വെറുമൊരു നര്‍ത്തകിയാണ് അവര്‍, പറയുന്നതൊന്നും കാര്യമാക്കേണ്ട, ജയപ്രദയുമായി തുറന്ന പോരിന് അസംഖാന്‍

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ദില്ലി: സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനും മുന്‍ പാര്‍ട്ടി അംഗവുമായ ജയപ്രദയു തമ്മില്‍ പോര് മുറുകുന്നു. കഴിഞ്ഞ ദിവസം അസംഖാന്‍ പദ്മാവത് സിനിമയിലെ അലാവുദ്ദീന്‍ ഖില്‍ജിയെ പോലെയാണെന്ന ജയപ്രദയുടെ അഭിപ്രായത്തിന് അസംഖാന്‍ നല്‍കിയ മറുപടിയാണ് പുതിയ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. വളരെ ശക്തമായ ഭാഷയിലായിരുന്നു അസംഖാന്‍ സംസാരിച്ചത്. ജയപ്രദ വെറുമൊരു ആട്ടക്കാരിയാണ് അതായത് നര്‍ത്തകി. ഇവരൊക്കെ പറയുന്നത് നമ്മള്‍ കാര്യമായിട്ടെടുക്കേണ്ട. ഈ ആട്ടക്കാരും പാട്ടുകാരും പറയുന്നത് കേട്ടാല്‍ രാഷ്ട്രീയം നോക്കാന്‍ സമയം ഉണ്ടാവില്ലെന്നും അസംഖാന്‍ പറഞ്ഞു.

വിവാദ പരാമര്‍ശം, പീഡനം നടക്കാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീടിനുള്ളില്‍ ഇരിക്കണം

1

അതേസമയം ഒരു സ്ത്രീയെ ആട്ടക്കാരിയെന്ന് വിളിച്ചതിലൂടെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശമാണ് അസംഖാന്‍ നടത്തിയിരിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നേരത്തെ പദ്മാവത് കണ്ടപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ കഥാപാത്രം അസംഖാനെ പോലെ തോന്നിയെന്നായിരുന്നു ജയപ്രദ പറഞ്ഞത്. തിരഞ്ഞെടുപ്പ് സമയത്ത് അസംഖാന്‍ ഖില്‍ജി ചെയ്തതിന് സമാനമായ രീതിയിലാണ് തന്നെ അപമാനിച്ചതെന്ന് അവര്‍ പറഞ്ഞു. ഇതാണ് അസംഖാനെ ചൊടിപ്പിച്ചത്. ആരാണ് ജയപ്രദയെന്ന് അസംഖാന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അവരോടൊന്നും സംസാരിക്കാന്‍ തന്നെ നേരമില്ല. വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ നടത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

2

നേരത്തെ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. 2010ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് പറഞ്ഞ് ഇവരെ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കുകയായിരുന്നു. ഇതിനിടെ അവര്‍ ആര്‍എല്‍ഡിയില്‍ ചേരുകയും ചെയ്തു. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് ജയിക്കാന്‍ സാധിച്ചില്ല. രാംപൂരില്‍ ആധിപത്യം സ്ഥാപിക്കുന്നു എന്ന കാരണത്താലായിരുന്നു അസംഖാന്‍ ജയപ്രദയുമായി തെറ്റിയത്.

ഒറ്റച്ചെരിപ്പിട്ട ചോര പൊടിയുന്ന കാലുകൾ.. കയ്യിൽ ചെങ്കൊടി.. ആവേശമായി മഹാരാഷ്ട്രയിലെ കർഷക മാർച്ച്!

ത്രിപുര സെപ്റ്റിക് ടാങ്ക് വിവാദം; ബിജെപി വെല്ലുവിളി ഏറ്റെടുത്ത് സിപിഎം, യുവതിയുടെ അസ്ഥികൂടം?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
azam khan makes shocking misogynist comment calls jayaprada nachne wali

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്