• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പീഡനക്കേസിലെ പ്രതിയെ ദൈവമെന്ന് വിളിക്കുന്നു; ഇവനെയൊക്കെ'; അജു വര്‍ഗീസിനെതിരെ രോഷം

Google Oneindia Malayalam News

കൊച്ചി: നടന്‍ അജുവര്‍ഗീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. നടന്‍ ദീലിപുമായുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് അജു വര്‍ഗീസ് കടുത്ത വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇരയാകുന്നു. അജുവിന്റെ ആദ്യത്തെ ചിത്രം മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിന്റെ 12ാം വാര്‍ഷികമായിരുന്നു ഇന്ന്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ദിലീപിന് പൊന്നാട അണിയിക്കുന്ന ചിത്രം പങ്കുവച്ചതാണ് അജു വര്‍ഗീസ് വിമര്‍ശനത്തിന് കാരണമാകുന്നത്.

വമ്പന്മാര്‍ക്ക് മുന്നിൽ നിയമങ്ങൾ എന്തിന്? ലുലുമാള്‍ നിര്‍മാണത്തിന് സർക്കാരിന്റെ കൈവിട്ട സഹായം വമ്പന്മാര്‍ക്ക് മുന്നിൽ നിയമങ്ങൾ എന്തിന്? ലുലുമാള്‍ നിര്‍മാണത്തിന് സർക്കാരിന്റെ കൈവിട്ട സഹായം

1

Image Credit: Aju vargheese fb page

ഇപ്പോള്‍ മുന്‍നിര നടന്മാരായ നിവിന്‍ പോളി, അജു വര്‍ഗീസ് ഉള്‍പ്പടെയുള്ള മൂന്ന് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി വിനീത് ശ്രീനിവാസനായിരുന്നു മലര്‍വാടി അര്‍ട്ട്‌സ് ക്ലബ്ബ് സംവിധാനം ചെയ്തത്. ചിത്രം ഗംഭീര ഹിറ്റായിരുന്നു. അജു വര്‍ഗീസിനെ കൂടാതെ നിവിന്‍ പോളിയും 12ാം വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ചിരുന്നു.

2

പ്രകാശന്‍ എന്ന തന്റെ കഥാപാത്രത്തിന്റെ പേര് സ്‌ക്രീനില്‍ തെളിഞ്ഞതിന്റെ ഫോട്ടോയാണ് നിവിന്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിരിക്കുന്നത്. 'എല്ലാ ഗുരുക്കന്മാര്‍ക്കും പ്രേക്ഷകര്‍ക്കും ദൈവത്തിനും നന്ദി..', എന്നാണ് ചിത്രങ്ങള്‍ പങ്കവച്ച് അജു വര്‍ഗീസ് കുറിച്ചത്. എന്നാല്‍ അജു വര്‍ഗീസിന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാന്‍ കാരണമായത്.

3

നടിയെ ആക്രമിച്ച കേസിലെ ഏഴാം പ്രതിയാണ് ദിലീപ്. കേസ് ഇപ്പോള്‍ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോള്‍ മാധ്യമങ്ങളിലും നടിയെ ആക്രമിച്ച കേസ് വലിയ ചര്‍ച്ചയാകുകയാണ്. ഈ സമയത്ത് അജു വര്‍ഗീസ് ദിലീപുമായുള്ള ചിത്രം പങ്കുവച്ചതാണ് സോഷ്യല്‍ മീഡിയുടെ രോഷത്തിന് കാരണം. എന്നാല്‍ ചിലര്‍ അജു വര്‍ഗീസിനെ പിന്തുണച്ചും രംഗത്തെത്തുന്നുണ്ട്.

4

സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്, പിന്തുണച്ച് ചിലര്‍ പങ്കുവച്ച കമന്റുകള്‍ ഇങ്ങനെയാണ്, ഒരാള്‍ ഒരാളോട് എങ്ങനെ ആണോ അതുപോലെ നമ്മളോടും അങ്ങനെ പെരുമാറിയാല്‍ അല്ല ആളെ നമുക്ക് വെറുക്കാന്‍ പറ്റു. ദിലീപ് പ്രൊഡ്യൂസര്‍ ആയ ഫിലിം കൂടി കേറി വന്നു കരകയറിയ ഒരുപാട് പേരില്‍ ഒരാള്‍ ആണ് അജു അതിന്റെ നന്ദി പറയുന്നു. അത്രേ മാത്രം.

5

കുറെ ഫിലിം സ്റ്റാര്‍സ് ഉണ്ടെങ്കിലും ദിലീപ് ഇല്ലെങ്കില്‍ എന്ത് ചെയ്‌തേനെ എന്ന് കൊച്ചിന്‍ ഹനീഫ ടെ ഭാര്യയും മണി യുടെ ഭാര്യ ഓക്കേ പറഞ്ഞു കേട്ടീട്ടിലെ. നമുക്ക് ദോഷം ഇല്ലാത്ത ഒരാളെ നമ്മള്‍ എന്തിനു വെറുക്കണം- ഒരാള്‍ കമന്റായി കുറിച്ചു. ഇതില്‍ പലരും ദിലിപിന് ഒരു ജന്‍മദിന പോസ്റ്റ് പോലും ഇടാന്‍ മടിക്കുമ്പോള്‍ വന്ന വഴി മറക്കാത്ത അജു വര്‍ഗീസിന് അഭിനന്ദനങ്ങള്‍ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

6

കുറെ പേര് കിടന്നു കുരു പോട്ടിക്കുന്നല്ലോ. ദിലീപ് കുറ്റക്കാരാന്‍ ആണോ അല്ലയോ വേറേ കാര്യം, ഇവര അടക്കം ഒരു കൂട്ടം പുതു മുഖങ്ങളെ കൈ പിടിച്ച് കൊണ്ടുവന്ന ആ മനുഷ്യനോട് ഇയാള് നന്ദി പറഞത്. അത് അന്തസ്സ് ഉള്ളതിന്റെ ലക്ഷണം ആണ്, കുറേ പേര് ഒരു പക്ഷെ ഇമേജ് പേടിച്ച് മിണ്ടാതെ ഇരിക്കുന്നുണ്ട് ആകാം- മറ്റൊരാള്‍ കുറിച്ചു.

7

ചിലര്‍ അജുവര്‍ഗീസിന്റെ പ്രവൃത്തിക്കെതിരെയാണ് രംഗത്തെത്തിയത്. പീഡനക്കേസിലെ പ്രതിയെ ഒക്കെ ദൈവമെന്നു വിളിക്കുന്ന ഇവനെയൊക്കെ ഒരു ബോധം- എന്നാണ് ഒരാള്‍ പങ്കുവച്ച വിമര്‍ശന കമന്റ്. ദൈവം ജയിലില്‍ പോവുമോ . പോവണം... ഗുരു ആണെങ്കിലും... ദൈവം ആണെങ്കിലും... പ്രേക്ഷകര്‍ ആണെങ്കിലും തെറ്റ് ആര് ചെയ്താലും തെറ്റാണ്. അന്നും ഇന്നും എപ്പോളും അവള്‍ക്കൊപ്പം മാത്രം ,

8

എത്ര വലിയ ഗുരുവാണേലും അറുത്തു മാറ്റേണ്ടവന്നാല്‍ ചെയ്യണം...... പക്ഷേ അമ്മയിലെ പലരും സ്വന്തം കരിയര്‍ ബില്‍ഡ് ചെയ്യാന്‍ നട്ടെല്ല് പണയം വച്ചവരായി പോയില്ലേ........ഒടുവില്‍ അവര്‍ നിങ്ങളുടെ സ്വന്തം അകത്തളങ്ങളിലെത്തും... അന്ന് നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ ആര്‍ജ്ജവം ഉണ്ടാവുമോ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

'ഇത് എന്റെ അവസാന സിനിമയായേക്കാം..'; സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍'ഇത് എന്റെ അവസാന സിനിമയായേക്കാം..'; സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍

ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്

Recommended Video

cmsvideo
  മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala
  English summary
  Netizens Criticized Aju Varghese After He Shared A Photo Of Dileep With A Caption Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X