കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് മറിച്ചിട്ടില്ല, ജോസ് കെ മാണിയുടെ മണ്ഡലത്തിലെ വോട്ട് എങ്ങോട്ട് പോയെന്നും എന്‍ ഹരി

Google Oneindia Malayalam News

കോട്ടയം: വോട്ട് മറിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് പാലാ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി. ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ബിജെപിക്ക് പ്രതീക്ഷിച്ച വോട്ടുകള്‍ തന്നെയാണ് ലഭിച്ചതെന്നും ഹരി പറഞ്ഞു.

ബിജെപിയുടെ സംഘടനാ സംവിധാനത്തിനുള്ളിലെ മുഴുവന്‍ വോട്ടുകളും നേടാനായിട്ടുണ്ട്. പാലായില്‍ ഇത്തവണ പോളിങ്ങ് ശതമാനം കുറഞ്ഞിരുന്നു. പത്ത് ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. ഇതില്‍ ഒരു ശതമാനം ബിജെപിക്കും നഷ്ടമായിട്ടുണ്ട്. പാലാ ബിജെപിയുടെ എ,ബി,സി കാറ്റഗറിയില്‍ പെടുന്ന മണ്ഡലമല്ല. വോട്ട് മറിച്ചെങ്കില്‍ ജോസ് കെ മാണിയുടെ സ്വന്തം മണ്ഡലത്തില്‍ യുഡിഎഫിന് വോട്ട് കുറഞ്ഞ് എങ്ങനെയാണെന്നും ഹരി ചോദിച്ചു.

പാലായില്‍ അട്ടിമറി വിജയമാണ് ഇത്തവണ എല്‍ഡിഎഫ് നേടിയിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2937 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍ പരാജയപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായി പാലാ ചുവന്നപ്പോള്‍ പക്ഷേ പ്രതികൂട്ടിലായിരിക്കുന്നത് ബിജെപിയാണ്.ബിജെപിയുടെ വോട്ട് കുറഞ്ഞത് ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ ഇരു മുന്നണികളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Recommended Video

cmsvideo
വോട്ടുബാങ്കിൽ LDFന് വൻ മുന്നേറ്റം | Oneindia Malayalam

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ ഹരി 24, 821 വോട്ടികളായിരുന്നു പാലായില്‍ നേടിയിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് ലഭിച്ചത് 26,533 വോട്ടുകളും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ എന്‍ ഹരിക്ക് ലഭിച്ചത് 18,044 വോട്ടുകളാണ്. അതായത് ലോക്സഭ തിരഞ്ഞെടുപ്പിനെക്കാള്‍ 8489 വോട്ടുകളുടെ കുറവ്. നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ 6777 വോട്ടുകളാണ് കുറഞ്ഞത്. ഇതോടെ വോട്ടുകച്ചവടത്തില്‍ പ്രതികൂട്ടിലായിരിക്കുകയാണ് പാര്‍ട്ടി.

'8489' വോട്ടുകള്‍!! വോട്ടു കച്ചവട ആരോപണത്തില്‍ ബിജെപിയെ കുരുക്കി കണക്കുകള്‍'8489' വോട്ടുകള്‍!! വോട്ടു കച്ചവട ആരോപണത്തില്‍ ബിജെപിയെ കുരുക്കി കണക്കുകള്‍

ലേശം കഞ്ഞിയെടുക്കട്ടെ? എല്‍ഡിഎഫ് ലീഡില്‍ സെല്‍ഫ് ട്രോളിട്ട വിടിയെ കണ്ടം വഴി ഓടിച്ച് സോഷ്യല്‍ മീഡിയ

മാണി വേറെ ജോസ് കെ മാണി വേറെ, തോറ്റിട്ടും കരുത്ത് തെളിയിച്ച് പിജെ ജോസഫ്, പാല കണ്ടത് നെറികെട്ട കളികൾ!

English summary
NDA candidate N Hari's reponds over election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X