Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരിങ്ങയില ചോദിച്ച് അയാൾ വീട്ടിലെത്തി, എന്നാൽ ലക്ഷ്യം മറ്റൊന്നു, വീട്ടമ്മയ്ക്ക് സംഭവിച്ചത്...

മുരിങ്ങയില ചോദിച്ചെത്തിയ അയൽവാസി വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചു. വല്ല്യാലുചുവട് കുറൂർമനയിൽ സരളാദേവിയ്ക്കാണ് അയൽവാസിയായ ഷൺമുഖനിൽ നിന്നും ക്രൂരമായ മർദനം ഏൽക്കേണ്ടിവന്നത്

കോട്ടയം: മുരിങ്ങയില ചോദിച്ചെത്തിയ അയൽവാസി വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചു. വല്ല്യാലു ചുവട് കുറൂർമനയിൽ സരളാദേവിയ്ക്കാണ് അയൽവാസിയായ ഷൺമുഖനിൽ നിന്നും ക്രൂരമായ മർദനം ഏൽക്കേണ്ടിവന്നത്. സരള ദേവിയെ ഗുരുതര പരിക്കോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

attack

വെള്ളിയാഴ്ചയണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിനു പിന്നിൽ വ്യക്തിവൈരാഗ്യമാണ് കാരണമെന്നു ഗാന്ധിനഗർ പോലീസ് പറഞ്ഞു. കേസിൽ അയൽവാസി ഷൺമുഖത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുരിങ്ങയില ചോദിച്ചെത്തി

മുരിങ്ങയില ചോദിച്ചെത്തി

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുരിങ്ങയില ആവശ്യപ്പെട്ടാണ് ഷൺമുഖം മുൻ അധ്യാപികയായിരുന്നു സരളദേവിയുടെ അടുത്തെത്തിയ്. ഒടിച്ചെടുത്തോളാൻ സരളദേവി പറഞ്ഞു. എന്നാൽ ഒടിച്ചു നൽകണമെന്ന് ഷൺമുഖൻ അവശ്യപ്പെടുകയായിരുന്നു. തുടന്ന് മുരിങ്ങയില പറിച്ചെടുക്കുന്നതിനിടെ വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു

തല തല്ലിപ്പെട്ടിച്ചു

തല തല്ലിപ്പെട്ടിച്ചു

മുരിങ്ങയിലം പറിക്കാനായി തിരിഞ്ഞ വീട്ടമ്മയുടെ തലയിൽ തടി ഉപയോഗിച്ചു മർദിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ സരളദേവിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

വ്യക്തി വൈരാഗ്യം

വ്യക്തി വൈരാഗ്യം

ആക്രമണത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമാണ് കാരണം. മാസങ്ങൾക്ക് മുൻപ് സരളാദേവിയുടെ പുരയിടത്തിന്റെ അതിരിൽ നിന്ന് മരം വേറൊരു അയൽവാസിയുടെ വസ്തുവിലേയ്ക്ക് ചാഞ്ഞു നിന്നിരുന്നു. ഇതു ഷൺമുഖം മുറിച്ചു മാറ്റിയിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി.

പ്രതി ഒളിവിൽ

പ്രതി ഒളിവിൽ

വീട്ടമ്മയെ ആക്രമിച്ചതിനു ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കും

വീട്ടമ്മയുടെ നില ഗുരുതരം

വീട്ടമ്മയുടെ നില ഗുരുതരം

കോട്ടയം മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിലാണ്. സംഭവം നടന്ന് ഉടൻ തന്നെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+