പുതിയ ഡിജിപി ആര്: പട്ടികയില്‍ ഇടം പിടിച്ചത് 12 പേര്‍,താല്‍പര്യമില്ലെന്ന് രണ്ട് എഡിജിപിമാര്‍
തിരുവനന്തപുരം: നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരനെ കണ്ടെത്താനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചത് 12 പേര്‍. 1991 ഐപിഎസ് ബാച്ചിലെ ഉദ്യേഗസ്ഥരിൽ നിന്നുള്ള അന്തിമ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരിയുടെ പേരിന് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പട്ടികയില്‍ അരുൺ കുമാർ സിൻഹ, സുധേഷ് കുമാർ, ബി സന്ധ്യ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.
ഹരിനാഥ് മിശ്ര, റാവഡ ചന്ദ്രശേഖർ, സഞ്ചിവ് കുമാർ പട് ജോഷി, അനിൽ കാന്ത്, നിധിൻ അഗർവാൾ, ആനന്ത ക്യഷ്ണൻ, കെ പത്മകുമാർ, ഷെയ്ക്ക് ദർവേ സ് സാഹിബ് എന്നിവരാണ് കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടികയില്‍ ഇടം പിടിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍മാര്‍. അതേസമയം നിലവില്‍ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന റവദ ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര എന്നിവര്‍ ഇപ്പോള്‍ കേരളത്തിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന കത്ത് ഇരുവരും കേന്ദ്രത്തിന് കൈമാറിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍
കേന്ദ്രത്തിന്‍റെ നിയമനത്തിന് കാത്ത് നില്‍ക്കാതെ ഒരു ഉദ്യേഗസ്ഥനെ നിയമിച്ചതിന് ശേഷം കേന്ദ്രത്തിന്‍റെ അനുമതി തേടാനുള്ള സാധ്യതയും ഉണ്ട്. ഡിജിപി സ്ഥാനത്തേക്ക് ടോമിന്‍ ജെ തച്ചങ്കരിക്കും അരുണ്‍ കുമാര്‍ സിന്‍ഹയ്ക്കും വേണ്ടി പൊലീസില്‍ നീക്കങ്ങള്‍ ശക്തമായുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. ജുലൈ മുപ്പതിനാണ് നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹറയുടെ കാലാവധി അവസാനിക്കുന്നത്. പുതിയ സിബിഐ മേധാവിയായി പരഗിണിക്കുന്നവരുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications