ശബരിമലയില്‍ നിന്ന് ഞങ്ങളെ ജാതി പറഞ്ഞ് ഓടിച്ചതാണ്.... പുതിയ വാദങ്ങളുമായി ഐക്യമലയരസഭ
പന്തളം: ശബരിമലയില്‍ പുതിയ വാദങ്ങളുമായി ഐക്യമലയരസഭ. ശബരിമല ക്ഷേത്രവും പതിനെട്ടാം പടിയും സംബന്ധിച്ച വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. പതിനെട്ടാം പടിയിലെ ആദ്യപടി കമഴ്ത്തി വെച്ചിരിക്കുകയാണെന്നും അതില്‍ കരിമലയരയന്‍ വക എന്ന് കൊത്തിവെച്ചിട്ടുണ്ടെന്നുമാണ് ഐക്യമലയരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ സജീവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സംശയമുള്ളവര്‍ക്ക് ആര്‍ക്കിയോളജി വിഭാഗത്തെ കൊണ്ട് പരിശോധിപ്പിക്കാം എന്നും അദ്ദേഹം പറുന്നു. ശബരിമലയുടെ ആദ്യ പൂജാരി കരിമലയരയനാണെന്നും രണ്ടാമത്തെ പൂജാരി താളനാനി അരയനാണെന്നും മൂന്നാമതെത്തിയത് കോര്‍മന്‍ അരയനാണെന്നും സജീവ് പറയുന്നു.

തങ്ങളുടെ കാരണവന്മാരെയെല്ലാം ജാതി പറഞ്ഞ് അവിടെ നിന്നും ഓടിച്ചതാണെന്നും പിന്നീട് 1902 മുതലാണ് താഴമണ്‍ മഠത്തിലുള്ളവര്‍ ശബരിമല അയ്യപ്പന്റെ പൂജാരിമാരായി വന്നതെന്നും ഇതൊക്കെ പുരാവസ്തു രേഖകളില്‍ ഉള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ നിന്നും 28 കിലോമീറ്റര്‍ ഉള്ളില്‍ പൊകകുത്തിപ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെയും 18 പടികള്‍ കൊത്തിവെച്ചിട്ടുണ്ട്. അത് ഇപ്പോഴും കാണാം. അവിടെ താമസിച്ചിരുന്ന മലയരന്മാരെ ആട്ടിയോടിച്ച ശേഷം ക്ഷേത്രം കൈയ്യേറുകയായിരുന്നു. ഞങ്ങളുടെ പിതാക്കന്മാരുടെ ആത്മാക്കളുടെ വേദനയാണ് ഇന്ന് അവിടെ നടക്കുന്ന അനിഷ്ടസംഭവങ്ങളെന്നും സജീവ് പറയുന്നു. നിലയ്ക്കല്‍ മഹാദേവക്ഷേത്രവും ഐക്യമലയരയ വിഭാഗത്തിന്റേതായിരുന്നു. ആ ക്ഷേത്രത്തിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ഇപ്പോഴും രണ്ട് ചിത്രങ്ങള്‍ കിടപ്പുണ്ട്. 13ാം നൂറ്റാണ്ടില്‍ വരച്ച ചിത്രങ്ങളാണവ. തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് കത്തിച്ചിരുന്നത് മലയരന്മാരായിരുന്നു എന്നതിന് തെളിവില്ലെന്നാണ്. 116 വര്‍ഷം മുമ്പ് തന്ത്രി കുടുംബമായിരുന്നോ മകരജ്യോതി കത്തിച്ചിരുന്നത്. അതിന് തെളിവുണ്ടോ എന്നും സജീവ് ചോദിക്കുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications