പുതിയ നേര്യമംഗലം പാലം തുറക്കാൻ ഒരുങ്ങുന്നു; ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കും

കോതമംഗലം: നേര്യമംഗലം പഴയ പാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പുതിയ പാലം ഒക്ടോബർ മധ്യത്തോടെ ഗതാഗതത്തിനായി തുറക്കുമെന്ന് സൂചന. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പെരിയാർ നദിക്ക് കുറുകെ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

ഒക്ടോബർ 15ന് മുമ്പ് പാലം ഗതാഗതത്തിനായി തുറക്കാൻ കഴിയുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചിട്ടുണ്ട്. പാലത്തിന്റെ നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തിയ ശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്. റോഡ് ടാറിങ് ഉൾപ്പെടെയുള്ള പ്രധാന ജോലികൾ പൂർത്തിയാക്കി വരികയാണ്. ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാർ ഈ വാർത്ത നോക്കി കാണുന്നത്.

neriamangalam bridge

ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിച്ച നാല് മീറ്റർ വീതിയുള്ള പഴയ കമാനപ്പാലം നിലനിർത്തി കൊണ്ടായിരിക്കും പുതിയ പാലം പ്രവർത്തനക്ഷമമാക്കുന്നത്. നേര്യമംഗലത്ത് നിർമ്മാണം പൂർത്തിയാകുന്നതോടെ കേരളത്തിലെ ആദ്യത്തെ ബോസ്ട്രിങ് സ്റ്റീൽ ആർച്ച് പാലമായി ഇത് മാറും. വില്ലിന്റെ ആകൃതിയിലുള്ള സ്‌റ്റീൽ ഘടനകളും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്‌റ്റീൽ ദണ്ഡുകളുമാണ് ഈ പാലത്തിന്റെ പ്രധാന പ്രത്യേകത.

214 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ളതാണ് പുതിയ പാലം. 42 മീറ്റർ വീതം നീളമുള്ള അഞ്ച് സ്‌പാനുകളാണ് പാലത്തിനുള്ളത്. വാഹനങ്ങൾക്കായുള്ള കാരിയേജ് വേയ്ക്ക് എട്ട് മീറ്റർ വീതിയുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

അതേസമയം, പാലത്തിലെ റോഡ് ഉപരിതല നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണവും ഉടൻ ആരംഭിക്കും. ഇതിനുള്ള ജോലികൾ നാല് ദിവസത്തിനുള്ളിൽ തുടങ്ങാനാണ് തീരുമാനം. പുതിയ പാലത്തിനൊപ്പം പ്രത്യേക നടപ്പാതയും പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നേര്യമംഗലം പഴയ പാലത്തിലൂടെയുള്ള വാഹന ഗതാഗതം വർധിച്ചതോടെ പ്രദേശത്ത് പലപ്പോഴും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. പുതിയ പാലം തുറക്കുന്നതോടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ. പഴയ പാലത്തിൽനിന്ന് പുതിയ പാലത്തിലേക്ക് ഗതാഗതം ക്രമീകരിക്കുന്നതോടെ യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കൂടുതൽ സൗകര്യം ലഭിക്കും.

പുതിയ പാലം ഗതാഗതത്തിനായി തുറന്നാലും ചരിത്രപ്രാധാന്യമുള്ള പഴയ പാലം നിലനിർത്തും. ഇതോടെ പ്രദേശത്തിന്റെ ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ദേശീയപാതയിലെ നിലവിലെ ഗതാഗത പ്രശ്‌നത്തിനും പരിഹാരം കാണാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ പഴയ പാലത്തിൽ വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോവാനുള്ള അത്രയും വീതിയില്ല, ഇത് ഗതാഗത കുരുക്കിന് കാരണമാവാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma