'ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും'; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രണ്ട് വർഷത്തിനകം പുതിയ പാഠ പുസ്തകം പുറത്തിറക്കും. ആ സമയത്ത് ലൈംഗിക വിദ്യഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയ പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട് കേരളം നിവേദനം നൽകിയതായും ആവശ്യങ്ങളോട് അനുഭാവപൂർവ്വമാണ് മന്ത്രി പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയെ സംബന്ധിച്ച് മന്ത്രി പങ്കുവെച്ച കുറിപ്പ് വായിക്കാം

'കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ബഹു.കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാന് കേരളം ഇന്ന് നിവേദനം നൽകി. പൊതു വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ തുടങ്ങിയവരും എംപിമാരായ എളമരം കരീം,ഡോ. ജോൺ ബ്രിട്ടാസ്, വി ശിവദാസൻ എന്നിവരുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് .കേരളം നിവേദനത്തിൽ ഉന്നയിച്ച മിക്ക വിഷയങ്ങളോടും അനുഭാവപൂർണ്ണമായ സമീപനമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കൈക്കൊണ്ടത് .
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 2021 - 22 വർഷത്തെ രണ്ടാം ഗഡു കേന്ദ്ര വിഹിതം അടിയന്തരമായി അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേന്ദ്ര ധനമന്ത്രാലയവുമായി ആശയവിനിമയം നടത്തും . സംസ്ഥാന ധനമന്ത്രാലയത്തിന്റെ കൂടി സഹായത്തോടെ ഈ വിഷയം പരിഹരിക്കാനാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.കുട്ടികളുടെ എണ്ണത്തിൽ വന്ന വർദ്ധന കണക്കിലെടുത്ത് പി എ ബി യുടെ അനുമതിയോടെ അധിക കേന്ദ്ര സഹായത്തിന് നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി .
സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണറേറിയവുമായി ബന്ധപ്പെട്ട കേന്ദ്രവിഹിതം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് മികച്ച ഗുണനിലവാരമുള്ള ഭക്ഷ്യധാന്യം ലഭ്യമാക്കുന്നത് സംബന്ധിച്ച കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന് കത്തെഴുതും .
കേന്ദ്ര സ്കോളർഷിപ്പിന്റെ എണ്ണം കേരളത്തിൽ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് വർദ്ധനവ് വരുത്താമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു .
2021 വർഷത്തിൽ കേരളത്തിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവേശനം നേടിയ ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ കോഴ്സിലെ വിദ്യാർഥികൾക്ക് പ്രത്യേക കേസ് ആയി പരിഗണിച്ച് ഹെൽത്ത് സെക്ടർ കൗൺസിൽ വഴിയുള്ള സ്കിൽ അസസ്മെന്റും സർട്ടിഫിക്കേഷൻ ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ആശയവിനിമയം നടത്തി തുടർനടപടി സ്വീകരിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി. സംസ്ഥാനത്തിന്റെ പ്രത്യേകതകൾക്ക് അനുസരിച്ചുള്ള നൂതനാശയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ ദേശീയ തലത്തിലുള്ള ഒരു ചട്ടക്കൂടിൽ പൂർണമായിട്ടും മാതൃകാപരമായി നടപ്പാക്കുന്നതിന് എല്ലാവിധ സഹായവും നൽകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഹയർസെക്കൻഡറി വിഭാഗത്തിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ ബ്ലോക്ക് തലത്തിൽ ഹബ് ആൻഡ് സ്പോക്ക് മോഡലിൽ രൂപീകരിക്കുന്നതിന് സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായി കൂടുതൽ ബ്ലോക്കുകളിലേക്ക് വ്യാപിക്കുന്ന കാര്യം പരിഗണിക്കും. ഇത് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.ദേശീയ വിദ്യാഭ്യാസ നേട്ട സർവ്വേ നടത്തുന്നതിന് മുന്നോടിയായി സംസ്ഥാന ഏജൻസികളുമായി കൂടുതൽ ചർച്ചകൾ നടത്തുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും . വിദ്യാ സമീക്ഷ കേന്ദ്രത്തിലേക്ക് കേരളം ആവശ്യപ്പെട്ട ഫണ്ടായ അഞ്ചു കോടി രൂപയും നൽകുന്ന കാര്യത്തിന് ആവശ്യമായ പ്രൊപോസൽ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു .
സ്റ്റാർസിന്റെ ഭാഗമായ സ്ട്രീം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കുട്ടികളുടെ ശാസ്ത്രാഭിരുചി മെച്ചപ്പെടുത്തുന്നതിനും യുവശാസ്ത്രജ്ഞന്മാരെ വളർത്തിയെടുക്കാനുള്ള സ്ട്രീം പദ്ധതി ആലപ്പുഴ ജില്ലയിലെ 11 ബിആർസി കളിലാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇത് സംസ്ഥാനത്ത് ഒട്ടാകെയുള്ള 168 ബിആർസികളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രൊപ്പോസൽ നൽകാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു'.
ഇതെന്ത് മറിമായമാണ്.. എന്ത് ചെയ്താലും സുന്ദരി'; വീണ്ടും അനുശ്രീ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications