നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പെൺകുട്ടികൾക്ക് വീണ്ടും പരീക്ഷ നടത്തും
കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച വിവാദത്തിൽ അപമാനിക്കപ്പെട്ട പെൺകുട്ടികൾക്കായി വീണ്ടും പരീക്ഷ നടത്തും.കൊല്ലം മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജി കോളേജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്കാണ് പരീക്ഷ എഴുതാൻ അവസരം. സപ്റ്റംബർ നാലിനാണ് പരീക്ഷ. കേന്ദ്ര അന്വോഷണസമതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
പരീക്ഷ നടത്തുമെന്നത് സംബന്ധിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് ലഭിച്ചതായി വിദ്യാർത്ഥികൾ അറിയിച്ചു. ഹാർ ടിക്കറ്റും ലഭിച്ചിട്ടുണ്ട്. നാലിന് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് 5.20 വരെയാണ് പരീക്ഷ.

വസ്ത്രത്തിൽ മെറ്റൽ വസ്തു ഉണ്ടെന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത്. സംഭവം വലിയ വിവാദത്തിനായിരുന്നു കാരണമായത്. എന്നാൽ ആദ്യഘട്ടത്തിൽ സംഭവത്തിൽ വീഴ്ച ലഭിച്ചില്ലെന്നായിരുന്നു ദേശീയ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കിയത്. എന്നാൽ വിഷയം കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. വീണ്ടും പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി വിഷയം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചത്.കമ്മീഷൻ വിദ്യാർത്ഥികളിൽ നിന്നും മൊഴിയെടുത്തിരുന്നു.സംഘം നൽകിയ റിപ്പോർട്ടിൻരെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചിരികുന്നത്. അതേസമയം മുൻപ് നടത്തിയ പരീക്ഷയുടെ ഫലം മതിയെന്നാണ് വിദ്യാർത്ഥികൾക്കെങ്കിൽ അവർ വീണ്ടും പരീക്ഷ എഴുതേണ്ടതില്ലെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
നേരത്തേ സംഭവത്തിൽ നീറ്റ് പരീക്ഷ നിരീക്ഷകർ അടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. അതേസമയം കേരളത്തിന് പുറമെ പരാതി ഉയർന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലും വീണ്ടും പരീക്ഷ നടത്തുമെന്ന് ടെസ്റ്റിംഗ് ഏജൻസി അറിയിച്ചിട്ടുണ്ട്.
റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications