷ് ചന്ദ്രോത്തിന്റെ കുറിപ്പ്എന്തിനാണീ ലോങ് മാർച്ച്? അങ്ങനെ ചോദിക്കുന്നെങ്കിൽ നിങ്ങൾ വായിക്കണം, സുസ്മേഷ് ചന്ദ്രോത്തിന്റെ കുറിപ്പ്

കണ്ണൂരിൽ 'ആക്ഷൻ ഹീറോ ബിജു' സ്റ്റൈൽ തെറിവിളി; ഡിവൈഎസ്പിക്ക് വയർലെസിലൂടെ തെറിവിളി, സംഭവം ഇങ്ങനെ...കണ്ണൂരിൽ 'ആക്ഷൻ ഹീറോ ബിജു' സ്റ്റൈൽ തെറിവിളി; ഡിവൈഎസ്പിക്ക് വയർലെസിലൂടെ തെറിവിളി, സംഭവം ഇങ്ങനെ...

English summary
navy vice commander visits kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X