വയനാടിന് ഇത്തവണയും മന്ത്രിയില്ല; കാസർഗോഡിനും മന്ത്രിസ്ഥാനം നഷ്ടമായി
കാസർഗോഡ് നിന്ന് സിപിഐ മന്ത്രിയായി ഇ ചന്ദ്രശേഖരൻ ഉണ്ടായിരുന്നു
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ രണ്ട് ജില്ലകളിൽ നിന്ന് മന്ത്രിസഭയിൽ പ്രതിനിധികളാരുമില്ല. വയനാട്, കാസർഗോഡ് ജില്ലകളിൽ നിന്നുമാണ് മന്ത്രിസഭയിൽ ആരുമില്ലാത്തത്. കഴിഞ്ഞ മന്ത്രിസഭയിലും വയനാട് നിന്ന് ആരും ഉണ്ടായിരുന്നില്ല. എന്നാൽ കാസർഗോഡ് നിന്ന് സിപിഐ മന്ത്രിയായി ഇ ചന്ദ്രശേഖരൻ ഉണ്ടായിരുന്നു.

ഇത്തവണയും ചന്ദ്രശേഖരൻ നിയമസഭയിലുണ്ടെങ്കിലും ഒരു തവണ മന്ത്രിയായവരെ മാറ്റിനിർത്താൻ സിപിഐ തീരുമാനിച്ചതോടെ എല്ലാം പുതുമുഖങ്ങളായി. ഇതോടെ കാസർഗോഡിനും മന്ത്രിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ രണ്ട് മന്ത്രിമാരാണ് സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ കണ്ണൂരിൽ നിന്ന് ഉള്ളത്. മന്ത്രിസഭയിൽ രണ്ടാമനാകുമെന്ന് കരുതുന്ന എം.വി. ഗോവിന്ദനാണ് ജില്ലയിലെ രണ്ടാമത്തെ മന്ത്രി.
രണ്ടാം പിണറായി സര്‍ക്കാരിന് കോഴിക്കോട് ജില്ലയില്‍ നിന്ന് മൂന്ന് മന്ത്രിമാരാണ് ഉള്ളത്. സിപിഎമ്മില്‍ നിന്ന് മുഹമ്മദ് റിയാസാണ് മന്ത്രിയാവുന്നത്. കോഴിക്കോട് സൗത്തില്‍ നിന്ന് ജയിച്ച അഹമ്മദ് ദേവര്‍കോവിലാണ് മറ്റൊരാള്‍. മൂന്നാമത്തേയാള്‍ എകെ ശശീന്ദ്രനാണ്. ഇതില്‍ രണ്ട് പേര്‍ ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകുന്നത് കൊണ്ട് രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിമാരുടെ എണ്ണം ഒന്നായി കുറയും. കഴിഞ്ഞ തവണ ശശീന്ദ്രന് പുറമേ ടിപി രാമകൃഷ്ണനും മന്ത്രിസഭയിലുണ്ടായിരുന്നു.
തിരുവനന്തപുരവും തൃശൂരും മൂന്ന് മന്ത്രിമാരെ കിട്ടിയ ജില്ലയാണ്. നേമത്ത് അഭിമാനാര്‍ഹമായ വിജയം നേടിയ വി ശിവന്‍കുട്ടിക്ക് മന്ത്രിസ്ഥാനം ഉറപ്പായിരുന്നു. അതുപോലെ തന്നെ കിട്ടി. അതേസമയം കടകംപള്ളി സുരേന്ദ്രനെ പുതുമുഖങ്ങളെന്ന നിബന്ധന തിരിച്ചടിയായി. ശിവന്‍കുട്ടിയെ കൂടാതെ ജിആര്‍ അനില്‍, ആന്റണി രാജു എന്നിവരാണ് തലസ്ഥാനത്ത് നിന്നുള്ള മന്ത്രിമാര്‍. ഇതില്‍ ആന്റണി രാജു ടേം വ്യവസ്ഥയിലാണ് മന്ത്രിയായത്. ഇവിടെയും ഒരു മന്ത്രി കുറയും. കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു, കെ രാജന്‍ എന്നിവരിലൂടെ തൃശൂരിനും മൂന്ന് മന്ത്രിമാരെ കിട്ടി.












Click it and Unblock the Notifications