Get Updates
Get notified of breaking news, exclusive insights, and must-see stories!

ലേശം കഞ്ഞിയെടുക്കട്ടെ? എല്‍ഡിഎഫ് ലീഡില്‍ സെല്‍ഫ് ട്രോളിട്ട വിടിയെ കണ്ടം വഴി ഓടിച്ച് സോഷ്യല്‍ മീഡിയ

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ലീഡില്‍ സെല്‍ഫ് ട്രോളുമായി വിടി ബല്‍റാം എല്‍എല്‍എ. യുപിഎ ഘടക കക്ഷിയായ എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയം എന്നായിരുന്നു വിടി ബല്‍റാം പോസ്റ്റിട്ടത്. വിടിയുടെ പോസ്റ്റിന് താഴെ വന്‍ ട്രോളുകളും കമന്‍റുകളുമാണ് നിറയുന്നത്.

 vtkappan-1

'യുപിഎ ഘടകകക്ഷി എൻസിപിക്ക് പാലാ മണ്ഡലത്തിൽ വിജയം. നിയുക്ത എംഎൽഎ മാണി സി കാപ്പന് അഭിനന്ദനങ്ങൾ.തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ' എന്നായിരുന്നു വിടി ബല്‍റാം കുറിച്ചത്. ശരദ് പവാര്‍ നയിക്കുന്ന നാഷ്ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയാണെങ്കിലും കേന്ദ്രത്തില്‍ യുപിഎയുടെ ഭാഗമാണ്.

അതേസമയം വിടിയുടെ പോസ്റ്റിന് കീഴെ നിരവധി കമന്‍റുകളാണ് നിറയുന്നത്. ഞങ്ങളെ ട്രോളാന്‍ പുറത്ത് നിന്ന് ആരും വേണ്ടെന്നായിരുന്നു ചിലരുടെ പരിഹാസം. ലേശം കഞ്ഞി എടുക്കട്ടേയെന്നും താങ്കള്‍ക്കൊന്ന് പൊട്ടി കരഞ്ഞൂടേയെന്നും ചിലര്‍ കുറിച്ചു. എങ്ങിനെയെങ്കിലും ആശ്വസിച്ചാൽ മതി എന്നാണല്ലോ സ്കീം എന്നായിരുന്നു മറ്റൊരു കമന്‍റ്. ലഡുവും ജിലേബിയും പടക്കവും പകുതി വിലയ്ക്ക് കൊടുക്കുന്നുണ്ടൊ? എന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

അതേസമയം കേരള കോണ്‍ഗ്രസിലെ തര്‍ക്കമാണ് പാലാ കൈവിടാന്‍ കാരണമെന്ന കമന്‍റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്. തോൽവികൾ അംഗീകരിക്കാൻ കൂടിയുള്ളതാണ്.കേ കോ ക്കാർ പരസ്പ്പരം പാര വെച്ചു തോൽപ്പിച്ചു എന്നതിനപ്പുറം ഒരു വിലയിരുത്തലിന്റെയും ആവശ്യമില്ല..ഗ്രൂപിസവും പോർവിളിയും മാറ്റി വെച്ചു വരുന്ന ഉപതിരെഞ്ഞെടുപ്പുകൾക്ക് സാജ്ജമാവുക എന്നായിരുന്നു ഒരാള്‍ കുറിച്ചത്.

Recommended Video

cmsvideo
    പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam

    വന്‍ ലീഡുമായി മുന്നേറുകയാണ് പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍. ആദ്യ റൗണ്ടില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ രാമപുരത്ത് ലീഡ് നേടിക്കൊണ്ടായിരുന്നു മാണി സി കാപ്പന്‍റെ തേരോട്ടം തുടങ്ങിയത്.പിന്നാലെ കടനാട്, മേലുകാവ്, മൂന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനും പഞ്ചായത്തിലും മാണി സി കാപ്പന് ലീഡ് നിലനിര്‍ത്താനായി.

    ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് പിജെ ജോസഫ്!! കാലുവാരിയത് ജോസഫ് തന്നെ?

    പാലാ; രാമപുരത്ത് അപ്രതീക്ഷിത ട്വിസ്റ്റ്!! മാണി സി കാപ്പന് വന്‍ ലീഡ്! പാലായില്‍ അട്ടിമറിക്ക് സാധ്യത?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+