Get Updates
Get notified of breaking news, exclusive insights, and must-see stories!

ശൈലജയെ വെട്ടിയതില്‍ യെച്ചൂരി കലിപ്പില്‍, അതൃപ്തി അറിയിച്ചു, കാരാട്ടും... വെട്ടിയത് ആ നേതാവ്?

ദില്ലി/തിരുവനന്തപുരം: കെകെ ശൈലജയെ മാറ്റിയതില്‍ സിപിഎമ്മിനുള്ളില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു.ദേശീയ തലത്തിലെ നേതാക്കളെല്ലാം ഒരേസ്വരത്തോടെ സംസ്ഥാന നേതൃത്വത്തെ എതിര്‍ത്തിരിക്കുകയാണ്. എന്നാല്‍ സംസ്ഥാന സമിതിയിലെ ഒരു പ്രമുഖന്റെ ഗെയിമാണ് ശൈലയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമാക്കിയതെന്നാണ് സൂചന. എന്തായാലും കേന്ദ്രത്തിന്റെ എതിര്‍പ്പൊന്നും ഫലിക്കുമോ എന്ന് ഈ അവസരത്തില്‍ വ്യക്തമല്ല. പക്ഷേ ശൈലജയെ കഴിഞ്ഞ തവണയും വീഴ്ത്താന്‍ ശ്രമിച്ചവരാണ് ഇതിന് പിന്നിലുള്ളതെന്നാണ് സൂചന.

യെച്ചൂരിക്ക് എതിര്‍പ്പ്

യെച്ചൂരിക്ക് എതിര്‍പ്പ്

പിബി അംഗങ്ങളെല്ലാം മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ മതിയെന്ന നിലപാടിലായിരുന്നു. എന്നാല്‍ സീതാറാം യെച്ചൂരിക്ക് വിയോജിപ്പ്. അദ്ദേഹം ഈ തീരുമാനത്തോട് യോജിച്ചിരുന്നില്ല. കെകെ ശൈലജയെ മാറ്റി നിര്‍ത്തുന്നത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കെയാണ് സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറനീങ്ങുന്നത്. കൂടുതല്‍ പ്രതികരിക്കാനില്ലെന്ന യെച്ചൂരിയുടെ വാക്കുകളില്‍ താന്‍ അറിഞ്ഞല്ല തീരുമാനം എന്നുണ്ടായിരുന്നു. കേരളത്തിലെ നേതാക്കളാണ് മന്ത്രിമാരെ തീരുമാനിച്ചത്.

കാരാട്ടിനും അതൃപ്തി

കാരാട്ടിനും അതൃപ്തി

പിണറായിയെ എപ്പോഴും പിന്തുണയ്ക്കുന്ന പ്രകാശ് കാരാട്ടിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. ഒപ്പം വൃന്ദ കാരാട്ടും ശൈലജയെ മാറ്റേണ്ടതില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യെച്ചൂരി അടക്കമുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ലോക നിലവാരത്തില്‍ കെകെ ശൈലജ അറിയപ്പെട്ടിരുന്നു. അത് പാര്‍ട്ടിക്ക് വലിയ നേട്ടവുമായിരുന്നു. സിപിഎമ്മിന്റെ പ്രതിച്ഛായയും ഉയര്‍ത്തി. ഇതൊക്കെയുണ്ടായിട്ടും മാറ്റിയതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്.

ഇളവ് കൊടുക്കാമായിരുന്നു?

ഇളവ് കൊടുക്കാമായിരുന്നു?

കേന്ദ്ര കമ്മിറ്റി എന്ന നിലയില്‍ ശൈലജയ്ക്ക് ഇളവ് നല്‍കാന്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ നേതാക്കളെ കൊണ്ടുവരാനുള്ള ന്യായ നിരത്തി ശൈലജയെ വെട്ടാന്‍ സംസ്ഥാന സമിതിയിലെ ചില നേതാക്കള്‍ കരുനീക്കം നടത്തുകയായിരുന്നു. ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയില്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. അതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പക്ഷേ കേന്ദ്ര കമ്മിറ്റി ചേരുമ്പോള്‍ കടുത്ത എതിര്‍പ്പ് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ശൈലജ തിരിച്ചുവരാനുള്ള സാധ്യതകളൊന്നും ഇല്ല.

ഏഴ് പേരുടെ പിന്തുണ

ഏഴ് പേരുടെ പിന്തുണ

സിപിഎമ്മില്‍ വെറും ഏഴ് പേര്‍ മാത്രമാണ് ശൈലജയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. മുതിര്‍ന്ന നേതാവ് എംവി ജയരാജനും ശൈലജയെ പിന്തുണച്ചു. എന്നാല്‍ വ്യക്തിപ്രഭാവം കണക്കാക്കേണ്ടെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. ആദ്യ ടേമിന്റെ ആദ്യ വര്‍ഷത്തില്‍ പാര്‍ട്ടിക്ക് ശൈലജയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ട്.എന്നാല്‍ അതെല്ലാം മറികടന്ന് പാര്‍ട്ടിക്ക് മുകളിലേക്ക് അവര്‍ വളരുകയായിരുന്നു. കഴിഞ്ഞ തവണ കടുപ്പമേറിയ മണ്ഡലത്തില്‍ അവരെ മത്സരിപ്പിക്കാനും പാര്‍ട്ടിക്കുള്ളില്‍ നീക്കമുണ്ടായിരുന്നു.

വില്ലനായി കോടിയേരി?

വില്ലനായി കോടിയേരി?

കോടിയേരി ബാലകൃഷ്ണനെതിരെയാണ് ആരോപണ മുന നീളുന്നത്. സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും ശൈലജയ്ക്ക് വേണ്ടി മാത്രം ഇളവ് വേണ്ടെന്നുമുള്ള നിലപാട് അറിയിച്ചത്. ഇതിനെ ഭൂരിഭാഗവും പിന്തുണച്ചു. കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടിയുടെ മുഖമായി ശൈലജയെ കൊണ്ടുവന്നത് കോടിയേരി അടക്കമുള്ളവരെ ചൊടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. കോടിയേരിയുടെ വാശി ജയിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലുയര്‍ന്ന അഭിപ്രായങ്ങള്‍.

ആ ഏഴ് പേര്‍ ഇവര്‍

ആ ഏഴ് പേര്‍ ഇവര്‍

ശൈലജയെ പിന്തുണച്ചതും ഏഴ് പേരാണ്. എംവി ജയരാജനെ കൂടാതെ അനന്തഗോപന്‍, സൂസന്‍ കോടി, സതീദേവി, സുജാത, പി രാജേന്ദ്രന്‍, കെ രാജഗോപാല്‍ എന്നിവരാണ് ശൈലജയ്ക്ക് പിന്തുണയറിയിച്ചത്. ഇവരെയൊക്കെ കോടിയേരി വെട്ടുകയും ചെയ്തു. 60963 വോട്ടിന്റെ ഭൂരിപക്ഷമൊന്നും സിപിഎം പരിഗണിച്ചിട്ടില്ല. കൂടുതല്‍ പിന്തുണ ഉണ്ടായിരുന്നെങ്കില്‍ ശൈലജയ്ക്ക് മന്ത്രിയാകാമായിരുന്നു. എന്നാല്‍ പിണറായിക്കൊപ്പമായിരുന്ന നേതാക്കളാരും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തയ്യാറായില്ല.

പാര്‍ട്ടിയില്‍ എതിരാളികളില്ല

പാര്‍ട്ടിയില്‍ എതിരാളികളില്ല

പാര്‍ട്ടിയില്‍ പിണറായിയും കോടിയേരിയും ഇതോടെ ശക്തമായി പിടിമുറുക്കി. കോടിയേരി അടുത്ത ദിവസം നടക്കുന്ന സിപിഎം യോഗത്തോടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തും. അതോടെ കാര്യങ്ങള്‍ കൂടുതല്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാവും. അതേസമയം വീണാ ജോര്‍ജായിരിക്കും ശൈലജയ്ക്ക് പകരം ആരോഗ്യ മന്ത്രിയാവുകയെന്നാണ് സൂചന. പുതിയൊരു മന്ത്രി നന്നായി തിളങ്ങിയാല്‍ അതോടെ തന്നെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+