കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ കടുത്ത ആരോപണം, മര്‍ദനം പോലീസുകാരിയോട് സംസാരിച്ചതിനെന്ന് ഗവാസ്‌കര്‍!!

സുദേഷ് കുമാറിനെതിരെ വീണ്ടും ആരോപണം

Google Oneindia Malayalam News

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിന് കടുത്ത മര്‍ദനമേല്‍ക്കേണ്ടി വന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെ നിരവധി കാര്യങ്ങളാണ് പുറത്തുവന്നത്. സഹപ്രവര്‍ത്തകയായ പോലീസുകാരിയോട് സംസാരിച്ചതിനാണ് സുദേഷ് കുമാറിന്റെ മകള്‍ സ്‌നിക്ത തന്നെ മര്‍ദിച്ചതെന്നാണ് ഗവാസ്‌കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തില്‍ സ്‌നിക്തയെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ നീക്കം സജീവമായിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് മര്‍ദനമേറ്റതായിട്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ഇപ്പോള്‍ സുദേഷ് കുമാറിന് കുരുക്കായി മാറിയിട്ടുള്ളത്. വീട്ടുജോലികള്‍ പോലീസുകാരെ കൊണ്ട് ചെയ്യിക്കാന്‍ എഡിജിപിക്ക് ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യമാണ് ഡിജിപിയും മുഖ്യമന്ത്രിയും ഉയര്‍ത്തിയത്. എന്ത് കൊണ്ട് ഇത്രയും നാള്‍ ഇത് കണ്ടെത്തിയില്ല എന്നും മുഖ്യമന്ത്രി ചോദിച്ചിട്ടുണ്ട്.

സഹപ്രവര്‍ത്തകയോട് സംസാരിച്ചതിന്.....

സഹപ്രവര്‍ത്തകയോട് സംസാരിച്ചതിന്.....

സ്‌നിക്തയുടെ കായികക്ഷമതാ പരിശീലനത്തിനെത്തിയ പോലീസുകാരിയുമായി സംസാരിച്ചതിനാണ് സ്‌നിക്ത തന്നോട് വഴക്കുണ്ടാക്കിയതെന്ന് ഗവാസ്‌കര്‍ വെളിപ്പെടുത്തി. കുറവന്‍കോണത്തുള്ള വീട്ടില്‍ വച്ചായിരുന്നു ശാസിച്ചത്. സ്‌നികതയും അവരുടെ തുടര്‍ച്ചയായി അസഭ്യവര്‍ഷം നടത്തിയിരുന്നു. ഇത് സഹിക്കാന്‍ വയ്യാതായപ്പോള്‍ താന്‍ എഡിജിപിയോട് പരാതി പറഞ്ഞിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. എന്നാല്‍ ഇത് അറിഞ്ഞ സ്‌നിക്ത കഴിഞ്ഞ ദിവസം തന്നെ പൂരത്തെറിയാണ് വിളിച്ചതെന്ന് ഗവാസ്‌കര്‍ പറയുന്നു.

ക്രൂരമായ മര്‍ദനം...

ക്രൂരമായ മര്‍ദനം...

ഗവാസ്‌കറിന് ക്രൂരമായ മര്‍ദനമാണേറ്റതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. അതേസമയം ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സ്‌നിക്തയ്‌ക്കെതിരെ നിലവില്‍ കേസുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരാണ് കേസ്. സ്‌നിക്ത മര്‍ദിച്ചതായി ആരോപിച്ച് നേരത്തെ തന്നെ ഗവാസ്‌കര്‍ പരാതി നല്‍കിയിട്ടുണ്ട്. കനകക്കുന്നില്‍ പാര്‍ക്കില്‍ വെച്ച് മര്‍ദിച്ചെന്നും തയ്ക്ക് പിന്നിലിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് ഗവാസ്‌കര്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ഇത് തന്നെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ശരിവെക്കുന്നതും.

പരാതി പറഞ്ഞതിന് ദേഷ്യം.....

പരാതി പറഞ്ഞതിന് ദേഷ്യം.....

പിതാവിനോട് പരാതി പറഞ്ഞതിന് കടുത്ത ദേഷ്യം സ്‌നിക്തയ്ക്കുണ്ടായിരുന്നു. ഇത് കനക്കുന്നില്‍ വച്ചാണ് തീര്‍ത്തത്. കടുത്ത അസഭ്യവര്‍ഷമാണ് ഇവിടെ വെച്ച് നടത്തിയത്. പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയപ്പോള്‍ ഇവര്‍ നടക്കാന്‍ പോയി. തിരിച്ചുവന്നപ്പോഴും മുട്ടന്‍ തെറിയാണ് വിളിച്ചത്. തുടര്‍ന്ന് ഇനിയും അസഭ്യം പറഞ്ഞാല്‍ വാഹനം ഓടിക്കാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞു. ഇതോടെ അവര്‍ പ്രകോപിതയായി കാറില്‍ നിന്ന് ഇറങ്ങുകുകയും വാഹനത്തിന്റെ താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ തരാനാവില്ലെന്ന് താന്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഓട്ടോയില്‍ കയറി പോയ സ്‌നിക്ത തിരിച്ചെത്തിയാണ് തന്നെ മര്‍ദിച്ചതെന്ന് ഗവാസ്‌കര്‍ പറയുന്നു.

 വീട്ട് ജോലിക്ക് ക്യാംപ് ഫോളോവര്‍മാര്‍

വീട്ട് ജോലിക്ക് ക്യാംപ് ഫോളോവര്‍മാര്‍

സുദേഷ് കുമാര്‍ വീട്ടുജോലിക്കായി 15ലേറെ ക്യാംപ് ഫോളോവര്‍മാരെയാണ് നിയോഗിച്ചിരുന്നതെന്ന് പോലീസ് അസോസിയേഷന്‍ പറഞ്ഞു. ഇതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വേറെയും പരാതികള്‍ എഡിജിപിക്കെതിരെ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഒന്‍പത് ബറ്റാലിയനുകളുടെ ചുമതലയുള്ള സുദേഷ് കുമാര്‍ നാലോളം വാഹനങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കിയ വാഹനത്തിന് പുറമേയാണ് ഇത്. വിവിധ ബറ്റാലിയനിലേക്ക് ആഭ്യന്തര വകുപ്പ് നല്‍കിയ വാഹനങ്ങള്‍ ആണ് സ്വന്തം വീട്ടാവശ്യത്തിനായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇത് ഉന്നത ഉദ്യോസ്ഥര്‍ എന്ത് കൊണ്ട് അന്വേഷിച്ചില്ലെന്നാണ് മുഖ്യമന്ത്രി ചോദിച്ചിരിക്കുന്നത്.

പട്ടിക്ക് സഞ്ചരിക്കാനും കാര്‍

പട്ടിക്ക് സഞ്ചരിക്കാനും കാര്‍

ആഭ്യന്തര വകുപ്പ് നല്‍കിയ കാറുകളിലൊന്നില്‍ സഞ്ചരിക്കുന്നത് എഡിജിപിയുടെ പ്രിയപ്പെട്ട പട്ടിയാണ്. ഇക്കാര്യം പോലീസ് അസോസിയേഷന്‍ നേരിട്ട് കണ്ടെത്തിയിട്ടുണ്ട്. മകളുടെ ശരീര സംരക്ഷണത്തിനും വ്യായാമത്തിനുമായി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെയും പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. മകളോടൊപ്പം പ്രഭാത സവാരിക്ക് കൂടെ പോകുക. വ്യായാമത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ് എന്നിവയാണ് ഇവരുടെ ജോലി. ഇതിന് പുറമേ വാഹനങ്ങള്‍ ഓടിക്കുന്നതിനായി മൂന്ന് ഡ്രൈവര്‍മാരെയും വീട്ടിലെയും ഓഫീസിലെയും സുരക്ഷയ്ക്കായി 11 പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. വിവിധ ബറ്റാലിയനുകളില്‍ ക്യാന്റീന്‍ ജോലിക്കായി കൊടുത്തിരുന്നവരെയും സുദേഷ് കുമാര്‍ വീട്ടു ജോലിക്കായി നിര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2019ല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് 250 സീറ്റില്‍.... ബാക്കി സഖ്യകക്ഷികള്‍ക്ക്, രാഹുലിന്റെ തന്ത്രം!!2019ല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് 250 സീറ്റില്‍.... ബാക്കി സഖ്യകക്ഷികള്‍ക്ക്, രാഹുലിന്റെ തന്ത്രം!!

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉടനുണ്ടാവില്ല... തീരുമാനം പുന:സംഘടനയ്ക്ക് ശേഷം, മുരളീധരന്‍ മന്ത്രിയാവും?ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉടനുണ്ടാവില്ല... തീരുമാനം പുന:സംഘടനയ്ക്ക് ശേഷം, മുരളീധരന്‍ മന്ത്രിയാവും?

English summary
new allegations against adgp sudhesh kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X